സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത് ഭാരതക്രൈസ്തവസഭയെ സംബന്ധിച്ചു വലിയ സന്തോഷത്തിന്റെ മുഹൂര്‍ത്തമാണ്. ഈ തിരഞ്ഞെടുപ്പ് കേരളസഭയ്ക്ക്, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയ്ക്ക്, വളരെ പ്രത്യേകിച്ച് തൃശൂര്‍ അതിരൂപതയ്ക്ക് വലിയ അഭിമാനത്തിന്റെ അവസരമാണ്. തൃശൂര്‍ അതിരൂപതയുടെ ഒരു പുത്രന്‍, ബസിലിക്ക ഇടവകക്കാരന്‍ സഭയുടെ അമരത്തേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. തൃശൂര്‍ അതിരൂപതയില്‍ വിവിധ തസ്തികകളില്‍, പ്രത്യേകിച്ച് വികാരി ജനറാളായും സഹായമെത്രാനായും, പിന്നീട് ഷംഷാബാദ് രൂപതയുടെ മെത്രാനായും വലിയ സേവനം ചെയ്ത തട്ടില്‍ പിതാവ് വലിയൊരു മിഷനറിയാണ്, നല്ലൊരു സംഘാടകനാണ്, എല്ലാറ്റിനുമുപരി മികച്ച ധ്യാനഗുരുവും പ്രഭാഷകനുമാണ്.
തട്ടില്‍പിതാവിന്റെ പുതിയ സ്ഥാനലബ്ധിയില്‍ സന്തോഷിക്കുന്നതോടൊപ്പം വളരെ പ്രയാസകരമായ ഈ പദവിയില്‍ ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്നു പ്രാര്‍ഥിക്കുന്നു.
മേജര്‍ ആര്‍ച്ചുബിഷപ്പിനൊപ്പം സഭയൊന്നാകെ ചേര്‍ന്നുനില്ക്കും. സഭയുടെ കൂട്ടായ്മയില്‍ ചേര്‍ന്നുനില്ക്കുമ്പോഴാണ് സഭയ്ക്കു വളര്‍ച്ചയുണ്ടാകുന്നത്. സഭയുടെ അടിസ്ഥാനവും അടിത്തറയുമായ ക്രിസ്തുവിനോടും സഭയോടും എല്ലായ്‌പ്പോഴും ചേര്‍ന്നുനില്ക്കാന്‍ നമുക്കാവണം.