പാലാ: 2023 ലെ യു.പി.എസ്.സി. പരീക്ഷയില്‍ 14 പേരെ സിവില്‍ സര്‍വീസില്‍ എത്തിച്ചുകൊണ്ട് പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് മികച്ച നേട്ടം കരസ്ഥമാക്കി. അമൃത എസ്. കുമാര്‍ (റാങ്ക് - 179), അനഘ കെ. വിജയ് (റാങ്ക് - 220), അശ്വതി ശിവരാമന്‍ (റാങ്ക് - 465), കൃഷ്ണകുമാര്‍ എസ്. (റാങ്ക് - 781) എന്നിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫുള്‍ടൈം കോഴ്‌സില്‍ പഠിച്ചവരാണ്. 195-ാം റാങ്ക് നേടിയ മഞ്ജുഷാ ബി. ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.സി.എം. ഇന്റന്‍സീവ് പരിശീലനം നേടി. മലയാളം ക്രാഷ് കോഴ്‌സിലൂടെ ഫെബിന്‍ ജോസ് തോമസ് (റാങ്ക് - 133), മഞ്ജിമ പി. (റാങ്ക് - 235), നജ്മാ എ. സലാം. (റാങ്ക് - 839) എന്നിവരും വിജയിച്ചു. വിഷ്ണു ശശികുമാര്‍ (റാങ്ക് - 31), ബെന്‍ജോ പി. ജോസ് (റാങ്ക് - 59), അന്‍ജിത് എ. നയ്യാര്‍ (റാങ്ക് - 205), ഫാത്തിമ ഷിമ്‌നാ (റാങ്ക് - 317), ഭരത് കൃഷ്ണന്‍ പിഷാരടി (റാങ്ക് - 347), കാജല്‍ രാജു (റാങ്ക് - 956) എന്നിവരും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നേടിയവരാണ്. വിജയികളെ മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബേബി തോമസ് എന്നിവര്‍ അനുമോദിച്ചു. ചിട്ടയായ പരിശീലനപരിപാടികളും അര്‍പ്പണബോധമുളള അധ്യാപകരുമാണ് മികച്ച വിജയം നേടാന്‍ ഇടയാക്കിയതെന്ന് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് പറഞ്ഞു.