ആധുനിക ഐ.റ്റി.വിപ്ലവം ദൂരവും സമയവുമെല്ലാം തീരെ നിസാരമാക്കി മാറ്റി. ലോകത്തില്‍ എവിടെയും മനുഷ്യനു വളരെ കുറഞ്ഞ സമയം കൊണ്ട് പോകാമെന്നും ജോലി ചെയ്ത് അവിടങ്ങളിലെ സംസകാരം ഉള്‍ക്കൊണ്ട് ആ രാജ്യത്തു സ്ഥിരജീവിതമാകാമെന്നും ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയിലെ തൊഴിലാളിസമൂഹം കൂട്ടത്തോടെ രാജ്യത്തിനുള്ളില്‍ത്തന്നെയുള്ള അന്യദേശങ്ങളിലേക്കു തൊഴില്‍തേടി പോവുകയും അവിടങ്ങളില്‍ വാസമുറപ്പിക്കുകയും ചെയ്തു.
'അതിഥിത്തൊഴിലാളി' എന്ന മനോഹരസംജ്ഞയുമുണ്ടായി.
ജനസംഖ്യ കുറവുള്ള വിദേശരാജ്യങ്ങളിലേക്ക് ഏഷ്യയില്‍നിന്ന് പ്രത്യേകിച്ച് കേരളത്തില്‍നിന്നും വന്‍തോതില്‍ കുടിയേറ്റം നടന്നുവരികയാണ്.
അപ്പോള്‍, ആര്‍ക്കും ലോകത്തെവിടെയും പോയി സുഖമായി പാര്‍ക്കാമെന്ന അവസ്ഥ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലനം സര്‍വലോകത്തെയും പല തരത്തില്‍ ആഴത്തില്‍ സ്വാധീനിച്ചു തുടങ്ങിയിരുന്നു.
എന്നാലിപ്പോള്‍ കോവിഡു വന്നിരിക്കുന്നു. ലോകമാകമാനം പുതിയൊരു ധാരണ പരന്നോ സ്വന്തം നാടാണ് ആര്‍ക്കും സുരക്ഷിതം.
ആപത്തു കാലത്തു സ്വദേശത്തേക്കു മടങ്ങുകയാണു ബുദ്ധി. നല്ല തൊഴിലും സുഖജീവിതവും വിശാലമായ വ്യക്തിസ്വാതന്ത്ര്യവും പല വിദേശരാജ്യങ്ങളിലുമുണെ്ടങ്കിലും വിപല്‍ഘട്ടം വന്നാല്‍ അതൊന്നും കാര്യമാക്കാതെ കഴിവതും വേഗം നാടണയുക, വീട്ടില്‍ വരിക, ഉറ്റവരോടും ഉടയവരോടും ചേരുക, പിറന്ന നാടും ബന്ധുജനങ്ങളും നമ്മെ കൈവിടുകയില്ല .....
ലോകമേ തറവാട് എന്നതൊരു മിഥ്യ മാത്രമോ?