കാഞ്ഞിരപ്പള്ളി: കത്തോലിക്കാസഭയിലെ ഒമ്പതു മേലദ്ധ്യക്ഷന്മാരും 275 സന്ന്യാസിനികളും പങ്കുചേര്‍ന്ന് 53 ഭാഷകള്‍ ഉള്‍ച്ചേര്‍ത്തു ചൊല്ലിയ അമ്പത്തിമൂന്നുമണി ജപം ജനശ്രദ്ധ നേടുന്നു. 35 മിനിറ്റ് സമയം ധ്യാനിച്ചു പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആത്മീയ ഉണര്‍വ് പകരുന്നതാണ് ഈ ജപമാല.
'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള സന്ന്യാസിനികള്‍ 53 ഭാഷകളിലായി ചൊല്ലുന്നു. 'പരിശുദ്ധ മറിയമേ' എന്ന പ്രാര്‍ത്ഥന വിവിധ സന്ന്യാസിനികള്‍ മലയാളത്തിലാണ് ചൊല്ലുന്നത്. മാര്‍പാപ്പായുടെ പ്രാര്‍ത്ഥനയോടെയാണ് ജപമാല ആരംഭിക്കുന്നത്. തുടര്‍ന്നുള്ള വിശ്വാസപ്രമാണം വിവിധ ശുശ്രൂഷാമേഖലകളിലിരിക്കുന്ന സിസ്റ്റേഴ്‌സ് ചൊല്ലുന്നു.
ജപമാലയിലെ ലുത്തിനിയയുടെ ഓരോ ഖണ്ഡികയും 17 സന്ന്യാസസമൂഹങ്ങളിലെ സന്ന്യാസിനികളാണ് ആലപിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത സോഷ്യല്‍ മീഡിയ അപ്പോസ്തലേറ്റിന്റെ ഡയറക്ടര്‍ ഫാ. സോബി കന്നാലില്‍ ആശയം, സംവിധാനം, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നു. സിസ്റ്റര്‍ റജീന വെങ്ങാലൂര്‍ എസ്.എ.ബി.എസിന്റെയും അരുണ്‍ പന്തമാക്കല്‍, അമല കാടംപള്ളില്‍, ജോസ്ബിന്‍ മുളയ്ക്കല്‍, അമല്‍ ഈറെപ്പുറത്ത്, അമല്‍ അറയ്ക്കപ്പറമ്പില്‍, മനു വേഴമ്പത്തോട്ടം, തോമസുകുട്ടി വാണിയപ്പുരയ്ക്കല്‍ എന്നീ യുവജനങ്ങളുടെയും നേതൃത്വത്തില്‍ രണ്ടുമാസത്തോളമുള്ള കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ ജപമാല.
ജപമാലയില്‍ പങ്കുചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.youtube.com/watch?v=TCYJ1EWta48&feature =youtu.be