•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലഹരിക്കയത്തില്‍ മുങ്ങിത്താഴുന്നവര്‍

   ശിലായുഗംമുതല്‍ മനുഷ്യന്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായാണു ചരിത്രം. ആധുനികസമൂഹമാകട്ടെ, ഇപ്പോള്‍ വന്നുവന്ന് ഏറെ അപകടകരമായ വിഷ വസ്തുക്കളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. വായിലൂടെ കഴിക്കുന്നതും, മൂക്കിലൂടെ മണക്കുന്നതും, കുത്തിവയ്പിലൂടെ സിരകളിലേക്കു കയറുന്നതുമായ ലഹരിവസ്തുക്കള്‍ അനവധിയാണ്. ഇതില്‍ കഞ്ചാവ്, മദ്യം, ങഉങഅ, ഘടഉ സ്റ്റാമ്പ് മുതലായവ ഇന്നു ചെറിയ കുട്ടികള്‍പോലും ഉപയോഗിക്കുന്നതായി കാണുന്നു.
    മനുഷ്യന്റെ ബോധമണ്ഡലത്തില്‍ ഉത്തേജനവും മയക്കവും സൃഷ്ടിക്കാന്‍ കഴിവുള്ള രാസവസ്തുക്കളാണല്ലോ ലഹരിപദാര്‍ഥങ്ങള്‍. ആധുനിക സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്തായി ലഹരിവസ്തുക്കളുടെ ഉത്പാദനവും വിതരണവും ഉപഭോഗവും മാറിയിരിക്കുന്നു. ആയുധവിപണി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഇന്നു മയക്കുമരുന്നുവ്യാപാരത്തിനാണ്. അഞ്ചു വയസ്സുവരെ പാലും, പതിനഞ്ചുവയസ്സുവരെ കൊക്കക്കോളയും, അന്‍പതുവയസ്സു വരെ മദ്യവും, പിന്നീട് ഗ്ലൂക്കോസും എന്ന ഫലിതം ഇവിടെ ഓര്‍ത്തുപോവുന്നു. മുന്‍കാലങ്ങളില്‍ ജീവന്‍രക്ഷാമരുന്നുകളെയാണ് ഡ്രഗ്‌സ് എന്ന വാക്കുകൊണ്ട് വിവക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്ന് ഡ്രഗ്‌സെന്നാല്‍ മയക്കുമരുന്ന് എന്നര്‍ഥം.
    ലഹരി മൂത്തു നിരപരാധികളെ കൂട്ടത്തോടെ കൊല്ലുന്ന വാര്‍ത്ത ഇടയ്‌ക്കെല്ലാം നാം മാധ്യമങ്ങളില്‍നിന്നു വായിച്ചറിയുന്നു. പള്ളിയിലും പള്ളിക്കൂടങ്ങളിലും മറ്റും നിരപരാധികളെ കൂട്ടത്തോടെ വെടിവെച്ചു കൊല്ലുന്ന വാര്‍ത്തകള്‍! സെല്‍ഫ്‌ഗോളിന്റെ പേരില്‍ ലഹരിമാഫിയയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫുട്‌ബോള്‍ താരം എസ്‌കോബറിനെ ഇവിടെ ഓര്‍ക്കുന്നു. ഇന്ന് നമ്മുടെ നാട്ടിലും ഇത്തരം സംഭവങ്ങള്‍ വിരളമല്ല. കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനയുടെകൊലപാതകം ഉദാഹരണം. അങ്ങനെയങ്ങനെ... എത്രയെത്ര സംഭവങ്ങള്‍!
   കുടുംബബന്ധങ്ങളിലെ കെട്ടുറപ്പില്ലായ്മ, ലഹരിപദാര്‍ഥങ്ങളില്‍നിന്നു കിട്ടുന്ന ഉന്മാദമെന്ന മിഥ്യാബോധം, സമപ്രായക്കാരുടെ പ്രേരണ, വിദ്യാര്‍ത്ഥികളില്‍ അനാവശ്യമായമത്സരബുദ്ധി വളര്‍ത്തുന്നത്, വിഷാദം, ക്ഷീണം, ഉത്കണ്ഠ, അപകര്‍ഷതാബോധം എന്നിവയില്‍നിന്നു രക്ഷപ്പെടാന്‍ കഴിയുമെന്ന തെറ്റായ ധാരണ തുടങ്ങിയ വാദങ്ങളാണ് മയക്കുമരുന്നുവ്യാപനത്തിനു കാരണമായി പറയുന്നത്. പലതരത്തിലുള്ള ലൈംഗികാരാജകത്വത്തിലേക്കു സമൂഹത്തെ കൊണ്ടുപോകാന്‍ ലഹരിമാഫിയ ശ്രമിക്കുന്നു. കുട്ടികളെ ക്രിമിനല്‍ലോകത്തിലേക്ക് എത്തിക്കാനും ഇവര്‍ക്കു കഴിയുന്നു. മയക്കുമരുന്നുപയോഗത്തിന്റെ ഫലമായി മാനസികവിഭ്രാന്തി, അര്‍ബുദം, കരള്‍ സിറോസിസ് തുടങ്ങി എത്രയെത്ര രോഗങ്ങള്‍! എയ്ഡ്‌സിന്റെ വ്യാപനത്തിനു മയക്കുമരുന്നു കുത്തിവയ്പ് പ്രധാന കാരണമാണ്. പല കുടുംബങ്ങളുടെയും സാമ്പത്തികത്തകര്‍ച്ചയ്ക്കു പ്രധാന ഹേതു മദ്യമാണ്. ഓണം, ക്രിസ്മസ് തുടങ്ങിയ കാലങ്ങളിലെ മദ്യവില്പന വഴിയുള്ള വരുമാനം കേള്‍ക്കുമ്പോള്‍ നാം മൂക്കത്തു വിരല്‍വയ്ക്കും.
    ഒരു ലഹരിവസ്തുവിന്റെ ദോഷവശങ്ങള്‍ അറിഞ്ഞിട്ടും അതിനോടുള്ള നിയന്ത്രിക്കാനാവാത്ത അഭിനിവേശമാണ് ആസക്തി. ആധുനികസമൂഹത്തിലെ മറ്റൊരു ലഹരിവസ്തുവാണു മൊബൈല്‍ ഫോണ്‍. മൊബൈല്‍ കിട്ടാതിരിക്കുമ്പോള്‍ ചില കുട്ടികളില്‍ അക്രമവാസന പ്രകടമാകുന്നു. ചില മൊബൈല്‍ ഗെയിമുകളുടെ ഫലമായി കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവമുണ്ട്. മൊബൈല്‍ഫോണിനായി കുട്ടികളില്‍ കളവ് എന്ന ശീലം ഉണ്ടാകുന്നതായി ഒരു മനഃശാസ്ത്രപഠനം  പറയുന്നു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)