•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കലാലയങ്ങളില്‍ മതനിരപേക്ഷത നഷ്ടമായാല്‍

സ്വാതന്ത്ര്യലബ്ധിക്കുശേഷം, കേരളത്തില്‍ അതുവരെ ശക്തമായി നിലനിന്നിരുന്ന വിവിധ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വേരോടെ പിഴുതെറിയുന്നതിലും യഥാര്‍ഥ വിശ്വാസത്തോടെയും പ്രത്യാശയോടെയും ജീവിക്കാന്‍ സമൂഹത്തെ പരിശീലിപ്പിക്കുന്നതിലും വിവിധ മതങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും വഹിച്ച പങ്ക് വലുതാണ്. ഇതിനു സമാന്തരമായി വിദ്യാഭ്യാസമേഖലയിലുണ്ടായ വിപ്ലവകരമായ മുന്നേറ്റം കേരളസമൂഹപുരോഗതിയില്‍ വഹിച്ച പങ്കും ഏറെ നിര്‍ണായകമാണ്.
   എന്നാല്‍,സാമൂഹികസാംസ്‌കാരികരംഗങ്ങളില്‍ കാലാനുസൃതമായ പുരോഗതി നേടിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ മേല്പറഞ്ഞ സമൂഹപുരോഗതിക്കു കാരണഭൂതരായ മത - രാഷ്ട്രീയനേതൃത്വങ്ങള്‍ സമൂഹത്തില്‍ വിവിധയിനം വിഭജനചിന്തകളുടെ വിത്തുകള്‍ വിതറാന്‍ തുടങ്ങി. മതങ്ങളില്‍ത്തന്നെ 'ഭൂരിപക്ഷം - ന്യൂനപക്ഷം' എന്ന തരംതിരിവും  ഒപ്പം, രാഷ്ട്രീയസംഘടനകളില്‍ അത്തരം മതങ്ങളുടെ ഇടപെടലുകളും സജീവമായി മാറി. 
കലാലയങ്ങളിലെ മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുമ്പോള്‍
     വിദ്യാര്‍ഥിയായിരിക്കുന്ന കാലഘട്ടത്തില്‍ത്തന്നെ ഒരു വ്യക്തിയെ തങ്ങളുടെ അനുഭാവിയോ പ്രവര്‍ത്തകനോ ആക്കി മാറ്റാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിച്ചതിന്റെ ഫലമായാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍; പ്രത്യേകിച്ച്, ഉന്നതവിദ്യാഭ്യാസമേഖലയില്‍ വിവിധ വിദ്യാര്‍ഥിസംഘടനകള്‍ രൂപപ്പെട്ടത്. അത്തരം വിദ്യാര്‍ഥിപ്രസ്ഥാനങ്ങളെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യധാരാരാഷ്ട്രീയപ്പാര്‍ട്ടികള്‍തന്നെയാണെന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍, നാളിതുവരെയും കലാലയങ്ങള്‍ മതേതരകാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ഒരു വേദിയായിരുന്നു.
   ഒരു കലാലയം നടത്തുന്നത് ഏതെങ്കിലും ഒരു മതവിഭാഗമാണെങ്കില്‍ക്കൂടിയും, ആ കലാലയത്തില്‍ എല്ലാ മതവിഭാഗത്തിലുംപെട്ട വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ മതപരമായ വിശ്വാസത്തെ ഹനിക്കാത്ത രീതിയില്‍ പഠിക്കാനുള്ള അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. അതുപോലെതന്നെ, കാമ്പസില്‍ തങ്ങളുടെ മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കാതെ കലാലയത്തെ ഒരു മതനിരപേക്ഷതയുടെ കേന്ദ്രമായിക്കണ്ട്, മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിദ്യാര്‍ഥികള്‍ പരിശ്രമിച്ചിരുന്നു എന്നതും ഒരു വസ്തുതയാണ്. എന്നാല്‍, ഇന്ന് ഈ സ്ഥിതി മാറിത്തുടങ്ങിയിരിക്കുന്നു. വിദ്യാര്‍ഥികളുടെ മതനിരപേക്ഷചിന്തകള്‍ കാമ്പസുകളില്‍ കുറഞ്ഞുവരുന്നതായിട്ടാണ് ഈ അടുത്തകാലത്തെ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.
   കലാലയങ്ങളില്‍ വെറുപ്പിന്റെയും മതസ്പര്‍ധയുടെയും ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ ആരെങ്കിലും (അത് വിദ്യാര്‍ഥികള്‍ ആണെങ്കില്‍പ്പോലും) ശ്രമിച്ചാല്‍ അത്തരം പ്രവൃത്തികള്‍ തികച്ചും ലാഘവത്തോടെ കാണേണ്ടതല്ല. മതേതര, വിശാലകാഴ്ചപ്പാടുള്ള ഭൂരിഭാഗംവരുന്ന വിദ്യാര്‍ഥിസമൂഹത്തിലും അതുപോലെ അധ്യാപകസമൂഹത്തിലും അനാരോഗ്യകരമായ സങ്കുചിതചിന്തകള്‍ക്കും ചേരിതിരിവുകള്‍ക്കും മേല്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഇടവരുത്തും എന്നത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
   കാമ്പസുകളില്‍ ഏതെങ്കിലും വിദ്യാര്‍ഥികള്‍ തങ്ങളുടെ മതപരമായ ആവശ്യങ്ങള്‍ (തികച്ചും വ്യക്തിപരമാണ് അവ എങ്കില്‍ക്കൂടിയും) അവകാശമായി അവതരിപ്പിച്ച് അധികാരികളെ സമ്മര്‍ദത്തിലാക്കുമ്പോള്‍, മതേതരകാഴ്ചപ്പാടുകള്‍ മുറുകെപ്പിടിച്ചിരുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക്  അയവുവരുത്താന്‍ നിര്‍ബന്ധിതരാകും എന്നതു കാണാതെ പോകരുത്.
   മൂന്നുവര്‍ഷമോ അല്ലെങ്കില്‍ നാലോ അഞ്ചോ വര്‍ഷമോ ഒരുമിച്ചു കളിച്ചും ചിരിച്ചും പഠിച്ചുമൊക്കെ മുമ്പോട്ടുപോകുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവുകള്‍ ഉടലെടുത്താല്‍, അതുപോലെ തന്റെ മുമ്പില്‍ ഇരിക്കുന്ന വിദ്യാര്‍ഥിയെ മതത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ കാണാന്‍ തുടങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം വിവരണാതീതമായിരിക്കും.
    മതം എന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തില്‍മാത്രം വരുന്ന കാര്യമാണ്. ഏതു മതമാണെങ്കിലും അതിന്റെ യഥാര്‍ഥലക്ഷ്യം ഈശ്വരചിന്തയിലൂടെ ശാന്തമായ ഒരു ആത്മീയജീവിതം നയിക്കാന്‍ വഴിയൊരുക്കുക എന്നതാണ്. എന്നാല്‍, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ബൗദ്ധികമായ വളര്‍ച്ചയിലൂടെ, വ്യക്തിഗതരീതിയും നിലവാരവും മെച്ചപ്പെടുത്തി മാതൃരാജ്യത്തിന്റെ സുസ്ഥിരവികസനത്തിനും വളര്‍ച്ചയ്ക്കും ഇടയാക്കുക എന്നതാണ്. ഇതു രണ്ടും പരസ്പരപൂരകങ്ങളായി (അതായത്, ഒന്ന് മറ്റൊന്നിനെ തടസ്സപ്പെടുത്താതെ) വര്‍ത്തിക്കേണ്ടതുമാണ്.
    നാളിതുവരെ കേരളത്തിലെ മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളും രാഷ്ട്രീയമോ മതപരമോ ആയ വേര്‍തിരിവുകളില്‍ ഉള്‍പ്പെടാതെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ഒരുപോലെ ഉള്‍ക്കൊണ്ട് സാമൂഹികസാംസ്‌കാരികരംഗത്തെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്.
കേരളത്തിലെ എയ്ഡഡ്‌കോളജുകളില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ മാനേജുമെന്റുകളാണു നിയന്ത്രിക്കുന്നത്. എങ്കിലും, ഒരു ക്രിസ്ത്യന്‍സ്ഥാപനംപോലും വിദ്യാഭ്യാസപ്രക്രിയയില്‍ തങ്ങളുടെ മതപരമായ ആശയങ്ങള്‍ മറ്റു മതത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ അടിച്ചേല്പിക്കാനോ മതപരമായി വിവേചനം കാണിക്കാനോ യാതൊരുവിധ ശ്രമവും നടത്തുന്നില്ല എന്നത് ആരും വിസ്മരിച്ചുകൂടാ.
   ഏതു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാന്മാര്‍ഗികമൂല്യങ്ങള്‍ പകര്‍ന്നുനല്‍കി അവരെ രാഷ്ട്രത്തിന്റെ ഐക്യത്തിനും നന്മയ്ക്കുമായി പ്രാപ്തരാക്കുക എന്നതാണ് ക്രിസ്തീയസഭയുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്.
   ഓരോ സ്ഥാപനത്തിനും അതിന്റേതായ ചട്ടക്കൂടും പോളിസിയുമുണ്ട്. ഓരോ വിദ്യാര്‍ഥിയും പ്രസ്തുത സ്ഥാപനത്തിന്റെ ചട്ടക്കൂട്  അംഗീകരിച്ച് അതിനനുസൃതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ബാധ്യസ്ഥരാണ്. അല്ലാതെ ഓരോ വിദ്യാര്‍ഥിയും തങ്ങളുടെ ആശയങ്ങള്‍ കാമ്പസുകളില്‍ നടപ്പാക്കണമെന്നു വാശിപിടിച്ചാല്‍ അതിനെതിരേ പൊതുബോധമുള്ള ഭൂരിപക്ഷം ജനങ്ങളും പ്രതികരിക്കും എന്നതില്‍ തര്‍ക്കമില്ല.
    പല കലാലയങ്ങളിലും വിദ്യാര്‍ഥിരാഷ്ട്രീയം സാധാരണമായി കണ്ടുവരുന്നുണ്ട്. അക്രമാസക്തമായ കാര്യങ്ങള്‍ അത്തരം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിലപ്പോഴെങ്കിലും  ഉണ്ടാകുന്നുമുണ്ട്. അതു തികച്ചും അപലപനീയമായ കാര്യമാണുതാനും. എങ്കിലും, വിദ്യാര്‍ഥികള്‍ക്കിടയിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍മൂലം അവര്‍ക്കിടയില്‍ ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കാമെങ്കിലും, ഭൂരിഭാഗം വിദ്യാര്‍ഥികളിലും  വെറുപ്പോ സ്പര്‍ധയോ മറ്റു വിഭജനചിന്തകളോ ഉണ്ടാകുന്നില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. എന്നാല്‍, മതപരമായ വേര്‍തിരിവുകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉടലെടുത്താല്‍ അതു പഠനാന്തരീക്ഷം കലുഷിതമാക്കുക മാത്രമല്ല; മറിച്ച്, വ്യക്തിബന്ധങ്ങളും തകരാനിടയാകും. പരസ്പരവിശ്വാസവും സ്‌നേഹവും ബഹുമാനവും ഇല്ലാതെ ഒരു സമൂഹം വളര്‍ന്നുവരാന്‍ ഇടയായാല്‍, അതു പ്രകൃതിദുരന്തത്തെക്കാള്‍ വലിയ നാശം വിതറാന്‍ ശേഷിയുള്ളതായി മാറാം. ഒരുപക്ഷേ, രാജ്യത്തിന്റെ നിലനില്പിനെത്തന്നെ അസ്ഥിരപ്പെടുത്താന്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ഇടവരുത്തും.
    വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തികച്ചും ഒരു പരിശീലനക്കളരിയാണ്. അവിടെ ഭൗതികവിജ്ഞാനവും സര്‍ഗാത്മകകഴിവുകളും സാമൂഹികമൂല്യങ്ങളുമാണു പരിശീലിപ്പിക്കുന്നത്. അത്തരം പരിശീലനം നേടുന്നയാള്‍ (വിദ്യാര്‍ഥി) തന്റെ കാഴ്ചപ്പാടുകള്‍ക്കും ഇഷ്ടങ്ങള്‍ക്കുമനുസരിച്ചുമാത്രമേ പരിശീലനപ്രവര്‍ത്തനങ്ങള്‍ നടത്താവൂ അല്ലെങ്കില്‍ അതില്‍ പങ്കാളിയാകൂ എന്നു ശഠിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ പരിണതഫലം നാളിതുവരെ അനുവര്‍ത്തിച്ചുപോന്ന മാതൃകാപരമായ ഒരു 'കേരളമോഡല്‍ സംസ്‌കാര'ത്തിന്റെ അന്ത്യമാവും. 
    ഗുണമേന്മയുള്ള വിദ്യാഭ്യാസവും നല്ല പരിശീലനസൗകര്യവും വിദ്യാര്‍ഥിയുടെ അവകാശമാണ് എന്നതില്‍ തര്‍ക്കമില്ല. അതില്‍ പോരായ്മകളുണ്ടെങ്കില്‍ അവ അനുവദനീയമായ രീതിയില്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള സ്വാതന്ത്ര്യം ഇന്ന് എല്ലാ സ്ഥാപനങ്ങളിലും നിലവിലുണ്ട്. അതിനുവേണ്ടുന്ന എല്ലാ നിയമസംവിധാനങ്ങളും കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍തന്നെ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കി നല്കിയിട്ടുള്ളതുമാണ്.
ലോകോത്തരനിലവാരമുള്ള നാലു വര്‍ഷബിരുദപഠനപ്രക്രിയയുമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസം മുമ്പോട്ടു കുതിക്കുന്ന ഈ കാലഘട്ടത്തില്‍ അക്കാദമികമികവ് ആര്‍ജിച്ച്, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി 'മലയാളി' എന്ന ഒരു വികാരംമാത്രം വളര്‍ത്തിയെടുക്കാന്‍ ഈ തലമുറയിലെ വിദ്യാര്‍ഥികള്‍ക്കാവണം.
    ഇന്ന്, പ്രകൃതിദുരന്തത്തിലും മറ്റും ഒരു ജീവനായാല്‍പ്പോലും രക്ഷിക്കാന്‍ ജാതി മത രാഷ്ട്രീയഭേദമെന്യേ എല്ലാവരും സഹകരിക്കുന്നത്  കേരളത്തിന്റെ മഹത്തായ പൈതൃകംകൊണ്ടാണ്. അതിലും പതിന്മടങ്ങു ശക്തിയോടെ കേരളസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടത് കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ നേരിട്ടോ അല്ലെങ്കില്‍ അവരെ ഉപയോഗിച്ചോ നടത്തുന്ന വിവിധ തരത്തിലുള്ള വിഭജനപ്രവര്‍ത്തനങ്ങളെയാണ്. അതു മതത്തിന്റെ പേരിലാണെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങളെ ആരംഭത്തില്‍ത്തന്നെ പ്രതിരോധിക്കാന്‍ പൗരബോധവും യഥാര്‍ഥമതബോധവുമുള്ള മലയാളികള്‍ക്കാവണം. അല്ലാത്തപക്ഷം അത്തരം പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ദുരന്തം വിവരണാതീതമായിരിക്കും.

adana escort adıyaman escort afyon escort ağrı escort aksaray escort amasya escort ankara escort antalya escort ardahan escort artvin escort aydın escort balıkesir escort bartın escort batman escort bayburt escort bilecik escort bingöl escort bitlis escort bolu escort burdur escort bursa escort çanakkale escort çankırı escort çorum escort denizli escort diyarbakır escort düzce escort edirne escort elazığ escort erzincan escort erzurum escort eskişehir escort gaziantep escort gebze escort giresun escort gümüşhane escort hakkari escort hatay escort ığdır escort ısparta escort istanbul escort izmir escort izmit escort kahramanmaraş escort karabük escort karaman escort kars escort kastamonu escort kayseri escort kilis escort kırıkkale escort kırklareli escort kırşehir escort kocaeli escort konya escort kütahya escort malatya escort manisa escort mardin escort mersin escort muğla escort muş escort nevşehir escort niğde escort ordu escort osmaniye escort rize escort sakarya escort samsun escort şanlıurfa escort siirt escort sinop escort şırnak escort sivas escort tekirdağ escort tokat escort trabzon escort tunceli escort uşak escort van escort yalova escort yozgat escort

Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)