പാലാ: പാലായില്‍ ആദ്യമായി സെന്റ് തോമസ് പ്രസില്‍ സി.ടി.പി.മെഷീന്‍(KODAK TRENDSETTER CTP MACHINE - Thermal Technology) പ്രവര്‍ത്തനമാരംഭിച്ചു. പുതിയ മെഷീന്റെ ഉദ്ഘാടനവും ആശീര്‍വാദവും നവംബര്‍ 21 ശനിയാഴ്ച പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ ബിഷപ്പുമാരായ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, വികാരി ജനറാള്‍ മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സെന്റ് തോമസ് പ്രസ് മാനേജര്‍ ഫാ. കുര്യന്‍ തടത്തില്‍ ആമുഖപ്രസംഗം നടത്തി. അസി. മാനേജര്‍ ഫാ. ജോസഫ് തെരുവില്‍, ഫോര്‍മാന്‍മാരായ ജോഷി, ജോര്‍ജ്, സൂപ്പര്‍വൈസര്‍ മാത്യൂസ്, റീജന്റ് ബ്രദര്‍ ജോണ്‍സ് ചുക്കനാനിയില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
1953 ല്‍ പാലാ രൂപതയുടെ പ്രഥമാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയാല്‍ സ്ഥാപിതമായ സെന്റ് തോമസ് പ്രസ് ഇന്നു വളര്‍ച്ചയുടെ പാതയിലാണ്. അച്ചടിമാധ്യമരംഗത്തെ എല്ലാവിധ ആധുനികസംവിധാനങ്ങളും പ്രസ് കരഗതമാക്കിയിരിക്കുന്നു. മള്‍ട്ടി കളര്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, ഡിജിറ്റല്‍ ലേസര്‍ പ്രിന്റിംഗ്, പെര്‍ഫെക്ട് ആന്‍ഡ് ബോക്‌സ് ബൈന്‍ഡിംഗ്, സ്‌പൈറല്‍ ബൈന്‍ഡിംഗ്, ലാമിനേഷന്‍, സ്‌ക്രീന്‍ പ്രിന്റിംഗ് തുടങ്ങി എല്ലാവിധ അച്ചടിജോലികളും ഒരു കുടക്കീഴിലെന്നപോലെ ഇവിടെ സാധിക്കുന്നുവെന്നുള്ളത് ഉപഭോക്താക്കള്‍ക്ക് ഒരു വലിയ അനുഗ്രഹമാണ്.
ത്രിതലപഞ്ചായത്തു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇപ്പോള്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ് പ്രസ്. പോസ്റ്റര്‍, നോട്ടീസ്, ലഘുലേഖകള്‍ തുടങ്ങിയവ കൃത്യസമയത്ത് മിതമായ നിരക്കില്‍ ഇവിടെ അച്ചടിച്ചു നല്കുന്നു.
ഇതുകൂടാതെ ഗ്രാഫിക് ഡിസൈനിംഗ്, കോമ്പോസിഷന്‍, ഫയല്‍ റീ വര്‍ക്ക്, കംപ്ലീറ്റ് ബൈന്‍ഡറി, പ്രൊമോ പ്രൊഡക്ട്‌സ്, ബിസിനസ് കാര്‍ഡുകള്‍, ബ്രോഷേഴ്‌സ്, കാര്‍ബണ്‍ലെസ് ഫോംസ്, ഡിജിറ്റല്‍ കളര്‍, ബ്ലാക് ഡിജിറ്റല്‍ കോപ്പീസ്, ലാര്‍ജ് ഫോര്‍മാറ്റ് പ്രിന്റിംഗ്, ഓഫീസ് ഫോംസ്, കലണ്ടര്‍, ഡയറി, പോസ്റ്റ് കാര്‍ഡ്‌സ്, ലെറ്റര്‍ ഹെഡ്‌സ്, ഓഫീസ് സീല്‍, വെഡ്ഡിംഗ് കാര്‍ഡ്‌സ്, ഫോട്ടോസ്റ്റാറ്റ് മുതലായവയും സെന്റ് തോമസ് പ്രസിന്റെ പതിവുസേവനമേഖലയില്‍പ്പെടുന്നു.
ഓഫ്‌സെറ്റ് പ്രിന്റിങ്ങിന്റെ അവിഭാജ്യഘടകമായ പുതിയ മെഷീന്റെ സ്ഥാപനത്തോടെ കേരളത്തിലെ മുന്‍നിര അച്ചടിശാലകളുടെ ഗണത്തിലേക്കുയര്‍ന്നിരിക്കുകയാണ് പാലാ സെന്റ് തോമസ് പ്രസ്.