മാതാപിതാക്കള്‍ മക്കളുടെ കൂട്ടുകാരാകണോ? നിങ്ങള്‍ മക്കള്‍ക്കു കൂട്ടുകാരാണോ? മക്കളുടെ കൂട്ടുകാരാണെന്ന് ഉറപ്പുള്ള മാതാപിതാക്കള്‍ ആരൊക്കെയുണ്ട്? രക്ഷാകര്‍ത്തൃസെമിനാറുകളില്‍ പതിവായി ഉയര്‍ത്തുന്ന ഈ ചോദ്യങ്ങള്‍ക്കു പെട്ടെന്ന് പ്രതികരണം ലഭിക്കാറുണ്ട്. ഒത്തിരി അച്ഛനമ്മമാര്‍ മക്കളുടെ കൂട്ടുകാരായി സ്വയം സാക്ഷ്യപ്പെടുത്തും.
''അമ്മയും അച്ഛനും മക്കളുടെ കൂട്ടുകാരായാല്‍ എന്താണു മെച്ചം?'' ഈ ചോദ്യത്തിനും ഉടന്‍ ഉത്തരം കിട്ടും. ''നമ്മള്‍ കൂട്ടുകാരായാല്‍ മക്കള്‍ എല്ലാക്കാര്യങ്ങളും പറയും. രഹസ്യങ്ങള്‍ പോലും പറയാന്‍ മടിക്കില്ല.''
മക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്താനാണോ അവരുടെ കൂട്ടുകാരാകുന്നത് എന്ന ചോദ്യത്തിനു പക്ഷേ, ഒരു പുഞ്ചിരിയോ മൗനമോമാത്രമാകും മറുപടി. മാതാപിതാക്കളുടെ ഈ ധാരണ എത്രമാത്രം ശരിയാണ്? കൂട്ടുകാരായി പെരുമാറുന്ന മാതാപിതാക്കളോട് മക്കള്‍ ഒത്തിരി വിശേഷങ്ങള്‍ വിസ്തരിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ എല്ലാ രഹസ്യങ്ങളും അവര്‍ കൈമാറുമോ? ഇല്ലെന്നതാണ് വാസ്തവം. അവര്‍ക്ക് രഹസ്യങ്ങള്‍ ഉണ്ട്. അത് ആരോടെങ്കിലും പറയുകയും വേണം. അതിനവര്‍ക്ക് പറ്റിയ കൂട്ടുകാര്‍ വേറേയുണ്ട്. അവരോടു പറഞ്ഞുകൊള്ളും.
മാതാപിതാക്കളോടു പറയണമെന്നു കരുതുന്ന കാര്യങ്ങളൊക്കെ കുട്ടികള്‍ പറയുന്നതിനു പരസ്പരസൗഹൃദം നല്ലതാണ്. അതേസമയം, പറയേണ്ടതില്ല എന്നു മക്കള്‍ നിശ്ചയിച്ചിട്ടുള്ള ഒരു കാര്യവും അവര്‍ സ്വന്തം മാതാപിതാക്കളോടു പറയുകയില്ലെന്നു തീര്‍ച്ച. അക്കാര്യങ്ങളൊക്കെയും കൂട്ടുകാരോടു പങ്കുവയ്ക്കുകയും ചെയ്യും. അത്തരം ചില കാര്യങ്ങള്‍, ഏറെനാളുകള്‍ കഴിഞ്ഞ് കൂട്ടുകാര്‍ പറഞ്ഞ് മാതാപിതാക്കള്‍ അറിഞ്ഞെന്നും വരാം. മക്കളുടെ രഹസ്യങ്ങള്‍ ചികഞ്ഞറിയാന്‍വേണ്ടി അവരുടെ കൂട്ടുകാരായിട്ടു കാര്യമൊന്നുമില്ല. അതിനു കുറച്ചെങ്കിലും പറ്റിയ മാര്‍ഗം മറ്റൊന്നാണ്: മക്കളുടെ കൂട്ടുകാരുമായി കൂട്ടുകൂടുക! അതിലൂടെ പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞെന്നുവരും.
മാതാപിതാക്കള്‍ മക്കളുടെ കൂട്ടുകാരാകേണ്ടായെന്നു കേള്‍ക്കുമ്പോള്‍ പല രക്ഷിതാക്കളുടെയും നെറ്റി ചുളിയാറുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതിനു പ്രസക്തിയില്ലേ എന്നതാണ് അവരുടെ ചോദ്യം. പ്രസക്തിയുള്ളത് മറ്റൊരു വിധത്തിലാണ്. മക്കളോട് തുറവും സ്‌നേഹവും അടുപ്പവും വേണം. പഴയകാലത്ത് എന്നപോലെ കുടുംബങ്ങളില്‍ മുതിര്‍ന്നവരുടെ ലോകവും കുട്ടികളുടെ ലോകവും തമ്മിലുള്ള വേര്‍തിരിവ് ഇപ്പോഴില്ല. രണ്ടു ലോകങ്ങളും ഒന്നായിത്തീര്‍ന്നിരിക്കുന്നു. സമഭാവനയും സാഹോദര്യവുമൊക്കെ മൂല്യങ്ങളില്‍ മുന്‍ഗണന നേടിയതും മറക്കരുത്. അതിനാല്‍ ഇരുകൂട്ടരും തമ്മില്‍ സൗഹൃദം കൂടിയേ തീരൂ. അപ്പോഴും ഉറപ്പിച്ചുപറയട്ടെ, മാതാപിതാക്കള്‍ മക്കള്‍ക്ക് ഒരിക്കലും കൂട്ടുകാരാകരുത്. കൂട്ടുകാരെപ്പോലെ ആവുക. ഇവിടെ 'പോലെ' എന്നതിനു വളരെ പ്രാധാന്യമുണ്ട്. മാതാപിതാക്കള്‍ മക്കളോട് എത്ര അടുപ്പം കാണിച്ചാലും അവര്‍ അച്ഛനും അമ്മയുമാണ്. മക്കള്‍ക്കു രണ്ടുപേരെയും ആവശ്യമുണ്ട്. സങ്കടങ്ങളുടെ നിമിഷങ്ങളില്‍ മക്കള്‍ക്ക് മുഖമണച്ചുപിടിക്കാന്‍ അമ്മയുടെ സ്‌നേഹനിര്‍ഭരമായ നെഞ്ചുതന്നെ വേണം. സന്ദേഹത്തിന്റെ സന്ദര്‍ഭങ്ങളില്‍ ചേര്‍ന്നുനില്‍ക്കാന്‍ അച്ഛന്റെ കരുത്തുറ്റ ചുമലുതന്നെ വേണം. അതിനുപകരമാവില്ല കൂട്ടുകാരെന്നു മറക്കാതിരിക്കുക.
ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളില്‍ നാമിങ്ങനെ വായിക്കുന്നു: ''എന്റെ മമ്മി എന്നെയും ചേച്ചിയെയും കൂട്ടുകാരായിട്ടാണ് കാണുന്നതെന്ന് പറഞ്ഞു. അതു വലിയ കുഴപ്പമാണ്. എനിക്ക് കൂട്ടുകാര്‍ വേറേ ധാരാളം പേരുണ്ട്. മമ്മി വേറേയില്ല. ഒരു കൂട്ടുകാരിക്ക് ഒരു അമ്മയുടെ സ്ഥാനം ഒരിക്കലും ശരിയായി നിര്‍വഹിക്കാന്‍ കഴിയുകയില്ല. എനിക്ക് എന്റെ അമ്മയെ അമ്മയായിത്തന്നെ വേണം.''
കഴിഞ്ഞ നൂറ്റാണ്ടില്‍ യൂറോപ്പിലിരുന്ന് ആ കൗമാരക്കാരി എഴുതിയ വാക്കുകള്‍ ഈ നൂറ്റാണ്ടില്‍ നമ്മുടെ നാട്ടിലും പ്രസക്തിയുള്ളതാണ്. 2024 ലെ പുതുകാലത്തും അമ്മയും അച്ഛനും മക്കള്‍ക്ക് ആവശ്യമുള്ളവര്‍ തന്നെ. ഒരു സോപ്പിന്റെ പരസ്യത്തില്‍ പറയുന്നപോലെ ചര്‍മം കണ്ടാല്‍ അമ്മയാണെന്നു തോന്നണമെന്നില്ല. പക്ഷേ, കര്‍മം കണ്ടാല്‍ അമ്മയും അച്ഛനുമാണെന്ന് മക്കള്‍ക്കു തോന്നണം. അതാണു പ്രധാനം.
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika