•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

തലമുറകള്‍ക്കു വെളിച്ചമേകിയ പ്രകാശഗോപുരം

പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിപ്രഭയില്‍
    പാലായുടെ സാമൂഹികരാഷ്ട്രീയവിദ്യാഭ്യാസചരിത്രത്തില്‍ അവിസ്മരണീയ സ്ഥാനം നേടിയ പാലാ സെന്റ് തോമസ് കോളജ് ഇന്ന് പ്ലാറ്റിനംജൂബിലിയുടെ നിറവിലാണ്. 
    ഐ.എം.എഫിലെ ഇന്ത്യയുടെ ആദ്യത്തെ പ്രതിനിധിയും പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. പി. ജെ. തോമസ് ആയിരുന്നു ഈ കോളജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍. മുന്നൂറിലധികം വിദ്യാര്‍ഥികളും പതിന്നാല് അധ്യാപകരും ഏതാനും അനധ്യാപകരുമായി 1950 ല്‍ തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ 25000 വിദ്യാര്‍ഥികളും ഇരുനൂറോളം അധ്യാപക, അനധ്യാപകരുമായി വളര്‍ന്ന്  യുജിസിയുടെ എ ഗ്രേഡിന് അര്‍ഹമായി ഓട്ടോണമസ് കോളജായി ഉയര്‍ന്നു. 2018 മുതല്‍ 2024 വരെ കോളജിനെ നയിച്ച ഡോ. ജയിംസ് ജോണ്‍ മംഗലത്തച്ചന്റെ കാലത്താണ് A++ ഗ്രേഡോടെ ഓട്ടോണമസ് പദവിയിലെത്തിയത്. ഓഗസ്റ്റ് 28-ാം തീയതി അമ്പതാം ചരമവാര്‍ഷികം ആചരിക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ മോണ്‍. ജോസഫ് കുരീത്തടത്തിലച്ചന്റെ കാലത്ത് കോളജിനുണ്ടായ വളര്‍ച്ച ഏറെ അഭിനന്ദനാര്‍ഹമായിരുന്നു.
    കേരളത്തിലെ കലാലയങ്ങളില്‍ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം നല്‍കുന്ന കോളജുകളുടെ പട്ടികയില്‍ സുപ്രധാനമായ ഒരു സ്ഥാനം പാലാ സെന്റ് തോമസിനുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം; പശ്ചാത്തലസൗകര്യവികസനംകൊണ്ടുമാത്രം ഉണ്ടാകുന്നതല്ല. തികച്ചും മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു പൈസപോലും ഡൊണേഷന്‍ വാങ്ങാതെ നടത്തുന്ന അധ്യാപകനിയമനവും വിദ്യാര്‍ഥിപ്രവേശനവുമാണ് ഈ കലാലയത്തില്‍നിന്നു പഠിച്ചു പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളെ ഉന്നതരാക്കുന്നത്.
   മാര്‍ സെബാസ്റ്റ്യന്‍ വയലില്‍പ്പിതാവും തുടര്‍ന്ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍പിതാവും  മാര്‍ ജോസഫ് കല്ലറങ്ങാട്ടുപിതാവും ഇടക്കാലത്ത് കോളജിന്റെ മാനേജരായി പ്രവര്‍ത്തിച്ച മാര്‍ ജേക്കബ് മുരിക്കന്‍ പിതാവും അഡ്മിഷനിലും നിയമനത്തിലും യാതൊരുവിധ സാമ്പത്തിക ഇടപെടലും ഉണ്ടാവരുതെന്ന കണിശക്കാരായിരുന്നു. അതിനാല്‍ത്തന്നെ, ഇവിടുത്തെ അധ്യാപകര്‍ മറ്റു കോളജിലെ അധ്യാപകരെക്കാള്‍ മികവുറ്റവരായി.
   1983 ല്‍ മഹാത്മാഗാന്ധി സര്‍വകലാശാല സ്ഥാപിക്കപ്പെട്ടപ്പോള്‍ പ്രഥമ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത് ഈ കോളജിലെ അധ്യാപകനായിരുന്ന ഡോ. എ.ടി. ദേവസ്യാസാര്‍ ആയിരുന്നു. പിന്നീടു നിയമിതരായ ഡോ. സിറിയക് തോമസും ഡോ. ബാബു സെബാസ്റ്റ്യനും സെന്റ് തോമസില്‍ പഠിച്ചും പഠിപ്പിച്ചും വളര്‍ന്നുവന്നവരാണ്. കാലടി സംസ്‌കൃതയൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ. വി. ദിലീപ്കുമാര്‍, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി  മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി. സി. ഉണ്ണിക്കൃഷ്ണന്‍, കാലടി സര്‍വകലാശാല മുന്‍ പ്രോ-വൈസ്ചാന്‍സലര്‍ ഡോ. എസ്. രാജശേഖരന്‍, കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. വി. വര്‍ഗീസ്, മുന്‍ ഗവര്‍ണര്‍ ശ്രീ. കെ.എം. ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറിമാരായ കെ. ജെ. മാത്യു, ടോം ജോസ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഇപ്പോള്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനുമായ ടി.കെ. ജോസ്, ജപ്പാനിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്, വിവിധ കാലഘട്ടങ്ങളില്‍ പാര്‍ലമെന്റ് മെമ്പര്‍മാരായ ജോയി നടുക്കര, ജോയി എബ്രാഹം, ആന്റോ ആന്റണി, നിയമസഭാംഗങ്ങളായ പ്രഫ. വി.ജെ. ജോസഫ്, ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്‍, മുന്‍മന്ത്രി പ്രഫ. എന്‍.എം. ജോസഫ്, ഇപ്പോള്‍ സംസ്ഥാന മന്ത്രിസഭാംഗമായ റോഷി അഗസ്റ്റിന്‍, കേന്ദ്രമന്ത്രിസഭയിലെത്തിയ ജോര്‍ജ് കുര്യന്‍ എന്നിവര്‍ ഈ ഈ കലാലയത്തിന്റെ അഭിമാനപുത്രന്മാരാണ്. ആത്മീയരംഗത്താണെങ്കില്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ സെന്റ് തോമസിന്റെ അഭിമാനമാണ്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, സാഹിത്യകാരന്മാരായ സക്കറിയ, ജോസ് പനച്ചിപ്പുറം, ഏഴാച്ചേരി രാമചന്ദ്രന്‍, എതിരന്‍ കതിരവന്‍, ആര്‍.എസ്. വര്‍മജി, ജോസഫ് മറ്റം, ഭട്‌നഗര്‍ പുരസ്‌കാരജേതാവ് കെ.എന്‍. സെബാസ്റ്റ്യന്‍, ചലച്ചിത്രതാരം മിയ ജോര്‍ജ്, സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍, സുപ്രീംകോടതി മുന്‍ ജഡ്ജി സിറിയക് ജോസഫ്, പൊലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ ഡിജിപി പദവി വഹിച്ചിരുന്ന ജേക്കബ് തോമസ്, സിബി മാത്യൂസ് എന്നിവരും, സക്കിര്‍ തോമസ് ഐ. ആര്‍.എസ്., സുനിത ഭാസ്‌കര്‍ ഐ.എസ്.എസ്., അഗസ്റ്റിന്‍ ജോസഫ് ഐ.ഇ.എസ്., കഴിഞ്ഞവര്‍ഷം  സിവില്‍ സര്‍വീസില്‍ ഉന്നതവിജയം നേടിയ ഗഹന നവ്യാ ജയിംസ് തുടങ്ങിയവരും ഈ കലാലയപടികള്‍ ചവിട്ടിനടന്നവരാണ്. 
    ഉഗാണ്ടയില്‍ സ്വന്തമായി യൂണിവേഴ്‌സിറ്റി (കടആഅഠ) സ്ഥാപിച്ച് വളരെ ഉന്നതമായ നിലയില്‍ നടത്തിവരുന്ന വര്‍ഗീസ് മുണ്ടമറ്റവും ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഇന്ത്യയില്‍ത്തന്നെ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ ഡയറക്ടര്‍മാരായ സെബാസ്റ്റ്യന്‍ മാത്യു, ജോര്‍ജ് തോമസ്, സ്റ്റീഫന്‍ ജോസഫ് എന്നിവരും സെന്റ് തോമസില്‍ പഠിച്ചുവളര്‍ന്നശേഷമാണ് ഈ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. 
സെന്റ് തോമസിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കിയിട്ടുള്ളത് സ്‌പോര്‍ട്‌സ് രംഗത്തെ നേട്ടങ്ങളാണ്. കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ക്കുപോലും സ്വന്തമായി സ്വിമ്മിങ് പൂള്‍ ഇല്ലാതിരുന്ന കാലത്ത് സെന്റ് തോമസ് കോളജിന് സ്വിമ്മിങ് പൂളുണ്ടായിരുന്നു. ജിമ്മി ജോര്‍ജും, സഹോദരന്‍ ജോസ് ജോര്‍ജും ഡോ. ജോര്‍ജ് മാത്യുവും ഗോപിനാഥും റസാക്കും അടങ്ങുന്ന കോളജ് ടീം ഇന്ത്യയിലാദ്യമായി ഒരു ഓള്‍ ഇന്ത്യാ ട്രോഫി കരസ്ഥമാക്കിയ ടീമായി മാറിയത് അക്കാലത്ത് സ്‌പോര്‍ട്‌സ് രംഗത്ത് വലിയ ചര്‍ച്ചയായിരുന്നു.
    ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ്, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രമുഖ വ്യവസായസംരംഭകരുമായി വിദ്യാര്‍ഥികള്‍ക്ക് കൂടിക്കാഴ്ചയും സംവാദത്തിനും അവസരം, കേരളത്തിന്റെ തനതുകലകള്‍, വിദ്യാര്‍ഥികളുടെ വിവിധ കലാവിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തി കലാസാംസ്‌കാരികസന്ധ്യ, ഷേക്‌സ്പിയര്‍ നാടകാവതരണം, ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുക, ജീവിതശൈലീരോഗങ്ങള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി പാലാ മാരത്തണ്‍, സൈക്കിള്‍പ്രയാണം, ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ്, നീന്തല്‍ സയന്റിഫിക് എക്‌സിബിഷന്‍, ഇന്റര്‍കോളജിയറ്റ് ഡാന്‍സ്‌ഫെസ്റ്റ്, മീനച്ചിലാര്‍ പുനരുജ്ജീവനപദ്ധതി, ഫ്‌ളവര്‍ഷോ, മെഡിക്കല്‍ എക്‌സ്‌പോ, അക്കാദമിക് എക്‌സലന്‍സിന്റെ  ഭാഗമായി വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ദേശീയ അന്തര്‍ദേശീയതലത്തില്‍ നടത്തുന്ന 75 സെമിനാറുകള്‍, 75 അധ്യാപക അനധ്യാപകരെ  ആദരിക്കല്‍, സ്ഥാപകനേതാക്കളുടെ ഓര്‍മയ്ക്കു മുമ്പിലുള്ള പ്രണാമം തുടങ്ങി വിപുലമായ പരിപാടികള്‍ക്കാണു രൂപം നല്‍കിയിട്ടുള്ളത്.
2024 ഡിസംബര്‍ 27 ന് സെന്റ് തോമസില്‍നിന്ന് ഇതുവരെ പഠിച്ചിറങ്ങിയ ലോകം മുഴുവനുമുള്ള പൂര്‍വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന സംഗമം 'ഗ്ലോബല്‍ അലുമ്‌നി മീറ്റ്'  കോളജിന്റെ ലോകോത്തരനിലവാരത്തിലുള്ള മുന്നേറ്റത്തിനു വഴിത്തിരിവായിരിക്കും എന്നു പ്രതീക്ഷിക്കപ്പെടുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലോകമാതൃകയിലേക്കു പാലാ സെന്റ് തോമസിനെ മാറ്റുന്നതിനുള്ള അവസരമായി പ്ലാറ്റിനം ജൂബിലിയാഘോഷം മാറുകയാണ്.


(ലേഖകന്‍ പാലാ സെന്റ് തോമസ് കോളജ് അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റാണ്.)

 

Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)