കോട്ടയം @ 75
സംഭവബഹുലമായ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ പിന്നിട്ട് എഴുപത്തഞ്ചിന്റെ നിറവിലെത്തിനില്‍ക്കുകയാണ് അക്ഷരനഗരി. പേരുപോലെതന്നെ അക്ഷരങ്ങള്‍ക്കും അറിവിനും സംസ്‌കാരത്തിനും ഊന്നല്‍ നല്‍കുന്ന നാട്. ഒരു കാലത്ത് ഭരണചക്രം ആരു തിരിക്കണമെന്നു തീരുമാനിച്ചിരുന്നവരുടെ ജില്ല. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും തോളോടുതോള്‍ ചേര്‍ന്നു നടക്കുന്ന മതസൗഹാര്‍ദത്തിന്റെ പ്രതീകമായ നാട്. പറയാന്‍ ഒരുപാടുണ്ട് കോട്ടയത്തിന്റെ വിശേഷങ്ങള്‍. പഴയ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന കോട്ടയത്തിന്റെ ഇന്നത്തെ അവസ്ഥയും വികസനകാഴ്ചപ്പാടുകളും കോട്ടയത്തിന്റെ എംഎല്‍എയും മുന്‍മന്ത്രിയുമായ
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദീപനാളം വായനക്കാരുമായി പങ്കുവയ്ക്കുന്നു: രാഖി എസ്. നാരായണന്‍
? മറ്റു ജില്ലകളില്‍നിന്നു കോട്ടയത്തെ വ്യത്യസ്തമാക്കുന്നത്
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സംസ്‌കാരസമ്പന്നരായ ജനത താമസിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കോട്ടയം. അറിവിനും അക്ഷരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നാട്. മലയോരവും അപ്പര്‍കുട്ടനാടും ഇടനാടും ചേര്‍ന്ന് അനുഗൃഹീതമായ സ്ഥലം. വൈക്കം സത്യാഗ്രഹംപോലെ രാജ്യത്തിന് അഭിമാനകരമായ വിപ്ലവങ്ങള്‍ സൃഷ്ടിച്ചവരുടെ നാട്. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണസാക്ഷരത നേടിയ പട്ടണം. പ്രമുഖ പത്രങ്ങളുടെയെല്ലാം ആസ്ഥാനം. ഒട്ടേറെ നവോത്ഥാനനായകര്‍ക്കു ജന്മം നല്‍കിയ മണ്ണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍പ്പോലും
നിര്‍ണായകപങ്കു വഹിച്ചവരുടെ നാട്. ടൂറിസത്തിന് അനന്തമായ സാധ്യതകളുള്ള സ്ഥലങ്ങള്‍. മനസ്സറിഞ്ഞു വിത്തുവിതച്ചാല്‍ പൊന്നുവിളയുന്ന മണ്ണ്. ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത പല സംഭവങ്ങള്‍ക്കും സാക്ഷിയായ ഭൂമി. ഒറ്റവാക്കില്‍ പറഞ്ഞവസാനിപ്പിക്കാന്‍ കഴിയില്ല കോട്ടയത്തിന്റെ സവിശേഷതകള്‍. ഒരു കോട്ടയംകാരനെന്ന നിലയില്‍ അഭിമാനിക്കാന്‍ വേറെന്തു വേണം?
? പഴയ കോട്ടയത്തെക്കുറിച്ച്
ഇടുക്കി ജില്ലയുംകൂടി ഉള്‍പ്പെട്ടതായിരുന്നു മുമ്പ് കോട്ടയം ജില്ല. പേരുപോലെതന്നെ എല്ലാ റ്റിന്റെയും കോട്ടതന്നെയായിരുന്നു അന്നത്തെ കോട്ടയം. മധ്യതിരുവിതാംകൂറിന്റെ ആസ്ഥാനം. വിദേശവാണിജ്യബന്ധം നിലനിര്‍ത്തിയ പഴയനഗരം മലഞ്ചരക്കുകളുടെ കോട്ടയായിരുന്നു. ഇന്നിപ്പോള്‍ മലഞ്ചരക്കിന്റെ കേന്ദ്രപ്രദേശമായി ഇടുക്കി ജില്ല മാറി. ദേശീയ-സംസ്ഥാനരാഷ്ട്രീയത്തില്‍ കോട്ടയത്തെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഒരു കാലഘട്ടത്തില്‍ കോട്ടയം കേന്ദ്രീ
കരിച്ചായിരുന്നു തിരുവിതാംകൂറിന്റെ വികസനം. കേരളരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു പഴയ കോട്ടയം. 14 നിയോജകമണ്ഡലങ്ങളായിരുന്നു പഴയ കോട്ടയത്തുണ്ടായിരുന്നത്. കേരളം ആരു ഭരിക്കണമെന്നു തീരുമാനിച്ചിരുന്നതും കോട്ടയം ജില്ലക്കാരായിരുന്നു. കോട്ടയത്തിന്റെ ഭാഗമായിരുന്നതില്‍ ചില സ്ഥലങ്ങള്‍ ഇടുക്കിയിലേക്കും പത്തനംതിട്ടയിലേക്കും പോയി. അതോടെ കോട്ടയത്തിന്റെ പഴയ പ്രതാപം മങ്ങി. ശുഷ്‌കിച്ച കോട്ടയ
മാണ് ഇന്നുള്ളത.് ഇതോടെ രാഷ്ട്രീയമായുള്ള വരള്‍ച്ച സംഭവിച്ചു. ഇതിനെ അതിജീവിച്ചവരില്‍ ചിലരാണ് പി.ടി. ചാക്കോയും ഉമ്മന്‍ചാണ്ടിയും മാണിസാറുമൊക്കെ.
? കോട്ടയത്തിന്റെ വികസനകാഴ്ചപ്പാടുകള്‍
അറിവിനും അക്ഷരങ്ങള്‍ക്കും പണ്ടുമുതലേ പ്രാധാന്യം നല്‍കുന്ന ജില്ലയാണ് കോട്ടയം.
അതുകൊണ്ടുതന്നെ, കോട്ടയത്തെ ഒരു വിദ്യാഭ്യാസഹബ്ബാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഇന്നിപ്പോള്‍ ഇവിടെ പ്രധാന പ്രശ്‌നം അഭ്യസ്തവിദ്യരായ ആളുകള്‍ പുറംനാടുകളിലേക്കു പോകുന്നുവെന്നതാണ്. കോട്ടയം ജില്ലയിലെകണക്കുമാത്രം നോക്കിയാല്‍ ഓരോ വര്‍ഷവും പതിനായിര
ക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് അന്യനാടുകളിലേക്കു പോകുന്നത്. ഉന്നതവിദ്യാഭ്യാസം നേടാനുള്ള എല്ലാ സൗകര്യങ്ങളും
ഇന്നു കോട്ടയത്തിനുണ്ട്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ അവരെ ഉള്‍ക്കൊള്ളാനുള്ള തൊഴിലിടങ്ങള്‍ ഇവിടെയില്ല. ഈ പോക്കു
പോയാല്‍ ഒരു കാലഘട്ടം കഴിയുമ്പോള്‍ കോട്ടയം ചെറുപ്പക്കാരില്ലാത്ത നാടായി മാറും. അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങളെല്ലാം ഭാവനാപരമായി നോക്കിക്കാണാന്‍ ശേഷിയുള്ള പുതിയകാഴ്ചപ്പാടു വേണം. ആധുനികസൗകര്യങ്ങള്‍ ഉപയോഗിച്ച്പുതിയ തൊഴിലിടങ്ങള്‍ ഉണ്ടാക്കുന്നതിനു നടപടിവേണം. ഐടി പോലുള്ള രംഗങ്ങളില്‍ വലിയ സാധ്യതയുള്ള പ്രദേശമാണ് കോട്ടയം. വര്‍ക്ക് ഫ്രം ഹോം എന്നത് കോട്ടയം ജില്ലയ്ക്കു വലിയ സാധ്യതയുള്ള മേഖ
ലയാണ്. വീട്ടമ്മമാര്‍ക്കുള്‍പ്പെടെഉപയോഗപ്രദമായ രീതില്‍ അത്തരം തൊഴില്‍മേഖലകള്‍ കണ്ടെത്താന്‍ കഴിയണം. മികച്ച വരുമാനം തേടിയാണ് നമ്മുടെ
തലമുറ രാജ്യം വിടുന്നത്. അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വേതനം നല്‍കാന്‍ കഴിഞ്ഞാല്‍ അവരുടെ കഴിവുകള്‍ നമുക്കു പ്രയോജനപ്പെടുത്താനാകും. ഇക്കാര്യങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കണം.
? കോട്ടയത്തു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്വപ്‌നപദ്ധതികള്‍
കമ്മ്യൂണിക്കേഷനും യാത്രാസൗകര്യങ്ങളും നമ്മുടെ വികസനത്തിന്റെ പ്രധാന ഘടകങ്ങളാണ്. മെട്രോ ട്രെയിന്‍ കോട്ടയത്തേക്ക് എത്തിക്കാനുള്ള ശ്രമ
ങ്ങള്‍ ഉണ്ടാകണം. കോട്ടയം-കൊച്ചി കണക്ടിവിറ്റി വേണം. മുമ്പ് കോട്ടയം ടൗണില്‍നിന്നു നേരിട്ട് കൊച്ചിയിലെത്താന്‍ കഴിയുന്ന ഒരു ജലപാത ഉണ്ടായിരുന്നു. കോട്ടയത്തുനിന്നാരംഭിച്ച് കുമരകംവഴി കൊച്ചിയിലെത്താന്‍ കഴിയുന്ന ഈ വാട്ടര്‍ ഫ്രണ്ട്‌ലിറോഡ് നേരത്തേ ആലോചനയില്‍ ഉണ്ടായിരുന്നു. അത് ടൂറി
സം സാധ്യതയും വര്‍ധിപ്പിക്കുന്ന തരത്തിലായിരുന്നു വിഭാവനം ചെയ്തത്. കോട്ടയം- കുമരകം, കുമരകം-കൊച്ചി കണക്ടിവിറ്റി എന്നത് ആ ഇടനാഴിയില്‍ ഉണ്ടാകാവുന്ന ഏറ്റവും വലിയ വികസനമായിരുന്നു. അതു കൊണ്ടുവരുന്നതിനുള്ളനടപടികള്‍ ഉണ്ടാകണം. നാളത്തെ കോട്ടയമെന്ന കാഴ്ചപ്പാടോടെ മുന്നോട്ടുപോകണം. ഇന്നു
നടക്കുന്നത് തകരാറിലായ കോട്ടയത്തെ അറ്റകുറ്റപ്പണി നടത്തി ഉന്തിത്തളളി വിടുന്ന രീതിയാണ്.
ഇതു മാറണം. ലോകം മാറുന്നതിനനുസരിച്ച് മാറ്റങ്ങളും വികസനങ്ങളും കോട്ടയത്തെത്തിക്കുന്ന തരത്തില്‍ കുതിച്ചുചാട്ടമാണു വേണ്ടത്.
? സര്‍ക്കാറിന്റെ നിലപാടുകള്‍ മാറണം
ആവലാതി കേള്‍ക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാകണം. ഇന്നിപ്പോള്‍ നമ്മളെ അപമാനിച്ചുവിടുന്ന ഗവണ്‍മെന്റാണുള്ളത്. നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളെ എങ്ങനെ തടസ്സപ്പെടുത്താന്‍ പറ്റും അല്ലെങ്കില്‍ അതിനു ഏതുവിധത്തില്‍ തുരങ്കം വയ്ക്കാന്‍ പറ്റും എന്നു ചിന്തിക്കുന്ന സര്‍ക്കാരാണ് ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴുള്ളത്. എല്ലാക്കാര്യത്തിലും രാഷ്ട്രീയം കലര്‍ത്തുകയാണ് സര്‍ക്കാര്‍. ജനങ്ങള്‍ എന്നതിനു പരിഗണന ലഭിക്കുന്നില്ല. സര്‍ക്കാര്‍തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന സാഹചര്യമാണുള്ളത്.
എല്ലാക്കാലത്തും രാഷ്ട്രീയം മറന്ന് വികസനത്തിനായി ജനപ്രതിനിധികള്‍ ഒന്നിക്കാറുണ്ട്. ഇവിടെ നേരേ മറിച്ചാണു കാര്യങ്ങള്‍ നടക്കുന്നത്. നെഗറ്റീവ് പൊളിറ്റിക്‌സിന് അന്ത്യമുണ്ടാകണം.
? വനമേഖലയുമായി ചേര്‍ന്നുനില്‍ക്കുന്ന കര്‍ഷകരുടെ സംരക്ഷണം
കോട്ടയത്തുനിന്നു കുടിയേറിപ്പാര്‍ത്ത കര്‍ഷകരാണ് ഇടുക്കി,
മലബാര്‍ മേഖലകളെ ഇന്നു കാണുന്ന വിധത്തില്‍ രൂപപ്പെടുത്തിയത്. ഭൗമോപരിതലത്തില്‍ വൃക്ഷാവരണം ഏറ്റവും കൂടുതലുള്ളതു കേരളത്തിലാണ്. വനവിസ്തൃതി കൂട്ടുന്നതിന്റെ ഭാഗമായി വൃക്ഷാവരണംകൂടി കണക്കിലെടുക്കാന്‍ കഴിഞ്ഞാല്‍ വനവിസ്തൃതി കുറച്ചുകൊണ്ടുവരാന്‍ കഴിയും. മരങ്ങളും ചെടികളും തിങ്ങിനിറഞ്ഞ ഭൂപ്രകൃതിയാണു നമ്മുടേത്. അതുകൊണ്ടാണ്, ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരു ലഭിച്ചത്. വനത്തിന്റെ പേരില്‍ ആളുകളെ
നിഷ്ഠുരമായി വേട്ടയാടുന്ന നടപടിയിലേക്കു പോകുന്നതു ശരിയല്ല. അവിടെ കര്‍ഷകര്‍ കൃഷിയാണ് നടത്തുന്നത്; അല്ലാതെ ഭൂമിയെ വന്ധ്യംകരിക്കുകയല്ല ചെയ്യുന്നത്. ഇതു മനസ്സിലാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. എല്ലാ കര്‍ഷകരും ചെയ്യുന്നതു പ്രകൃതിസംരക്ഷണമാണ്.
ഓരോ കര്‍ഷകനിലും ഒരു തികഞ്ഞ പ്രകൃതിസ്‌നേഹിയുണ്ട്. അതിനാല്‍, കര്‍ഷകരെ സംര
ക്ഷിക്കുന്നതിനുള്ള പുതിയപൊളിച്ചെഴുത്തുകള്‍ നിയമത്തിനകത്തു കൊണ്ടുവരേണ്ട കാലം അതിക്രമിച്ചു.
? വന്യജീവിനിയമം ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യം
വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിത്യേനയെന്നോണം കേള്‍ക്കുന്നുണ്ട്. കാട്ടില്‍ എത്ര വന്യജീവികള്‍ ഉണ്ടെന്ന കണക്കുപോലും നമ്മുടെ സര്‍ക്കാറിന്റെയൊ വനംവകുപ്പിന്റെയൊ കൈയില്‍ ഇല്ല. എല്ലാ മനക്കണക്കണ്. സൗത്ത് ഇന്ത്യന്‍ സ്റ്റേറ്റുകളായ കര്‍ണാടക, കേരളം, തമിഴ്നാട് എന്നിവ ഉള്‍പ്പെടുന്ന വനഭൂമിയിലാണ് വന്യജീവികളുടെ വിന്യാസം. മൂന്നുസംസ്ഥാനങ്ങളും കൂടിയാലോചിച്ച് വന്യജീവികളുടെ ഒരു സര്‍വേ അടിയന്തരമായി തയ്യാറാക്കണം. വന്യജീവികള്‍ അവയ്ക്ക് അനുവദനീയമായ സ്ഥലത്തുനിന്നു പുറത്തുകടക്കാതെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം.
? കോട്ടയത്തെ റബര്‍കര്‍ഷകരെ സംരക്ഷിക്കണം
കോട്ടയത്തെക്കുറിച്ചുപറയുമ്പോള്‍ റബര്‍കര്‍ഷകരെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. യഥാര്‍ഥത്തില്‍ റബര്‍ കര്‍ഷകനെ പറഞ്ഞു കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സാധുക്കളായ റബര്‍കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിനു കൈയും കണക്കുമില്ല. റബര്‍ വയ്ക്കുന്ന കാലംമുതല്‍ റബര്‍ വെട്ടുന്ന കാലംവരെ ചെലവു മാത്രമാണ്. വെട്ടുന്ന സാഹചര്യമെത്തിയാല്‍ റബറിനു വിലയില്ല. ഇപ്പോള്‍ റബര്‍ വെട്ടുന്നതിനേക്കാള്‍ ലാഭം വെട്ടാതിരിക്കുന്നതാണ്. ഇപ്പോള്‍ പപ്പാതി അടിസ്ഥാനത്തിലാണ് റബര്‍ ടാപ്പിങ്. ഇനിയും വിലയിടിഞ്ഞാല്‍ ഈ വ്യവസ്ഥ പിന്നെയും കൂപ്പുകുത്തും. പണം മുടക്കി മണ്ണില്‍ പണിയെടുത്തവനു കണ്ണീരുമാത്രം തിരിച്ചുകിട്ടുന്ന മേഖലയായി റബര്‍കൃഷി. കോട്ടയത്തെ പല റബര്‍കര്‍ഷകരും കൃഷി ഉപേക്ഷിച്ചു. മറ്റ് കര്‍ഷകരുടെയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. നെല്ലു വിറ്റാല്‍പ്പോലും പണം ലഭിക്കാന്‍ കര്‍ഷകന്‍ സമരം ചെയ്യേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.
?പുതിയ ഐക്യമുന്നണി രൂപപ്പെടണം
ഈ പ്രദേശത്തിന്റെ ശബ്ദം ഉയര്‍ത്താന്‍ സമാനചിന്താഗതിയുള്ള ആളുകളുടെ പുതിയ ഐക്യമുന്നണി രൂപപ്പെടേണ്ടതുണ്ട്. എങ്കിലേ കോട്ടയവും കേരളവും രക്ഷപ്പെടുകയുള്ളൂ. ഇതിനായി രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണം. ഇപ്പോള്‍ കോട്ടയം നഗരം കേന്ദ്രീകരിച്ച് കോട്ടയത്തിന്റെ പൗരാണികപദവി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിനു തുടര്‍ച്ചയുണ്ടാകണം. വികസനസാധ്യതകള്‍ ഏറെയുള്ള സ്ഥലമാണ് കോട്ടയം. ഇവയെല്ലാം പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം. ജോലി തേടിപ്പോയ കോട്ടയംകാരെ തിരികെയെത്തിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്.