പാലാ: മധ്യതിരുവിതാംകൂറിലെ ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ സഹോദരസ്ഥാപനമായി മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
പുതുതലമുറയ്ക്ക് ആരോഗ്യമേഖലയില്‍ മികച്ച ഭാവി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാര്‍ സ്ലീവാ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിന്റെ തുടര്‍ച്ചയാണു പുതിയ ഇന്‍സ്റ്റിറ്റിയൂട്ട്. അതിലൂടെ വിദ്യാഭ്യാസരംഗത്തേക്കു മാര്‍ സ്ലീവാ മെഡിസിറ്റി കാലെടുത്തുവയ്ക്കുകയാണെന്നു ബിഷപ് പറഞ്ഞു.
ക്രിസ്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡിപ്ലോമ ഇന്‍ അനസ്തീസിയ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍, ഡിപ്ലോമ ഇന്‍ എമര്‍ജന്‍സി കെയര്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് ആദ്യപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് 2 സയന്‍സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ ദൈര്‍ഘ്യം രണ്ടു വര്‍ഷമാണ്.