ഒന്നിനും ആരും ബാക്കിയില്ലാതെ ഒരു നാടാകെ മണ്ണടിഞ്ഞുപോയ ഭീകരദുരന്തം നാമിപ്പോള്‍ കണ്ടുകഴിഞ്ഞു. ജീവന്‍ രക്ഷപ്പെട്ടു എന്ന അര്‍ഥത്തില്‍മാത്രം, ആ മഹാദുരന്തത്തെ അതിജീവിക്കാന്‍ കഴിഞ്ഞവര്‍ക്ക് അതിന്റെ നടുക്കത്തില്‍നിന്ന് എന്നെങ്കിലും രക്ഷപ്പെടാന്‍ കഴിയുമെന്നു തോന്നുന്നില്ല. തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരും സ്വന്തം വീടും സമ്പാദ്യങ്ങളും പോലെ ഏറ്റവും പ്രിയപ്പെട്ട സകലതും കാല്‍ക്കീഴിലെ മണ്ണിനടിയില്‍ എവിടെയോ ഉണ്ടെന്നുമാത്രം വിശ്വസിക്കേണ്ടിവരുന്ന ദുരവസ്ഥ ആര്‍ക്കു താങ്ങാനാകും? 'ദുരന്തഭൂമി' എന്നൊരു വിലാസത്തില്‍മാത്രം ഒരു നാട് അവശേഷിക്കുമ്പോള്‍ ഇനിയവിടെ താമസിക്കാന്‍ ആരു ധൈര്യപ്പെടും?
ഈ ദുരന്തത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നു കണ്ടെത്താന്‍ എവിടെയും തിരഞ്ഞുപോകേണ്ടതില്ല. പരിസ്ഥിതിദുരന്തങ്ങളുടെ കാരണക്കാര്‍ പരിസ്ഥിതി ദ്രോഹികള്‍തന്നെ.
അനധികൃത കെട്ടിടനിര്‍മാണങ്ങളും പാറപൊട്ടിക്കലും മരംമുറിക്കലും മണ്ണെടുപ്പുമൊക്കെയാണ് ഈ ദുരന്തത്തിന്റെ കാരണങ്ങളെന്ന് ഈ കാലഘട്ടത്തിലെ ഏറ്റവും ആധികാരികതയുള്ള പരിസ്ഥിതിശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ തെളിച്ചുപറഞ്ഞു. ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും അദ്ദേഹം വര്‍ഷങ്ങള്‍ക്കുമുമ്പേ പറഞ്ഞു. ആരും ഗൗനിച്ചില്ല.
ഈ ദുരന്തത്തിലെ പ്രധാനപ്രതി സര്‍ക്കാരിന്റെ അനാസ്ഥയും അഴിമതിയുമാണെന്നു പറയാതെ വയ്യ. കാരണം, എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിരിക്കണമെന്നു ചട്ടമുണ്ടായിരിക്കേ ഈ മലനിരകളെല്ലാം ആളുകള്‍ വെറുതെ കയ്യേറി പ്രകൃതിയെ നശിപ്പിച്ചു എന്നു പറയുന്നതില്‍ യുക്തിയില്ല. അങ്ങനെ ആരെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍ അതു കാണാത്തതും നടപടിയെടുക്കാത്തതും സര്‍ക്കാരിന്റെ അനാസ്ഥയാണ്. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും നിര്‍മിക്കാനും ക്വാറി തുടങ്ങാനും നിയമവിരുദ്ധമായി അനുമതി കൊടുത്തെങ്കില്‍ അതും സര്‍ക്കാരിന്റെ കുറ്റംതന്നെ.
2018 ലെ മഹാപ്രളയമുള്‍പ്പെടെ ഈ നാട്ടിലുണ്ടായ പല പ്രകൃതിദുരന്തങ്ങളും മനുഷ്യനിര്‍മിതമാണ്.
ദിവസേന കണ്ടും മിണ്ടിയും കളിച്ചും ചിരിച്ചും കൂട്ടുകൂടിയും കഴിഞ്ഞിരുന്ന ഒരു സമൂഹത്തിലെ അഞ്ഞൂറോ ആയിരമോ ആളുകള്‍ മരിക്കുകയോ കാണാമറയത്താകുകയോ ചെയ്തപ്പോള്‍ ആ നാടും കേരളവുംമാത്രമല്ല, ഇന്ത്യയൊട്ടാകെയും ഞെട്ടിയെങ്കില്‍, ഇനി ഈ നാട്ടിലെ നാല്പതുലക്ഷം പേര്‍ക്കാണ് ആ ദുരന്തം സംഭവിക്കുന്നതെങ്കിലോ? അങ്ങനെ സങ്കല്പിക്കാനാവുമോ? പക്ഷേ, അങ്ങനെയൊരു സാധ്യതയിലേക്കു വിരല്‍ചൂണ്ടാതെയും വയ്യ.
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. അതിന്റെ ചരിത്രവും ഇപ്പോഴത്തെ ദയനീയാവസ്ഥയും എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് അതിനെപ്പറ്റി വിശദീകരിക്കുന്നില്ല. ഒന്നുരണ്ടു കാര്യങ്ങള്‍ കുറിക്കട്ടെ.
ഈ ഡാമിന് അമ്പതുവര്‍ഷത്തെ ആയുസ്സുമാത്രമേ പ്രതീക്ഷിക്കാവൂ എന്നു പറഞ്ഞ് കനേഡിയന്‍ നിര്‍മാണക്കമ്പനി 1885 ല്‍ പണി തുടങ്ങി 1897 ല്‍ പൂര്‍ത്തിയാക്കി നമുക്കു കൈമാറിയ ഈ സുര്‍ക്കിഡാമിന് 130 വയസ്സാകുമ്പോള്‍, നില അപകടത്തിലാണെന്നു മനസ്സിലാക്കാനും വേണ്ട നടപടിയെടുക്കാനും മറ്റാരെങ്കിലും പറയണോ? സുപ്രീംകോടതി ഇടപെടണോ?
കേരളത്തില്‍ ഉദ്ഭവിച്ചു കേരളത്തിലൂടെമാത്രം ഒഴുകുന്ന പെരിയാറില്‍ തിരുവിതാംകൂര്‍ മഹാരാജാവ് പണം മുടക്കി നിര്‍മിച്ച ഡാമിലെ വെള്ളം പൂര്‍ണമായും 999 വര്‍ഷത്തേക്ക് മദ്രാസ് സംസ്ഥാനത്തിനു കൊടുക്കണമെന്ന വഞ്ചനക്കരാറില്‍ ശ്രീമൂലം തിരുനാളിനെക്കൊണ്ട് ബ്രിട്ടീഷ് ഭരണകൂടം ഒപ്പുവയ്പ്പിക്കുകയായിരുന്നു. 'എന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടാണ് ഞാന്‍ ഇതില്‍ ഒപ്പുവയ്ക്കുന്നത്' എന്നു പറഞ്ഞു രാജാവ് കരഞ്ഞു.
2014 മേയ് 7ന് സുപ്രീംകോടതിയുടെ അഞ്ചംഗബഞ്ചിന്റെ വിധി, തമിഴ്‌നാടിനനുകൂലമായി വന്നു. 136 അടിയില്‍നിന്ന് 142 അടിയിലേക്കു ജലനിരപ്പുയര്‍ത്താമെന്നും അണക്കെട്ടിന്റെ നിരീക്ഷണത്തിന്, ഒരു മൂന്നംഗസമിതിയെ നിയോഗിക്കാമെന്നും അന്നത്തെ സുപ്രീംകോടതിവിധിയില്‍ പറയുന്നു.
ലോകത്തില്‍ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിര്‍മാണകാലഘട്ടത്തില്‍, ഇതു ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും അപകടസാധ്യതയുള്ളതുമായ ഈ അണക്കെട്ട് ഇന്ന് വാസ്തവത്തില്‍ നാം പോക്കറ്റില്‍ സൂക്ഷിക്കുന്ന ഒരു അണുബോംബാണ്.
15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ പൂര്‍ണസംഭരണശേഷി. അതായത്, 142 അടി ഉയരംവരെ. എന്നാല്‍, കോടതിനിര്‍ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്കു തുല്യമാണ്. അതും ലംഘിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ 142 അടിയില്‍ വെള്ളം നിലനിര്‍ത്താന്‍ കേസ് നടത്തുന്നതും വാശി പിടിക്കുന്നതും.
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ലോകത്തെ ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്ന് എത്രയോ നാളുകളായി തെളിവുകള്‍ സഹിതം മുന്നറിയിപ്പുണ്ടായിട്ടും കേസുകള്‍ ഉണ്ടായിട്ടും ജനം വിലപിച്ചിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്? സാധ്യതകള്‍ വിലയിരുത്തിയും തെളിവുകളുടെ അടിസ്ഥാനത്തിലും വിദഗ്ധര്‍ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും അനങ്ങാത്തതെന്ത്?
കേരളത്തിലെ നാലു ജില്ലകള്‍ പൂര്‍ണമായും തകരുന്നതും നാല്പതു ലക്ഷത്തോളം പേര്‍ മരിക്കുന്നതും കാണാന്‍ കാത്തിരിക്കുകയാണോ സര്‍ക്കാര്‍? നാല്പതുലക്ഷം ശവങ്ങള്‍ക്കുമേല്‍ ഞെട്ടാനും വിലപിക്കാനും ദുരന്തചിത്രങ്ങള്‍ എടുക്കാനും ദുരിതാശ്വാസനിധിയുണ്ടാക്കാനും ഇടയാകരുതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. തീരുമാനിക്കുന്നില്ലെങ്കില്‍ ജനമെങ്കിലും തീരുമാനിക്കണം, പ്രക്ഷോഭത്തിനിറങ്ങണം. നാലു ജില്ലകളും നാല്പതുലക്ഷം ജനങ്ങളുംമാത്രമല്ല ഇല്ലാതാകുന്നത്. അതിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തെ സ്തംഭിപ്പിക്കും. രോഗങ്ങള്‍ പടരും, കേരളം ഇരുട്ടിലാകും. രക്ഷാപ്രവര്‍ത്തനം എന്നൊന്നു സങ്കല്പിക്കാന്‍പോലും പറ്റാതാവും.
1931 ല്‍ ചൈനയിലെ യാങ് ടി സീ നദിയിലും പ്രവിശ്യയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ 37 ലക്ഷം പേര്‍ മരിച്ചതാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം. എന്നാല്‍, മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അതിലും വലുതായിരിക്കും നാശം.
വ യനാട് ദുരന്തത്തില്‍ ഒഴുക്കിയ കണ്ണീരിനു ഹൃദയത്തിന്റെ നനവുണ്ടെങ്കില്‍ ഇനി അങ്ങനെയൊന്നു കാണാന്‍ ഇടയാകരുതേയെന്ന് നാം ഇപ്പോള്‍ തീരുമാനിച്ചേ പറ്റൂ. ഒന്നിച്ചു പ്രവര്‍ത്തിച്ചേ പറ്റൂ. ഇനി വൈകിക്കൂടാ.
ചങ്ങമ്പുഴയുടെ വാഴക്കുലയിലെ അവസാന വരികള്‍ ചങ്കില്‍ സൂക്ഷിക്കേണ്ടതാണ്:
''പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ? ഞാന്‍ പിന്‍വലിച്ചു!''
വാല്‍ക്കഷണം: അറുപതുകോടി മുടക്കി പണിത പാലാരിവട്ടം മേല്‍പ്പാലം ആറുമാസത്തിനുള്ളില്‍ തകര്‍ന്നു. ആരുടെ പേരിലും നടപടിയില്ല.
മിലിട്ടറി ട്രക്കുകള്‍പോലെയുള്ള ഹെവി വാഹനങ്ങള്‍ക്കുപോലും സഞ്ചരിക്കാന്‍ ശേഷിയുള്ള ബെയ്‌ലി പാലം നിര്‍മിക്കാന്‍ ഇന്ത്യന്‍ ആര്‍മിക്ക് രണ്ടു ദിവസം തികച്ചു വേണ്ടിവന്നില്ല. അങ്ങനെ അഴിമതിയുടെ കറയില്ലാതെ കേരളത്തിലെ ആദ്യത്തെ പാലം പണിതു ഇന്ത്യന്‍ സൈന്യം.
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika