സിനിമയുടെ മാന്ത്രികവലയത്തിലേക്ക് ആകൃഷ്ടരാകുന്ന യുവതീയുവാക്കന്മാരെ നമുക്കു തടഞ്ഞുവയ്ക്കാനായെന്നു വരില്ല. എന്നാല്‍, അവിടത്തെ വഴുവഴുക്കുന്ന നടവഴികളെക്കുറിച്ചും വീഴാനും വീഴിക്കാനുമുള്ള സാധ്യതകളെക്കുറിച്ചും അവര്‍ അറിയണം. അവിടെനിന്ന് എല്ലാം നഷ്ടപ്പെട്ടു തിരിച്ചുനടന്നവരുണ്ട്. ഈയാംപാറ്റകളെപ്പോലെ സ്വയം എരിഞ്ഞടങ്ങിയവരുണ്ട്; ഒന്നും നേടാനാവാതെ മടങ്ങുന്നവരുമുണ്ട്.
ധാരാളം ജനശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വ്യവസായമായി മലയാളസിനിമ വളര്‍ന്നുകഴിഞ്ഞു. വാരിക്കൂട്ടുന്ന അവാര്‍ഡുകള്‍തന്നെ അതിനു തെളിവാണ്. നമ്മുടെ നടന്‍മാര്‍ പലരും പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിനില്‍ക്കുന്നു. മലയാളത്തില്‍ മാത്രമല്ല, ബോളിവുഡിലും കോളിവുഡിലുമൊക്കെ അവര്‍ പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ലംബോര്‍ഗിനിയും വലിയ ബംഗ്ലാവുകളുമൊക്കെ സാധാരണക്കാരുടെ കണ്ണഞ്ചിപ്പിക്കുന്നുണ്ട്. ഇത്തരം ഒരു രംഗവേദിയിലേക്കു ചെറുപ്പക്കാര്‍ ആകര്‍ഷിതരാവുന്നതില്‍ അദ്ഭുതമില്ല.
ഇക്കഴിഞ്ഞ ദിവസമാണ് ആത്മാഭിമാനം അടിയറവു വയ്ക്കാന്‍ തയ്യാറാവാതെ ഒരു പെണ്‍കുട്ടി അവസരങ്ങള്‍ വലിച്ചെറിഞ്ഞ് ശേഷംകാലം പായസം വിറ്റു ജീവിക്കാന്‍ തീരുമാനമെടുത്ത രോമാഞ്ചജനകമായ കഥ നാം കേള്‍ക്കുന്നത്.
പ്രശസ്തിയിലേക്കുയര്‍ന്നാലും ഏറെ മനോസംഘര്‍ഷങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നുണ്ട്, പല നടിമാര്‍ക്കും. അതിനുള്ള വലിയ ഉദാഹരണങ്ങളാണ് അറുപതുകളില്‍ ബോളിവുഡ് അടക്കി വാണ ട്രാജഡി ക്വീന്‍ എന്നറിയപ്പെട്ടിരുന്ന മീനകുമാരി. വ്യക്തിഗതമായ കുറെയേറെ പ്രശ്‌നങ്ങളിലൂടെ അവള്‍ കടന്നുപോയി. മദ്യത്തിനടിമയായി, ഒടുവില്‍ ലിവര്‍ സിറോസിസ് ബാധിച്ചു ചെറുപ്രായത്തിലേ തന്നെ കാലയവനികയ്ക്കു പിന്നിലൊളിച്ചു, അവര്‍. അതേപോലെ അതീവസൗന്ദര്യത്തിന്റെ ഉടമയായിരുന്ന, യുവാക്കളുടെ സ്വപ്‌നറാണിയായിരുന്ന ശ്രീദേവി ദുബായിയില്‍ ഒരു പ്രമുഖ ഹോട്ടലിലെ ബാത്ത് ടബില്‍ മുങ്ങിമരിച്ച നിലയിലാണു കാണപ്പെട്ടത്. അവളുടെ 'ഏക് ദോ തീന്‍' എന്ന പാട്ട് അധികമാരും മറന്നിരിക്കുകയില്ല.
കേരളത്തില്‍ എല്ലാം ഭദ്രമാണ്, ഇവിടെ സിനിമാക്കാര്‍ ശുദ്ധാത്മാക്കളാണ്, മനുഷ്യസ്‌നേഹികളാണ്, ഇവിടെ പവര്‍ഗ്രൂപ്പ് ഒന്നുമില്ല എന്നൊക്കെയുള്ള അവകാശവാദങ്ങളെല്ലാം പൊളിഞ്ഞുവീഴുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അവസരംതേടി എത്തുന്നവര്‍ പലപ്പോഴും ചില കോക്കസുകളുടെ കരാളഹസ്തങ്ങളില്‍ എത്തിച്ചേരുന്നു. കഴിഞ്ഞ ദശകങ്ങളില്‍ വന്നുചേര്‍ന്ന നാര്‍ക്കോട്ടിക് ഉത്പന്നങ്ങളുടെ അധിനിവേശം സിനിമാമേഖലയിലെ ലൈംഗികഅരാജകത്വത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ആരൊക്കെ എന്തൊക്കെ ന്യായീകരിച്ചാലും സിനിമ/ സീരിയല്‍മേഖലകളില്‍ ചില വിങ്ങിപ്പൊട്ടലുകളുണ്ട്, മാനസികത്തകര്‍ച്ചകളുണ്ട്. ജീവിതത്തില്‍ എല്ലാ രംഗങ്ങളിലും ഹതഭാഗ്യരായ മനുഷ്യര്‍ വലിയ മനോവൈഷമ്യങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നതു സത്യം. പക്ഷേ, സിനിമാമേഖലയിലുള്ള സംഘര്‍ഷങ്ങള്‍ അതിന്റെ തീവ്രതയിലെത്തി നില്‍ക്കുന്നു എന്ന വാസ്തവം നാം വിസ്മരിച്ചുകൂടാ.
ആദര്‍ശശുദ്ധിയും ദൈവാനുഗ്രഹവും മനോബലവും ഉണ്ടെങ്കില്‍മാത്രമേ നമ്മുടെ കുട്ടികള്‍ക്കു പൊതുപ്രവര്‍ത്തനമണ്ഡലം തിരഞ്ഞെടുക്കാനാവൂ. വിശുദ്ധ മരിയ ഗൊരേത്തിയുടെ കഥ ചുരുക്കത്തില്‍ ഇവിടെ ചേര്‍ക്കാം. 11 വയസ്സുള്ള മരിയ വീട്ടില്‍ ഒറ്റയ്ക്കാണെന്നറിഞ്ഞ് ഒരു അക്രമി വീട്ടിനുള്ളില്‍ അതിക്രമിച്ചുകടന്നു. കത്തി വീശി അയാള്‍ അവളെ നശിപ്പിക്കാന്‍ ഒരുങ്ങി. 'നരകത്തില്‍ പോകുന്ന ഘോരപാപമാണ് നീ ചെയ്യാന്‍ പോകുന്നത്' എന്നു പറഞ്ഞ് അവള്‍ കരഞ്ഞലറിയെങ്കിലും ഫലമുണ്ടായില്ല. അവള്‍ ധീരതയോടെ എതിരിടാന്‍ നോക്കി. ഇതിനിടെ അയാള്‍ അവളെ 14 പ്രാവശ്യം കുത്തി മുറിവേല്പിച്ചു. 'പാപമാണ്, ദൈവത്തിനിത് ഇഷ്ടമല്ല' എന്നുപറഞ്ഞ് ധീരമായ പ്രതിരോധം തുടര്‍ന്നപ്പോള്‍ അയാള്‍ അവളുടെ കഴുത്തുഞെരിച്ചു. അടിയറവു പറയുന്നതിനേക്കാള്‍ ഭേദം തന്റെ ജീവന്‍ ത്യജിക്കുന്നതാണ് എന്നവള്‍ തീരുമാനിച്ചുറച്ചു. വീണുപോയ അവള്‍ വാതില്‍ക്കലേക്ക് ഇഴഞ്ഞുനീങ്ങാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ തിരിച്ചുവന്നു മൂന്നു പ്രാവശ്യംകൂടി അവളെ കുത്തിയിട്ട് ഓടിമറഞ്ഞു. ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് അവളെ രക്ഷിക്കാനായില്ല. ആ കഥ അവിടെ നില്‍ക്കട്ടെ.
ഇത്തരം ചെറുത്തുനില്പുകള്‍ സിനിമാമേഖലയിലെന്നല്ല, പൊതുപ്രവര്‍ത്തനരംഗത്തുള്ള സ്ത്രീകള്‍ക്ക് നിശ്ചയമായും ഉണ്ടായേ പറ്റൂ. അവിടെ മാത്രമാണ് സ്ത്രീയുടെ അന്തസ്സും അഭിമാനവും വിലമതിക്കപ്പെടുന്നതും സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും യാഥാര്‍ഥ്യമാകുന്നതും.
സിനിമയുടെ വര്‍ണത്തിളക്കങ്ങള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ അതീവശ്രദ്ധയും ജാഗ്രതയുമുണ്ടായിരിക്കുക. മോഹഭംഗങ്ങളും നിരാശകളും അക്രമങ്ങളുമെല്ലാം ഇവിടെ നിത്യസംഭവമായിരിക്കാം. നന്മയുള്ളവരോടൊപ്പം തിന്മയുള്ളവരും അവിടെ ആട്ടിന്‍തോലണിഞ്ഞു നില്പുണ്ടാവാം. അതുകൊണ്ടാണ് നടി മീര ജാസ്മിന്‍ പറയുന്നത്, 'നല്ല സംരക്ഷണവും കരുതലുമില്ലാതെ ഒരു പെണ്‍കുട്ടിയും സിനിമയിലേക്കെത്തരുത്' എന്ന്. വരുംവരായ്കകളെ നാം തിരിച്ചറിയണം. നമുക്കുമുമ്പേ പോയവരുടെ തിക്താനുഭവങ്ങള്‍ അവഗണിച്ചുകൊണ്ടാകരുത് നമ്മുടെ സിനിമാപ്രയാണങ്ങള്‍!
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika