മംഗളൂരു: ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയയേഷനും (ഐ.സി.പി. എ), സൊസൈറ്റി ഓഫ് സെന്റ് പോളും(എസ്.എസ്.പി.)സംയുക്തമായി നല്കുന്ന പ്രഥമ ജെ. മൗരസ് അവാര്‍ഡിന് വിനായക് നിര്‍മ്മല്‍ അര്‍ഹനായി. ആത്മ ബുക്‌സ് പ്രസിദ്ധീകരിച്ച വൈധവ്യം എന്ന കൃതിയെ അടിസ്ഥാനപ്പെടുത്തിയും വിനായക് നിര്‍മ്മലിന്റെ ഇതര സാഹിത്യസംഭാവനകളെ ആദരിച്ചുമാണ് അവാര്‍ഡ്.
ഒക്ടോബര്‍ രണ്ടിന് മംഗളൂരുവില്‍ നടക്കുന്ന ഐ.സി.പി.എയുടെ 29-ാമത് ദേശീയകണ്‍വന്‍ഷനില്‍ അവാര്‍ഡ് സമ്മാനിക്കും. നൂറിലധികം കൃതികളുടെ കര്‍ത്താവായ വിനായക് നിര്‍മ്മല്‍ പാലാ രൂപതയിലെ പ്രവിത്താനം ഇടവകാംഗമാണ്. വിനായകിന്റെ ആദ്യത്തെ കഥയും നോവലും പ്രസിദ്ധീകരിച്ചത് ദീപനാളം വാരികയായിരുന്നു.