പാലാ: യുവജനങ്ങളാണ് സഭയുടെ ശക്തിയെന്നും അവരാണ് സഭയെ മുമ്പോട്ടു നയിക്കുന്നതെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എസ്.എം.വൈ.എം - കെ.സി.വൈ.എം പാലാ രൂപതയുടെ സുവര്‍ണജൂബിലിയാഘോഷസമാപനസമ്മേളനം പാലാ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപത പ്രസിഡന്റ് എഡ്വിന്‍ ജോസി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കേരള ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണവും രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അനുഗ്രഹപ്രഭാഷണവും നടത്തി. രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി ആമുഖപ്രഭാഷണം നിര്‍വഹിച്ചു. എസ്.എം.വൈ.എം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കല്‍, എസ്.എം.വൈ.എം. പാലാ രൂപത മുന്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, സി. ഷൈനി ഡി.എസ്.ടി., സാജു അലക്‌സ്, ഫാ. ജോസഫ് ചീനോത്തുപറമ്പില്‍, ജൂബിറ്റ് നിതിന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
പാലാ രൂപത മുന്‍കാല ഭാരവാഹികളെയും തീം സോങ്ങില്‍ പങ്കുകൊണ്ടവരെയും എമര്‍ജിങ് യൂണിറ്റുകളെയും ആദരിച്ചു. ജൂബിലിവര്‍ഷത്തില്‍ നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ കുടുംബത്തിനു കൈമാറി. രൂപത ജനറല്‍ സെക്രട്ടറി മിജോ ജോയി സ്വാഗതവും വൈസ് പ്രസിഡന്റ് ടിന്‍സി ബാബു നന്ദിയും പറഞ്ഞു. മുന്‍കാല ഡയറക്ടര്‍മാരും ഭാരവാഹികളുമടക്കം രണ്ടായിരത്തിലേറെ യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.