•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഐ.എസ്.എല്‍. സീസണ്‍ കഴിഞ്ഞു; ഇന്ത്യ പുറകോട്ട്

ന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന ഐ.എസ്.എല്‍. പത്തു സീസണ്‍ പൂര്‍ത്തിയാക്കി. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്‌സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന കലാശക്കളിയില്‍ മുംബൈ സിറ്റി എഫ്.സി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി(3-1)കിരീടംചൂടി.2020-21 സീസണില്‍ ചാമ്പ്യന്മാരായിരുന്ന മംബൈ ടീമിന്റെ രണ്ടാം കിരീടജയം. മുംബൈയുടെ ആദ്യചാമ്പ്യന്‍പട്ടം കൈവന്നതണ്ടും ബഗാനെ തോല്പിച്ചായിരുന്നു. പക്ഷേ, അന്ന് എ.ടി.കെ. മോഹന്‍ഗാന്‍ ആയിരുന്നു. കഴിഞ്ഞ സീസണില്‍ചണ്ടാമ്പ്യന്‍മാരായതോടെ, ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്എന്നു പേരുമാറ്റിയ കൊല്‍ക്കത്ത ടീം കിരീടം നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. ഐ.എസ്.എല്‍ വിന്നേഴ്‌സ് ഷീല്‍ഡ് അവര്‍ നേടിയതുമാണ്. ഐ.എസ്.എല്‍. ഫൈനലില്‍ ഒരു ഗോളിനു ലീഡ് നേടിയശേഷമാണ് ബഗാന്‍ കളി കൈവിട്ടത്. ലീഗിലെ അവസാനമത്സരത്തില്‍ ബഗാനോടു തോറ്റ് ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നഷ്ടപ്പെടുത്തിയ മുംബൈയുടെ മധുരപ്രതികാരം ലീഗ് റൗണ്ടിലെ നിര്‍ണായകമത്സരത്തില്‍ 2-1നായിരുന്നു ബഗാന്റെ ജയം. ഐ.എസ് എല്‍. ലീഗ് റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ടീമിനാണു ഷീല്‍ഡ്. 22 മത്സരങ്ങളില്‍ ബഗാന്‍ 48 പോയിന്റും മുംബൈ സിറ്റി 47 പോയിന്റുമാണു നേടിയത്.

മോഹന്‍ ബഗാന്‍ എന്ന പേര് ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരു വികാരമാണ്. കൊല്‍ക്കത്തക്കാര്‍ ഹൃദയത്തിലേറ്റിയ നാമം. പക്ഷേ, 62,000 കാണികളെ 
നിരാശരാക്കിയ പ്രകടനമാണു ബഗാന്‍ ഫൈനലില്‍ കാഴ്ചവച്ചത്. 2020-21 ലും ലീഡ് വഴങ്ങിയശേഷമാണ് മുംബൈ തിരിച്ചുവന്നതും കപ്പ് സ്വന്തമാക്കിയതും. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരു സ്വീകരിച്ചശേഷം ക്ലബിന്റെ ആദ്യ ഐ.എസ്.എല്‍. ഫൈനല്‍ എന്ന  പ്രത്യേകതയുണ്ടായിരുന്നു.  
2014 ലെ പ്രഥമ ഐ.എസ്.എലിലും പിന്നീട് 2016 ലും കൊല്‍ക്കത്ത ടീം ചാമ്പ്യന്‍മാരായപ്പോള്‍ പേര് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്നായിരുന്നു. സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിന് ഓഹരി പങ്കാളിത്തമുണ്ടായിരുന്നതിനാലാണ് പേര് ഇങ്ങനെയായത്. 2017 ല്‍ സഞ്ജീവ് ഗോയങ്ക സ്പാനിഷ് ക്ലബിന്റെ ഓഹരി വാങ്ങിയതോടെ പേര് എ.ടി.കെ. മോഹന്‍ ബഗാന്‍ ആയി. ബഗാന്റെ ഭൂരിഭാഗം ഓഹരികളും ഗോയങ്ക വാങ്ങി എ.ടി.കെയുമായി ലയിപ്പിക്കുകയായിരുന്നു. എ.ടി.കെ. മോഹന്‍ബഗാനെ യഥാര്‍ഥ ബഗാന്‍ ആയി അംഗീകരിക്കാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ആയതും ലക്ഷക്കണക്കിന് ആരാധകരില്‍ ഭൂതകാല ഓര്‍മകള്‍ ഉണര്‍ന്നതും.
ബഗാനോടുള്ള ആരാധനയില്‍ മുംബൈ ടീമിന്റെ കരുത്ത് കുറച്ചു കാണേണ്ടതില്ല. അവര്‍ക്കിത് രണ്ടാം കിരീടം എന്നതിലുപരി അവര്‍2021ല്‍കപ്പും ഷീല്‍ഡും ഒരുമിച്ചു നേടിയിരുന്നു എന്നും ഓര്‍ക്കണം. ആകെ 26 മത്സരങ്ങളില്‍ മുഖാമുഖം വന്നപ്പോള്‍ 12 തവണ മുംബൈ സിറ്റി ജയിച്ചു. ബഗാന്റെ വിജയം ഏഴുതവണ മാത്രം. ഏഴു സമനില.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി എങ്ങനെ?
ഐ.എസ്.എല്‍. പത്തു സീസണ്‍ പിന്നിട്ടപ്പോള്‍ കേരളത്തിനു നഷ്ടത്തിന്റെ കഥകളാണു പറയാനു
ള്ളത്. കേരളത്തിന്റെ സ്വന്തം ടീമെന്നു പറയുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 2014 ലും 2016 ലും 2021 - 22 ലും ഫൈനലില്‍ കടന്ന ടീമാണു ബ്ലാസ്റ്റേഴ്‌സ്. അതിലുപരി ടീമിന്റെ കോച്ചും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട ആശാനുമായ ഇവാന്‍ വുകോമാനോവിച്ച് പടിയിറങ്ങി എന്നതാണ് ഏറെ ദുഃഖകരം. കരാര്‍ അവസാനിക്കാന്‍ ഒരു സീസണ്‍കൂടി ബാക്കി നില്‍ക്കെയാണ് സെര്‍ബിയക്കാരനായ ഇവാന്‍ കളം വിടുന്നത്.
തകര്‍ന്നുകിടന്ന ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി 2021 ലാണ് ഇവാന്‍ വുകോമാനോവിച്ച് കടന്നുവന്നത്. ചുമതലയേറ്റ ആദ്യവര്‍ഷംതന്നെ ടീമിനെ ഫൈനലില്‍ എത്തിച്ചു. പിന്നെ, തുടരെ രണ്ടു സീസണില്‍ പ്ലേ ഓഫും കളിച്ചു. കഴിഞ്ഞ സീസണില്‍ ബംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടീമിനെ കളിക്കളത്തില്‍നിന്നു പിന്‍വലിച്ച് വുകോമാനോവിച്ച് ആരാധകരെ ഞെട്ടിച്ചു. 10 മത്സരങ്ങളില്‍ അദ്ദേഹത്തെ പുറത്തിരുത്തി ക്ലബിന് വന്‍തുക പിഴ അടയ്‌ക്കേïണ്ടിയും വന്നു. എന്നിട്ടും, ആശാനെ ആരാധകര്‍ കൈവിട്ടില്ല. പുതിയ പരിശീലകനെ കണ്ടെത്തി ടീമിനെ കെട്ടുറപ്പുള്ളതാക്കുക എന്ന കനത്ത വെല്ലുവിളിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകള്‍ക്കു മുന്നിലുള്ളത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ പിന്നോട്ട്
ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ പ്രഫഷണലിസം ആവശ്യമാണ് എന്ന കണ്ടണ്ടെത്തലിലാണ്ആദ്യം നാഷണല്‍ ലീഗും പിന്നീട് ഐ ലീഗും ഒടുവില്‍,
10 വര്‍ഷംമുമ്പ് ഐ.എസ്.എലും തുടങ്ങിയത് ഇപ്പോള്‍ ഐ ലീഗും ഐ.എസ്.എലുമായി രണ്ടു തലങ്ങളില്‍ ഇന്ത്യയില്‍ ലീഗ് ഫുട്‌ബോള്‍ നടക്കുന്നു. 
പക്ഷേ, ഫിഫയുടെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം 122 ആണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 102 ആയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 106 ആയിരുന്നു റാങ്ക്. കഴിഞ്ഞ ഏപ്രില്‍ നാലിന് ലോകകപ്പ് യോഗ്യതാമത്സരത്തിന്റെ രണ്ടാം പാദത്തില്‍ അഫ്ഗാനിസ്ഥാനോടു തോറ്റതോടെയാണ് ഇന്ത്യ ഇത്രത്തോളം പിന്നിലായത്.
ഏഷ്യയില്‍ ഇന്ത്യ ഇപ്പോള്‍ 22 -ാം സ്ഥാനത്താണ്. രണ്ടുതവണ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ടീമിന്റെ അവസ്ഥയാണിത്. 1996 ഫെബ്രുവരി
യില്‍ നേടിയ 94-ാം റാങ്കാണ് ഇന്ത്യ കൈവരിച്ച മികച്ച റാങ്ക്. 2026 ലെ ലോകകപ്പ് യോഗ്യതയ്ക്ക് രണ്ടïു മത്സരങ്ങള്‍ ബാക്കിയുണ്ടണ്ടെങ്കിലും പ്രതീക്ഷയ്ക്കു വകയില്ല. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയിട്ടും ഇന്ത്യയുടെ ഭാവി ശോഭനമല്ല.
പ്രഫഷണല്‍ ലീഗ് ഇന്ത്യയില്‍ ആരാധകരെ ഉണര്‍ത്തിയെങ്കിലും കളിക്കാരെ ഉണര്‍ത്തിയിട്ടില്ല. സന്തോഷ് ട്രോഫിക്ക് കാണികള്‍ കുറവാണെങ്കിലും ഐ.എസ്.എലില്‍ പല മത്സരങ്ങളിലും ഗാലറി നിറഞ്ഞു. ഇക്കുറി കൊല്‍ക്കത്തയില്‍ നടന്ന ഫൈനല്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം. കാണികള്‍ ഉള്‍
ക്കൊണ്ട ആവേശം എന്തുകൊണ്ടï് കളിക്കാര്‍ ഏറ്റുവാങ്ങുന്നില്ല? സുനില്‍ ഛേത്ര വിരമിക്കുന്നതോടെ ഇന്ത്യന്‍ ടീമില്‍ വലിയൊരു ശൂന്യതയാകും ദൃശ്യമാകുക.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)