പാലാ: ഫലവൃക്ഷത്തൈകളും പച്ചക്കറിയിനങ്ങളും വ്യാപകമായി കൃഷിചെയ്യുവാന്‍ കര്‍ഷകസമൂഹം പുലര്‍ത്തുന്ന സവിശേഷശ്രദ്ധ ഏറെ മഹത്തരമാണെന്നും പാലായും സമീപപ്രദേശങ്ങളും കാനാന്‍ദേശംപോലെ ഫലസമൃദ്ധമാകുമെന്നും ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 'സുഭിക്ഷഗ്രാമം സുന്ദരഗ്രാമം' പരിപാടിയുടെ ഭാഗമായി ഫലവൃക്ഷത്തൈകളുടെ വിതരണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പാലാ അഗ്രിമ കര്‍ഷക മാര്‍ക്കറ്റില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കനില്‍നിന്ന് ഓള്‍ സീസണ്‍ പ്ലാവിന്‍തൈകള്‍ ഏറ്റുവാങ്ങി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തൈവിതരണം ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, കര്‍ഷക മൂവ്‌മെന്റ് ഇന്‍ചാര്‍ജ് റവ. ഡോ. ജോസഫ് കുഴിഞ്ഞാലില്‍, ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, പി.എസ്.ഡബ്ല്യു.എസ്. ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, എസ്.എം.വൈ.എം. ഡയറക്ടര്‍ ഫാ. സിറിള്‍ തയ്യില്‍, കാനറാബാങ്ക് മാനേജര്‍ സുബ്രഹ്മണ്യം പിള്ള, ഡാന്റീസ് കൂനാനിക്കല്‍, ജോയി മടിയ്ക്കാങ്കല്‍, പി.വി. ജോര്‍ജ് പുരയിടം, സിബി കണിയാംപടി, ബിബിന്‍ ചാമക്കാല എന്നിവര്‍ സംസാരിച്ചു. ഏഴിനം പ്ലാവിന്‍തൈകളും അഞ്ചിനം മാവിന്‍തൈകളും അടക്കം വൈവിധ്യമാര്‍ന്ന ഫലവൃക്ഷത്തൈകള്‍, വിവിധ ജൈവവളങ്ങള്‍ എന്നിവ അഗ്രിമ കര്‍ഷക മാര്‍ക്കറ്റില്‍നിന്നു ലഭ്യമാണ്. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ തൈവിതരണം ഉണ്ടായിരിക്കുമെന്ന് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അറിയിച്ചു.