ദീപനാളം വാരികയുടെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായി ഫാ. സിറിയക് തടത്തില്‍ ചാര്‍ജെടുത്തു.
ഫാ. സിറിയക് തടത്തില്‍ സെന്റ് തോമസ് പ്രസ് & ബുക്സ്റ്റാള്‍ മാനേജര്‍ എന്ന സ്ഥാനവും ഇതോടൊപ്പം വഹിക്കും. ഫാ. കുര്യന്‍ തടത്തില്‍ മൂന്നിലവ് സെന്റ് മേരീസ് ചര്‍ച്ച് വികാരിയായി നിയമിതനായതിനെത്തുടര്‍ന്നു വന്ന ഒഴിവിലാണ് പുതിയ നിയമനം.
കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രസിദ്ധ സെന്റ് ജൂഡ് തീര്‍ഥാടനകേന്ദ്രമായ കൂത്താട്ടുകുളം ഹോളി ഫാമിലി ചര്‍ച്ച് വികാരിയായി സേവനമനുഷ്ഠിച്ചു വന്ന ഫാ. സിറിയക് തടത്തില്‍ മാന്‍വെട്ടം, രത്‌നഗിരി, ചേര്‍പ്പുങ്കല്‍, ഏന്തയാര്‍ പള്ളികളില്‍ അസി. വികാരിയായും പെരുന്തുരുത്ത്, ജയ്ഗിരി പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.