ദീപനാളം വാരികയുടെ കെട്ടും മട്ടും മികച്ച നിലവാരം പുലര്‍ത്തുന്നു. മുന്‍പേജിലെ കളര്‍ഫോട്ടോകള്‍ മനോഹരവും വ്യക്തത നിറഞ്ഞതുമാണ്. ഇതു വായനയ്ക്കു പ്രേരണ നല്കുന്നു. വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, നുറുങ്ങുകള്‍ എല്ലാം ഏറെ ഹൃദ്യം. സമകാലികസംഭവങ്ങളെ ആഴത്തില്‍ വേണ്ടവിധം പഠിച്ച് അയത്‌നലളിതശൈലിയില്‍ അവതരിപ്പിക്കുന്ന മുഖലേഖനങ്ങള്‍ വാരികയുടെ മാറ്റുകൂട്ടുന്നു. അഗസ്ത്യായനം (നോവല്‍) തുടക്കംമുതല്‍ കവിതപോലെ മനോഹരമായി. ദീപനാളം ലോകത്തിന്റെ നാളമായി മാറട്ടെ.