•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നാം ആരായിത്തീരണം?

1. ഡോക്ടര്‍ ബെന്‍ കാഴ്‌സണ്‍ പറഞ്ഞു: ''കുട്ടിക്കാലത്തു പഠിക്കാന്‍ ഞാന്‍ ഒത്തിരി കഷ്ടപ്പെട്ടു. എങ്കിലും 1987 ല്‍ ഞാന്‍ ലോകത്തെ ഏറ്റവും മികച്ച ന്യൂറോ സര്‍ജന്‍ ആയിരുന്നു.''
പാഠം: വിജയത്തിനരികെ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ അടയാളമാണ് കഷ്ടപ്പാട്. പിന്തിരിയരുത്.
2. ബില്‍ ഗേറ്റ്‌സ് പറഞ്ഞു: ''ഞാന്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയില്ല. എങ്കിലും ഞാന്‍ ലോകത്തെ ഏറ്റവും വലിയ ധനികനായി.''
പാഠം: സ്‌കൂള്‍ നിങ്ങളെ സമ്പന്നനാക്കില്ല. നിങ്ങളെ സമ്പന്നനാക്കാനുള്ളതൊക്കെ മിനുക്കുകയാണ് സ്‌കൂള്‍ ചെയ്യുന്നത്.
3. ക്രിസ്ത്യാനോ റൊണാള്‍ഡോ പറഞ്ഞു: ''ഒരിക്കല്‍ ഞാന്‍ അച്ഛനോടു പറഞ്ഞു,  നമ്മള്‍ പണക്കാരാകുന്ന ഒരു കാലം വരും. പക്ഷേ, അച്ഛന്‍ വിശ്വസിച്ചില്ല. ഞാനതു യാഥാര്‍ഥ്യമാക്കി.''
പാഠം: നിങ്ങളുടെ വാക്കുകളാണ് നിങ്ങളുടെ ജീവിതത്തെ ഭരിക്കുന്നത്. നിങ്ങള്‍ പറഞ്ഞത് യഥാര്‍ഥമാണെങ്കില്‍ ഓരോ വാക്കും യാഥാര്‍ഥ്യമാകും. 
4. ലയണല്‍ മെസ്സി പറഞ്ഞു: ''എന്റെ ഫുട്‌ബോള്‍ പരിശീലനച്ചെലവുകള്‍ക്കായി ഞാന്‍ ഒരു ചായക്കടയില്‍ പണിയെടുത്തു. എങ്കിലും ഞാന്‍ ലോകത്തെ മികച്ച കളിക്കാരിലൊരാളായി.''
പാഠം: നിങ്ങളുടെ സ്വപ്നങ്ങളില്‍ വിശ്വസിക്കുക. നിങ്ങളുടെ ഭാവി എങ്ങനെയായിരിക്കുമെന്നു തീരുമാനിക്കാന്‍ നിങ്ങളുടെ കഷ്ടപ്പാടിനെ അനുവദിക്കരുത്.
5. സ്റ്റീവ് ജോബ്‌സ് പറഞ്ഞു: ''ഭക്ഷണത്തിനുള്ള പണത്തിനുവേണ്ടി ഞാന്‍ കാലിക്കുപ്പികള്‍ വിറ്റിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ ക്ഷേത്രത്തില്‍നിന്നു കിട്ടുന്ന സൗജന്യഭക്ഷണം കഴിച്ചിട്ടുണ്ട്. പിന്നീടാണ് ഞാന്‍ ആപ്പിള്‍ കമ്പനി തുടങ്ങിയത്.''
പാഠം: ഇന്ന് നിങ്ങള്‍ നിസ്സാരനാണെന്നുവച്ച് നാളെയും നിസ്സാരനായിരിക്കുമെന്നു വിചാരിക്കേണ്ട. ദൈവത്തില്‍ വിശ്വസിച്ചു മുന്നേറുക.
6. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ പറഞ്ഞു:  ''ഞാനൊരു മണ്ടനാണെന്ന് എന്റെ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ പറയുമായിരുന്നു. എങ്കിലും ഞാന്‍ ഈ രാജ്യത്തെ പ്രധാനമന്ത്രി ആയി.''
പാഠം: നിങ്ങളെപ്പറ്റി  മറ്റുള്ളവര്‍ക്കുള്ള മോശമായ അഭിപ്രായം നിങ്ങളെ സംബന്ധിച്ചു വാസ്തവമാകാന്‍ അനുവദിക്കരുത്.
7. നെല്‍സണ്‍ മണ്ടേല പറഞ്ഞു: ''ഇരുപത്തേഴു വര്‍ഷം ഞാന്‍ ജയിലിലായിരുന്നു. എന്നിട്ടും ഞാന്‍ രാജ്യത്തിന്റെ പ്രസിഡന്റായി.''
പാഠം: നിങ്ങള്‍ എവിടെയായിരുന്നാലും, എന്തൊക്കെ അനുഭവിച്ചാലും എന്തായിത്തീരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ സംഭവിക്കും.
8. കെഎഫ്‌സിയുടെ സ്ഥാപകന്‍ ഹാര്‍ലന്‍ഡ് സാന്‍ഡേഴ്‌സ് പറഞ്ഞു: ''നേവിയില്‍നിന്ന് ഒരു പാചകക്കാരനായി വിരമിച്ചശേഷം ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോഴാണ് ഒരു റെസ്റ്റോറന്റ് തുടങ്ങുന്ന ആശയം എനിക്കു തോന്നിയത്.''
പാഠം: തുടങ്ങാന്‍ വൈകിപ്പോയി എന്നതൊരു തടസ്സമല്ല. വൈകിപ്പോയി എന്നത് പരാജിതരുടെ ഭാഷയാണ്. ഏതു പ്രായത്തിലും നിങ്ങളുടെ ഭാവി തുടങ്ങാം. പ്രായം നിങ്ങളെ തടയാതിരിക്കട്ടെ.
9. അര്‍നോള്‍ഡ് ഷ്വര്‍സ്‌നഗര്‍ പറഞ്ഞു: ''പതിനഞ്ചാം വയസ്സില്‍ ഞാന്‍ അമേരിക്കയിലേക്കു പോന്നത് പണമുണ്ടാക്കാനായിരുന്നു. ഏഴുവട്ടം ഞാന്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് ആയി. ഹോളിവുഡ് നടനായി. കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ഗവര്‍ണറായി.
പാഠം : നിങ്ങളുടെ കഴിവുകളിലും സ്വപ്നങ്ങളിലും എല്ലാവരും വിശ്വസിക്കാന്‍വേണ്ടി കാത്തുനില്‍ക്കരുത്.
10. മമ്മൂട്ടി പറഞ്ഞു: ''ഒരു കാലത്ത് ആളുകള്‍ എന്നെ എന്തൊക്കെ പേരുകള്‍ വിളിച്ചു. അഹമ്മദ് കുട്ടി, മുഹമ്മദ് കുട്ടി, മാമ്മദുട്ടി, അയ്മു, സജിന്‍.. ഒരുദിവസം ഒരുത്തന്‍ കളിയാക്കി വിളിച്ചു: ''എടാ മമ്മൂട്ടി. പക്ഷേ, ആ പേരിലാണ് ലോകം ഇപ്പോഴെന്നെ അറിയുന്നത്.''
പാഠം: പേരിലൊന്നുമല്ല കാര്യം. നാം എന്തായിരിക്കുന്നു എന്നതിലാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)