എന്‍.സി.ഇ.ആര്‍.ടി.യുടെ പുതിയ ആറാംക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയതോടെ ഉള്ളടക്കം സംബന്ധിച്ച വിവാദങ്ങളും ആരംഭിച്ചിരിക്കുന്നു. 3, 6 ക്ലാസുകളിലെ സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് പുതിയ ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് 2023 പ്രകാരമുള്ള
പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച്, ആഭ്യന്തരവിഷയങ്ങള്‍, ശാസ്ത്രം, കലകള്‍, കരകൗശലങ്ങള്‍, കായികം എന്നിവയിലുടനീളമുള്ള ഗോത്രവര്‍ഗ-പ്രാദേശികവിഭാഗങ്ങള്‍ക്കിടയിലുള്ള ജ്ഞാനം, പരമ്പരാഗത ഇന്ത്യന്‍ അറിവുകള്‍ തുടങ്ങിയവ പാഠ്യപദ്ധതിയില്‍ കൃത്യമായി ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നു.
അതിന്റെ ഭാഗമായി നിരവധി മാറ്റങ്ങളാണ് പാഠപുസ്തകങ്ങളില്‍ എന്‍.സി.ഇ.ആര്‍.ടി. കൊണ്ടുവന്നിട്ടുള്ളത്. പാഠപുസ്തകങ്ങളില്‍നിന്നു ശാസ്ത്രവും ചരിത്രവും ഗണിതവുമൊക്കെ ഒഴിവാക്കി പുരാണങ്ങളും ഇതിഹാസങ്ങളും ഉള്‍പ്പെടുത്തുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ചാന്‍സലര്‍ എം.സി. പന്ത് ചെയര്‍മാനായുള്ള 19 അംഗ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പുതിയ പാഠപുസ്തകങ്ങളുടെ രൂപകല്പന. എഴുത്തുകാരി സുധാ മൂര്‍ത്തി, ആര്‍.എസ്.എസ്. ബന്ധമുള്ള സംസ്‌കൃതഭാരതിയുടെ സ്ഥാപകാംഗം മഞ്ജുള്‍ ഭാര്‍ഗവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ബിബേക് ദെബ്രോയ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ചെയര്‍പേഴ്‌സണ്‍ ഡോ. ചാമു കൃഷ്ണശാസ്ത്രി എന്നിവര്‍ ഉള്‍പ്പെടുന്നതാണു സമിതി.
കൗതുകമുണര്‍ത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍
ആറാം ക്ലാസിലെ പുതിയ സോഷ്യല്‍ സയന്‍സ് പാഠപുസ്തകം, ''എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്‍ഡ്'' എന്ന തലക്കെട്ടോടെ ചരിത്രം, ഭൂമിശാസ്ത്രം, പൗരശാസ്ത്രം എന്നിങ്ങനെ നിലവിലുണ്ടായിരുന്ന മൂന്നു വ്യത്യസ്ത പുസ്തകങ്ങളെ ഉള്‍പ്പെടുത്തി ഒന്നാക്കിയിരിക്കുകയാണ്. ഇന്ത്യ ആന്‍ഡ് ദ വേള്‍ഡ്, ലാന്‍ഡ് ആന്‍ഡ് ദ പീപ്പിള്‍, ഹിസ്റ്ററി ഓഫ് ദ പാസ്റ്റ്, അവര്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് നോളജ്
ട്രഡീഷന്‍സ്, ഗവര്‍ണന്‍സ് ആന്‍ഡ് ഡെമോക്രസി; ഇക്കണോമിക് ലൈഫ് എറൗണ്ട് അസ് എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി പുസ്തകം വിഭജിച്ചിട്ടുണ്ട്.
ഗ്രീന്‍വിച്ച് മെറിഡിയനുമുമ്പുള്ള ഇന്ത്യയുടെ പ്രധാന മെറിഡിയനായിരുന്നു 'മധ്യരേഖ' എന്ന പുതിയ ആശയം. ഇന്ത്യയിലെ ജ്യോതിശാസ്ത്രത്തിന്റെ പ്രശസ്ത കേന്ദ്രമായിരുന്ന ഉജ്ജയിനി നഗരത്തിലൂടെ ഈ മധ്യരേഖ കടന്നുപോയി എന്ന പുതിയ കണ്ടെത്തല്‍, ഹാരപ്പന്‍ നാഗരികതയ്ക്കു സിന്ധു - സരസ്വതി
അല്ലെങ്കില്‍ സിന്ധു - സരസ്വതി നാഗരികത എന്ന പുനര്‍നാമകരണം തുടങ്ങിയവയാണ് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍. പര്‍വതങ്ങളെയും ഭൂപ്രകൃതിയെയുംകുറിച്ചുള്ള ഭൂമിശാസ്ത്രവിഭാഗത്തില്‍ കാളിദാസന്റെ കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാളിദാസന്റെ കുമാരസംഭവവും അതിലെ ഹിമാലയന്‍ പരാമര്‍ശവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി സംസ്‌കൃതപദങ്ങളും പാഠപുസ്തകത്തിലുണ്ട്. സംസ്‌കൃതപദങ്ങളുടെ ഉച്ചാരണം സംബന്ധിച്ച ഒരു കുറിപ്പുതന്നെ പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്.
അതോടൊപ്പംതന്നെ, ജാതിയടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, അശോകന്റെയും ചന്ദ്രഗുപ്തമൗര്യന്റെയും ഭരണകാലം, ചാണക്യന്റെയും അദ്ദേഹത്തിന്റെ അര്‍ഥശാസ്ത്രത്തിന്റെയും സ്വാധീനം, ഗുപ്ത,പല്ലവ, ചാലൂക്യരാജവംശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയെല്ലാം
ഒഴിവാക്കപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. പുതുക്കിയ പാഠപുസ്തകത്തില്‍ അശോകചക്രവര്‍ത്തിയെക്കുറിച്ചുള്ള പരാമര്‍ശം നാലാം അധ്യായത്തില്‍ ഒറ്റവാക്കിലേക്കു ചുരുക്കി.
മിത്ത് ചരിത്രമാകുമ്പോള്‍
ആറാം ക്ലാസ് സാമൂഹികശാസ്ത്രപാഠപുസ്തമായ 'എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്‍ഡി'ലാണ് ഹാരപ്പന്‍സംസ്‌കാരത്തെ സരസ്വതീനദിയെന്നു വിശേഷിപ്പിച്ചിട്ടുള്ളത്. മുന്‍ പതിപ്പുകളില്‍നിന്നു വ്യത്യസ്തമായി 'ഇന്ത്യന്‍ നാഗരികതയുടെ തുടക്കം' എന്ന അധ്യായത്തിലാണ് സരസ്വതീനദിയെ പരാമര്‍ശിക്കുന്നത്. ഋഗ്വേദത്തിലെ സരസ്വതീനദിയെപ്പറ്റിയുള്ള പരാമര്‍ശവും പാഠപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍കാലങ്ങളിലൊന്നും പരാമര്‍ശിച്ചിട്ടില്ലാത്ത സരസ്വതീനദിയുടെ ചരിത്രമാണ് ഇത്തവണ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സരസ്വതീനദിക്കു ശക്തമായ ഊന്നല്‍ നല്‍കി
ക്കൊണ്ട് പാഠപുസ്തകം ഹാരപ്പന്‍നാഗരികതയെ 'സിന്ധു-സരസ്വതി' അല്ലെങ്കില്‍ 'സിന്ധു-സരസ്വതി നാഗരികത' എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നു. ''പുരാവസ്തുഗവേഷകര്‍ ഈ നാഗരികതയ്ക്ക് നിരവധി പേരുകള്‍ നല്‍കി -'സിന്ധു,' 'ഹാരപ്പന്‍,' 'സിന്ധു-സരസ്വതി,'
അല്ലെങ്കില്‍ 'സിന്ധു-സരസ്വതി നാഗരികത. ഞങ്ങള്‍ ഈ പദങ്ങളെല്ലാം ഉപയോഗിക്കും.
അതിലെ നിവാസികളെ 'ഹാരപ്പന്മാര്‍' എന്നു വിളിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളിലൊന്നാണിത്.'' പാഠപുസ്തകം പറയുന്നു.
ഇന്ത്യന്‍ നാഗരികതയുടെ ആരംഭം സരസ്വതീനദിയുമായി ബന്ധിപ്പിച്ചാണെന്നാണ് പുസ്തകം പറയുന്നത്. സരസ്വതിനദീതടത്തില്‍ നാഗരികതയുടെ പ്രധാന നഗരങ്ങളായ രാഖിഗര്‍ഹിയും ഗന്‍വേരിവാലയും ചെറുനഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പാഠപുസ്തകം പറയുന്നു. സരസ്വതീനദി അപ്രത്യക്ഷമായില്ലെന്നും ഇന്ത്യയില്‍ 'ഗഗ്ഗര്‍' എന്ന പേരിലും പാകിസ്ഥാനില്‍ 'ഹക്ര' എന്ന പേരിലും നദി ഒഴുകുന്നുണ്ടെന്നും ഹാരപ്പന്‍നഗരങ്ങളുടെ തകര്‍ച്ചയ്ക്കു പിന്നില്‍ സരസ്വതീനദി വറ്റിവരണ്ടതാണെന്നും പാഠപുസ്തകത്തില്‍ പറയുന്നു. പഴയ ചരിത്രപുസ്തകങ്ങളിലൊന്നിലും നദി വരണ്ടുപോയത് ഹാരപ്പന്‍ നഗരങ്ങളുടെ നാശത്തിനു കാരണമായതായി പറയുന്നില്ല എന്നിരിക്കേയാണ് എന്‍സിഇആര്‍ടിയുടെ പുതിയ കണ്ടെത്തല്‍. ഇതിനു പുറമേ 'സരസ്വതി' നദിയെക്കുറിച്ചുള്ള രണ്ടു ഭൂപടങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒന്ന്, ഉപഭൂഖണ്ഡത്തിലെ ചില നദികളെ അടയാളപ്പെടുത്തുന്നതാണ്. സിന്ധു-സരസ്വതി നാഗരികതയിലെ പ്രധാന വാസസ്ഥലങ്ങളും സിന്ധുവിനും പോഷകനദികള്‍ക്കുമൊപ്പം സരസ്വതിയെയും അടയാളപ്പെടുത്തുന്നതാണ് മറ്റൊന്ന്.
പേരുമാറ്റത്തിനു പിന്നിലെ അജണ്ടകള്‍
സിന്ധുനദീതടസംസ്‌കാരകാലത്തും ഒഴുകിക്കൊണ്ടിരുന്ന ഒന്നാണ് സരസ്വതീനദിയെന്നും സിന്ധുസംസ്‌കാരവും വൈദികസംസ്‌കാരവും ഒന്നാണെന്നു സ്ഥാപിക്കാനുമുള്ള സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ തന്ത്രമാണ് ഈ പേരുമാറ്റം. പുരാണകഥകളില്‍ സപ്തനദികളില്‍ ഒന്നായി കണക്കാക്കുന്ന ഒരു നദിയാണ് സരസ്വതി. ഇതൊരു സാങ്കല്പികനദിമാത്രമാണെന്നും അതല്ല, ഭൂമിയിലൂടെ ഒഴുകിയിരുന്നതാണെന്നും പിന്നീട് അപ്രത്യക്ഷമായതാണെന്നുമൊക്കെ ഇപ്പോഴും ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, എന്‍സിഇആര്‍ടിക്ക് സരസ്വതി ചരിത്രസത്യമാണെന്നതില്‍ തര്‍ക്കമില്ല.
ഇന്ത്യയിലേക്കുള്ള ആര്യന്‍മാരുടെ അധിനിവേശസിദ്ധാന്തം വെറും കെട്ടുകഥമാത്രമാണെന്നു തെളിയിക്കാനുള്ള സംഘപരിവാര്‍ ബുദ്ധിജീവികളുടെ തന്ത്രമാണ് സിന്ധുനാഗരികതയുടെ പേരുമാറ്റത്തിനു പിന്നിലുള്ളത്. മധ്യേഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് ബി സി 2000-1500 കാലത്ത് കുടിയേറിവന്ന ആര്യന്മാര്‍ സിന്ധു-ഗംഗാ തടങ്ങളിലേക്കെത്തുകയും ക്രമേണ ഇന്ത്യയിലെമ്പാടും അധികാരം സ്ഥാപിക്കുകയും ചെയ്തു എന്ന ശാസ്ത്രീയമായ കണ്ടെത്തലുകള്‍ തെറ്റാണ് എന്നു സമര്‍ഥിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ബി.സി. 7000-1500 ല്‍ നിലനിന്നിരുന്ന സിന്ധുനദീതടസംസ്‌കാരകാലത്തുതന്നെയാണ് ആര്യന്മാരും ഇന്ത്യയില്‍ ഉണ്ടായിരുന്നത് എന്ന കെട്ടുകഥ വ്യാജചരിത്രനിര്‍മിതിയിലൂടെ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സിന്ധുനദീതടസംസ്‌കാരത്തിന്റെ ഭാഗംതന്നെയായിരുന്നു ആര്യന്‍സംസ്‌കാരമെന്നും ആര്യന്മാര്‍ വിദേശികളല്ല തദ്ദേശീയരാണെന്നും ആദിമഭാരതസംസ്‌കാരം വൈദികസംസ്‌കാരം തന്നെയായിരുന്നുവെന്നും ചരിത്രത്തെ വക്രീകരിക്കുന്നതിനുവേണ്ടിയാണ് ഈ പേരുമാറ്റം.
ഇന്ത്യയിലേക്കുള്ള ആര്യന്‍മാരുടെ അധിനിവേശസിദ്ധാന്തം വെറും കെട്ടുകഥമാത്രമാണെന്നവകാശപ്പെട്ടുകൊണ്ട് ഖരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിദ്ധീകരിച്ച 2022 ലെ കലണ്ടര്‍ വലിയ വിവാദങ്ങള്‍ക്കു കാരണമായിരുന്നു. 'ആര്യന്‍ അധിനിവേശസിദ്ധാന്തം' തെറ്റായിരുന്നെന്നു സ്ഥാപിക്കാനുള്ള 12 തെളിവുകളും കലണ്ടര്‍ അവതരിപ്പിച്ചിരുന്നു. 'സിന്ധുനദീതടനാഗരികതയുടെ പുനര്‍വ്യാഖ്യാനം', 'ആര്യന്‍ അധിനിവേശമിഥ്യകളെ തിരുത്തിയെഴുതല്‍' തുടങ്ങിയ തലക്കെട്ടുകളായിരുന്നു മികവിന്റെ കേന്ദ്രം എന്നു പുകള്‍പെറ്റ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെതന്നെ ഔദ്യോഗികരേഖയായി പുറത്തുവന്നത് എന്നത് ഗൗരവതരമായ കാര്യമാണ്.
ഹിന്ദുത്വ അജണ്ടകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ആസൂത്രിതമായി നടന്നുവരുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണ് പാഠപുസ്തകങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ മോദിസര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ചരിത്രത്തിന്റെ അപനിര്‍മിതിക്കായി സംഘപരിവാര്‍ കണ്ടെത്തുന്ന പ്രധാന മാര്‍ഗം പാഠ്യപദ്ധതി തിരുത്തുക എന്നതാണ്. പാഠപുസ്തകത്തില്‍നിന്ന് യഥാര്‍ഥചരിത്രത്തെ എടുത്തുമാറ്റി കുട്ടികളിലേക്കു സംഘപരിവാറിനനുകൂലമായ വ്യാജചരിത്രത്തെ കുത്തിവയ്ക്കുന്നു. ഭാവിതലമുറയുടെ ഉള്ളില്‍നിന്ന് യഥാര്‍ഥചരിത്രത്തെ നീക്കുക എന്ന ഹിഡന്‍ അജണ്ടയാണ് എന്‍സിഇആര്‍ടി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ വളര്‍ന്നുവരുന്ന തലമുറയ്ക്കു പകരുകയാണിവരുടെ ലക്ഷ്യം.
adana escort adıyaman escort afyon escort ağrı escort aksaray escort amasya escort ankara escort antalya escort ardahan escort artvin escort aydın escort balıkesir escort bartın escort batman escort bayburt escort bilecik escort bingöl escort bitlis escort bolu escort burdur escort bursa escort çanakkale escort çankırı escort çorum escort denizli escort diyarbakır escort düzce escort edirne escort elazığ escort erzincan escort erzurum escort eskişehir escort gaziantep escort gebze escort giresun escort gümüşhane escort hakkari escort hatay escort ığdır escort ısparta escort istanbul escort izmir escort izmit escort kahramanmaraş escort karabük escort karaman escort kars escort kastamonu escort kayseri escort kilis escort kırıkkale escort kırklareli escort kırşehir escort kocaeli escort konya escort kütahya escort malatya escort manisa escort mardin escort mersin escort muğla escort muş escort nevşehir escort niğde escort ordu escort osmaniye escort rize escort sakarya escort samsun escort şanlıurfa escort siirt escort sinop escort şırnak escort sivas escort tekirdağ escort tokat escort trabzon escort tunceli escort uşak escort van escort yalova escort yozgat escort
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika