'നീയെന്റെ പ്രാര്‍ത്ഥന കേട്ടു...', 'നല്ല മാതാവേ മരിയേ' തുടങ്ങി ഭക്തിഗാനങ്ങള്‍ പാടി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച യുക്രൈന്‍ സന്ന്യാസിനികളുടെ പുതിയ ഗാനവും ഹിറ്റ്. യുക്രൈനില്‍ സേവനം ചെയ്യുന്ന സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് (എസ്‌ജെഎസ്എം) കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ സന്ന്യാസിനികള്‍ 'നാവില്‍ ഈശോ തന്‍ നാമം' എന്ന ഗാനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ദാസ് ക്രിയേഷന്‍സിന്റെ ബാനറില്‍ കെസ്റ്റര്‍ പാടി വൈറലായ ഗാനം ഈ സന്ന്യാസിനികള്‍ ഏറ്റെടുക്കുകയായിരുന്നു. മലയാളിയായ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി പയ്യപ്പള്ളിയിലൂടെയാണ് മലയാളഗാനങ്ങള്‍ അടുത്തറിഞ്ഞു പഠിക്കുവാന്‍ ഇവര്‍ക്കു പ്രേരണയായത്.
സിസ്റ്റര്‍ നതല്‍ക കീബോര്‍ഡും വയലിനും സിസ്റ്റര്‍ എറിക്ക ഡ്രംസും സിസ്റ്റര്‍ ലോറ-സിസ്റ്റര്‍ ക്രിസ്റ്റീന എന്നിവര്‍ ഗിത്താറും വായിച്ചു ഗാനത്തെ മനോഹരമാക്കിയിരിക്കുകയാണ്. വിയന്നയില്‍ പഠനം നടത്തുന്ന മലയാളി വൈദികന്‍ ഫാ. ജാക്‌സണ്‍ സേവ്യറുടെ യൂട്യൂബ് ചാനലിലാണ് ഗാനാലാപനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ സിസ്റ്റേഴ്‌സിന്റെ കൂടുതല്‍ ഗാനങ്ങള്‍ പുറത്തുവരുമെന്ന് വീഡിയോയില്‍ ഫാ. ജാക്‌സണ്‍ വെളിപ്പെടുത്തി.
1845-ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച കോണ്‍ഗ്രിഗേഷന്‍ 1998 മുതലാണ് യുക്രൈന്‍ മിഷന്‍ ആരംഭിച്ചത്. ദിവ്യകാരുണ്യാരാധനയിലും മ്യൂസിക് മിനിസ്ട്രിയിലും ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഇവരുടെ ഗാനങ്ങള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ്. മലയാളം കൂടാതെ യുക്രേനിയന്‍, റഷ്യന്‍, ഹീബ്രു, ഇറ്റാലിയന്‍, പോളിഷ്, ഫ്രഞ്ച്, ഭാഷകളില്‍ സംഗീതശുശ്രൂഷ തുടരുന്നുണ്ട്. പത്തൊന്‍പത് അംഗങ്ങളുള്ള യുക്രൈന്‍ കമ്മ്യൂണിറ്റിയില്‍ സിസ്റ്റര്‍ ജയന്തി മല്‍പാന്‍ എന്ന മലയാളി സന്ന്യാസിനിയുമുണ്ട്. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 21 കമ്മ്യൂണിറ്റികള്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് (എസ്‌ജെഎസ്എം) കോണ്‍ഗ്രിഗേഷനു കീഴില്‍ സേവനം ചെയ്യുന്നു