41 ാമത് പാലാ രൂപത ബൈബിള്‍ കണ്വന്ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 19 ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 23 ന് സമാപിക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇത്തവണ കണ്‍വന്‍ഷന്‍ നയിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍സമയം.
കണ്‍വന്‍ഷന്റെ പന്തല്‍കാല്‍നാട്ടുകര്‍മം നവംബര്‍ 29 ന് സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. സ്വര്‍ഗത്തിലേക്കുള്ള ഗോവണിയാണ് കണ്‍വന്‍ഷനെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബിഷപ് പറഞ്ഞു.
നമ്മുടെ ചിന്തകളും വികാരങ്ങളും പ്രാര്‍ഥനകളും സ്വര്‍ഗം വരെ എത്തണം. ദൈവത്തെ മുഖാമുഖം കാണാനുള്ള അവസരമാണ് ബൈബിള്‍ കണ്‍വന്‍ഷന്‍. ചുറ്റുമുള്ളവര്‍ക്ക് അതിന്റെ അംശം പങ്കുവയ്ക്കണം. അദ്ദേഹം പറഞ്ഞു.
പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ഡോ. ജോസ് കാക്കല്ലില്‍, ഫാ. ജോസഫ് തടത്തില്‍, ഫാ. മാത്യു പുല്ലുകാലായില്‍, ഫാ. ഡോ. ജയിംസ് മംഗലത്ത്, ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, പോള്‍സണ്‍ പൊരിയത്ത്, ഷാജി ഇടത്തിനകത്ത്, സെബാസ്റ്റ്യന്‍ കുന്നത്ത്, തോമസുകുട്ടി വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ ഒരുക്ക ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കുന്നു.