പാലാ: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ എഡ്വിന്‍ ജോസഫ്, ബ്ലസന്‍ ടോമി, സിദ്ധാര്‍ഥ് ദേവ്‌ലാല്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വോയിസ് ബേസ്ഡ് സേര്‍ച്ച് എന്‍ജിന്‍ പ്രൊജക്ടാണ് ഏറ്റവും മികച്ച ഇന്നവേറ്റീവ് പ്രൊഡക്ടായി തിരഞ്ഞെടുത്തത്. ഇവര്‍ വികസിപ്പിച്ചെടുത്ത സെര്‍ച്ച് എന്‍ജിന്‍ ഓട്ടോമേഷനിലേക്കു ധാരാളം മാനുവല്‍ ജോലികള്‍ ചെയ്യാന്‍ സഹായിക്കുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ടീമിന് നാല്പതിനായിരം രൂപ പാരിതോഷികവും ട്രോഫിയും ലഭിച്ചു.
കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് & ഡാറ്റാ സയന്‍സ് നാലാം വര്‍ഷ വിദ്യാര്‍ഥികളായ ജൂഡിന്‍ അഗസ്റ്റിന്‍, അഭിജിത് പി.ആര്‍., വിഷ്ണു പ്രസാദ് കെ. ജി. എന്നിവരടങ്ങുന്ന ടീം എ.ഐ. ജാവ് രണ്ടാം റണ്ണര്‍ അപ്പും ആയി. ഇരുപതിനായിരം രൂപയുടെ പാരിതോഷികവും ട്രോഫിയും ഇവര്‍ നേടി.
വിജയികളായവരെ ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍ അഭിനന്ദിച്ചു. ചടങ്ങില്‍ മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി. പി. ദേവസ്യാ, വൈസ്പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍ എസ് ., വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.