അമേരിക്കയിലെ ലോസ് ആഞ്ചലെസ് നഗരത്തില്‍ 1987 സെപ്റ്റംബറില്‍ ആഗോള കത്തോലിക്കാസഭയുടെ തലവനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ സന്ദര്‍ശാനാര്‍ഥം എത്തി. ആ മഹാനഗരത്തിന്റെ അന്തസ്സും പ്രൗഢിയും പാരമ്പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു അവിടത്തെ ആഡംബരങ്ങളും ആര്‍ഭാടങ്ങളും സ്വീകരണപരിപാടികളും.
ലോസ് ആഞ്ചലെസിലെ ആ മഹാസമ്മേളനത്തില്‍ മാര്‍പാപ്പായെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഒരു ചെറുപ്പക്കാരനായിരുന്നു; ആ യുവാവിന്റെ പേര് ടോണി മെലന്‍ഡസ്. അദ്ദേഹം ഒരു വികലാംഗനായിരുന്നു. ആ ചെറുപ്പക്കാരന്‍ വിസ്മയകരമായി ഗിറ്റാര്‍ വായിക്കുന്നു. പക്ഷേ, അദ്ദേഹത്തിനു രണ്ടു കരങ്ങളുമില്ല. തന്റെ കാലുകള്‍കൊണ്ടാണ് ആ യുവാവ് ഗിറ്റാര്‍ വായിച്ചത്.
അത്യന്തം അതിശയകരമായ ആ വായന അവിടെക്കൂടിയിരുന്ന ജനലക്ഷങ്ങളെ ആനന്ദസാഗരത്തില്‍ ആറാടിച്ചു. ഗായകനും ഗാനരചയിതാവുംകൂടിയായ അദ്ദേഹത്തിന്റെ മാസ്മരികമായ സംഗീതപരിപാടി ആ മഹാപുരുഷാരത്തെ ആസ്വാദനത്തിന്റെ സ്വര്‍ഗീയമേഖലയിലേക്കുയര്‍ത്തി. അതിശയത്തോടും ഏതാണ്ടൊരു അമ്പരപ്പോടുംകൂടി അതു ശ്രദ്ധാപൂര്‍വം വീക്ഷിച്ച മാര്‍പാപ്പായുടെ കണ്ണുകള്‍ ആനന്ദത്താല്‍ ഈറനണിഞ്ഞു.
സ്വീകരണച്ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ മാര്‍പാപ്പാ മെലന്‍ഡസിനെ കാണണമെന്ന് ആവശ്യപ്പെട്ടു. അത്യന്തം ആവേശഭരിതനായി, കരങ്ങളില്ലാത്ത ആ യുവാവ് തന്റെ ഗിറ്റാറുമായി മാര്‍പാപ്പായുടെ മുമ്പില്‍ വിനയാന്വിതനായി മുട്ടുകുത്തി കരങ്ങള്‍ ചുംബിച്ചു. മാര്‍പാപ്പാ ആ യുവാവിനെ വാത്സല്യപൂര്‍വം കെട്ടിപ്പുണര്‍ന്നു ചുംബിച്ചു. അകമഴിഞ്ഞ് അനുമോദിച്ചു. ദൈവാനുഗ്രഹങ്ങള്‍ ആശംസിച്ചു. ആകാംക്ഷയോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. റെക്കോര്‍ഡിങ് ആര്‍ട്ടിസ്റ്റുകൂടിയായ ആ യുവാവ് തന്റെ ജീവിതകഥ ഹ്രസ്വമായി മാര്‍പാപ്പായോടു വിവരിച്ചു:
''ഞാന്‍ കരങ്ങളില്ലാതെ
യാണു ജനിച്ചത്. എന്റെ മാതാപിതാക്കള്‍ക്ക് എന്നെ വേണമെന്നുണ്ടായിരുന്നില്ല. എന്നെ കളിപ്പിക്കാനോ ചിരിപ്പിക്കാനോ അവര്‍ തയ്യാറായില്ല. അവര്‍ അവഗണനാമനോഭാവം പലതരത്തില്‍ എന്നോടു പ്രകടിപ്പിച്ചു. എന്റെ അമ്മയ്ക്കു ഞാന്‍ ജനിച്ചത് അസഹ്യമായിരുന്നുവെന്ന്, അമ്മയുടെ സംഭാഷണത്തില്‍നിന്നു ഞാന്‍ ഗ്രഹിച്ചിട്ടുണ്ട്. അബോര്‍ഷന്‍ നടത്തി എന്നെ നശിപ്പിക്കണമെന്ന് എന്റെ പിതാവു തീരുമാനിച്ചു. അവര്‍ ഇരുവരും ഇതു ചര്‍ച്ച ചെയ്തുറപ്പിച്ചു. അതിനായി അമ്മ ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നു കഴിച്ചു. പക്ഷേ, ഞാന്‍ ജീവിച്ചു. പ്രകാശം കാണണമെന്നതായിരുന്നു ദൈവത്തിന്റെ തിരുവിഷ്ടം. അങ്ങനെ, എന്റെ മാതാപിതാക്കളുടെ ആസൂത്രിതപദ്ധതിയെ പരാജയപ്പെടുത്തിസ്വര്‍ഗീയപിതാവ് എനിക്കായി ആസൂത്രണം ചെയ്തിരുന്ന പദ്ധതി നടപ്പാക്കി.
ബൈബിള്‍വാക്യങ്ങള്‍ പലതും അനായാസമായി ഉദ്ധരിച്ചുകൊണ്ട് ഇടറിയ സ്വരത്തില്‍ അയാള്‍ തുടര്‍ന്നു:
''മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനുമുമ്പേ, ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.''
(ജറെമിയ 1:5)
''പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.'' (ഏശയ്യ 49:15)
''നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്-നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.'' (ജറെമിയ 29:11) തുടങ്ങിയ ബൈബിള്‍ വാക്യങ്ങള്‍!
മെലന്‍ഡസിന്റെ ജീവിതകഥ വേദപാഠക്ലാസിലെ ഒരു കൊച്ചുകുട്ടിയെപ്പോലെ മാര്‍പാപ്പാ ആശ്ചര്യപൂര്‍വം കേട്ടുകൊണ്ടുനിന്നു. യുവാവു തുടര്‍ന്നു: ''പിതാവേ! എന്റെ അമ്മ എന്നെ നശിപ്പിക്കാന്‍ അതിരഹസ്യമായി കഴിച്ച മാരകമായ മരുന്ന് എന്റെ ജീവിതയാത്രയുടെ ആരംഭത്തില്‍ത്തന്നെ എന്റെ രണ്ടു കരങ്ങളെയും ഉരുക്കിക്കളഞ്ഞു...'' ഗദ്ഗദത്തോടെയുള്ള ആ അനുഭവകഥ തുടര്‍ന്നുകേള്‍ക്കാന്‍ കെല്പില്ലാത്തവനെപ്പോലെ മാര്‍പാപ്പാ വികാരഭരിതനായി ആ യുവാവിനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു: ''മകനേ! നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.''
ഇത്രയുമായ നിലയ്ക്ക് ആ യുവാവ് ധൈര്യം അവലംബിച്ചുകൊണ്ടു തുടര്‍ന്നു: ''എന്നെ വളര്‍ത്തിയതും ശുശ്രൂഷിച്ചതും കോണ്‍വെന്റിലെ സ്‌നേഹവ
തികളായ സിസ്റ്റേഴ്‌സാണ്. എന്നെ പരിചരിച്ചു വളര്‍ത്തിയ ആ അമ്മമാര്‍, കൈകൊണ്ടു ചെയ്യാവുന്ന കാര്യങ്ങളെല്ലാം കാലുകള്‍കൊണ്ടു ചെയ്യാന്‍ എന്നെ അഭ്യസിപ്പിച്ചു. എഴുതാനും ടൈപ്പു ചെയ്യാനും ചിത്രം വരയ്ക്കാനും ഗിറ്റാര്‍ വായിക്കാനും ഗാനമാലപിക്കാനും ആ നല്ല അമ്മമാര്‍ എന്നെ പരിശീലിപ്പിച്ചു. അഭിവന്ദ്യപിതാവേ, ഇന്നു ഞാന്‍ ധന്യനാണ്. ഒരു വാക്കുകൂടി.''
''എന്താണു മകനേ?''
''എന്നെ വേണ്ടെന്നുവച്ച് നശിപ്പിക്കാന്‍ ശ്രമിച്ച എന്റെ മാതാപിതാക്കള്‍ അങ്ങ് ഇവിടെ അര്‍പ്പിച്ച ദിവ്യബലിയില്‍ സംബന്ധിച്ചിട്ടുണ്ട്.... പിതാവേ! അവരെയും അനുഗ്രഹിക്കണമേ!''
നിറമിഴികളോടെ നടത്തിയ ഹൃദയസ്പര്‍ശിയായ അപേക്ഷ. ദൈവമേ, അങ്ങയുടെ വഴികള്‍ എത്രയോ വിസ്മയകരം, എത്രയോ നിഗൂഢം!
മേല്‍വിവരിച്ച സംഭവം വേദനാജനകമായ എന്തെല്ലാം വസ്തുതകളാണ് നമ്മെ പഠിപ്പിക്കുന്നത്. യഥാര്‍ഥദാമ്പത്യത്തിന്റെ കര്‍മവും ധര്‍മവും പാലിക്കാതെ സുഖഭോഗങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്ന ദമ്പതികള്‍ക്ക് ഇതൊരു താക്കീതാണ്. ശയനമുറിയിലെ സന്തോഷത്തിന്റെ പാരമ്യമുഹൂര്‍ത്തത്തില്‍ ഉരുവാകുന്ന സ്വന്തം കുഞ്ഞിനെ സ്വാര്‍ഥസൗകര്യങ്ങള്‍ക്കുവേണ്ടി മാരകമായ മരുന്നുകള്‍വഴി നിഷ്‌കരുണം വധിക്കുന്ന പൈശാചികകൃത്യം ദമ്പതികള്‍ക്കു ശാപം വരുത്തിവയ്ക്കുമെന്ന് ഓര്‍ക്കുക.
സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടി ഗര്‍ഭപാത്രത്തെ കൊലക്കളമാക്കിയ അമ്മമാര്‍ പലരും കടുത്ത കുറ്റബോധത്തില്‍ പിന്നീടു മാനസികരോഗികളായിത്തീര്‍ന്നുവെന്ന പൊള്ളുന്ന സത്യം പുത്തന്‍ദമ്പതിമാര്‍ ഓര്‍ത്തിരുന്നെങ്കില്‍!
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika