ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് കരിംജീരകം. ആയുര്‍വേദസിദ്ധ യുനാനി ഭിഷഗ്വരന്മാര്‍ ഇന്നും കരിംജീരകംകൊണ്ട് അദ്ഭുതഫലദായകമായ ഔഷധപ്രയോഗങ്ങള്‍ നടത്തിവരുന്നു. ആയുര്‍വേദത്തിലെ അനേകം ഔഷധപ്രയോഗങ്ങളില്‍ - കരിംജീരകത്തിനുള്ള സ്ഥാനം അദ്വിതീയമാണ്., ശരീരത്തിന്റെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ഇവയ്ക്ക് പ്രത്യേകമായ ഒരു സ്ഥാനംതന്നെയുണ്ട്.
കറുത്തനിറത്തില്‍ സുഗന്ധത്തോടുകൂടിയ കരിംജീരകം തനിച്ചും വറുത്തുപൊടിച്ചും ഉപയോഗിക്കാറുണ്ട്. വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ചും തേനില്‍ ചേര്‍ത്തും മറ്റും ഇവ ഉപയോഗിച്ചു വരുന്നു.
'എപിയേസി' (അംബെല്ലിഫെറെ) സസ്യകുടുംബത്തില്‍പ്പെട്ട കരിംജീരകത്തിന്റെ ശാസ്ത്രനാമം കാരംകാര്‍വി എന്നാണ്. ഔഷധാവശ്യങ്ങള്‍ കൂടാതെ പ്രധാനമായും പാചകാവശ്യങ്ങള്‍ക്കായിട്ടാണ് കരിംജീരകം ഉപയോഗിക്കുന്നത്. കൂടാതെ റൊട്ടി, ബിസ്‌കറ്റ്, കേക്ക്, വെണ്ണ തുടങ്ങിയവയ്ക്ക് ആകര്‍ഷകമായ രുചിയും ഗന്ധവും പകരാനും കരിംജീരകം ഉപയോഗിക്കുന്നു. നല്ല രുചിയും ദഹനവും ഉണ്ടാക്കുവാന്‍ സഹായിക്കുന്നതാണ് കരിംജീരകം.
വയറുവേദനയ്ക്കും ദഹനക്കുറവിനും കരിംജീരകം ഫലപ്രദമാണ്. അധികമായി ഇവ ഉപയോഗിക്കുന്നതും അത്ര നല്ലതല്ല. ഗര്‍ഭിണികളും ഇത് ഉപയോഗിക്കരുത്.
തലവേദന, ജലദോഷം, ദഹനക്കുറവ്, വയറുവേദന, കൃമിശല്യം, ചുമ, കഫക്കെട്ട്, തേള്‍വിഷം, ചര്‍മ്മരോഗങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഇവ തനിച്ചും മറ്റു മരുന്നുകളോടു ചേര്‍ത്തും ഉപയോഗിച്ചുവരുന്നു. കരിംജീരകത്തില്‍നിന്ന് കരിംജീരകതൈലം വേര്‍തിരിച്ചെടുക്കാറുണ്ട്. ഔഷധനിര്‍മ്മാണമേഖലയില്‍ വന്‍തോതില്‍ ഉപയോഗിച്ചു വരുന്നു.
ശരീരത്തിന്റെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ഇവയ്ക്ക് ഒരു പ്രത്യേകമായ സ്ഥാനംതന്നെയുണ്ട്.
ആയുര്‍വ്വേദ ചികിത്സാരംഗത്തെതന്നെ പ്രസിദ്ധമായ ജീരകാരിഷ്ടം, പഞ്ചജീരകഗുഡം തുടങ്ങി അനേകം ഔഷധങ്ങളില്‍ കരിംജീരകം പ്രധാനഘടകമാണ്. കരിംജീരകം പുകയ്ക്കുന്നത് മലിനവായുവിനെ ശുദ്ധീകരിക്കും. ഒട്ടനവധി ഗുണങ്ങള്‍ നിറഞ്ഞ കരിംജീരകം നിസ്സാരക്കാരനല്ല എന്ന കാര്യം നാം ഓര്‍ക്കണം.