യുദ്ധങ്ങള്‍ അപശകുനങ്ങളാണ്
പ്രബലരായ സ്വാര്‍ഥന്മാര്‍
നിഷ്‌കളങ്കരുടെമേല്‍
അടിച്ചേല്പിക്കുന്ന അനീതി.
മാതാപിതാക്കളെ നഷ്ടപ്പെട്ട്,
കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട്
സഹോദരങ്ങള്‍ മരണപ്പെട്ട്-
സ്‌നേഹിതര്‍ ചിന്നിച്ചിതറി
ദേഹമാസകലം മുറിവുകളുമായ്,
കരയുവാന്‍ പോലുമാകാതെ-
ഒറ്റപ്പെട്ടു പോകുന്ന ഭീകരത.
ഈ ഭുവനനശ്വരതയും
ജഡതയും യുദ്ധകുതുകികള്‍
എന്നു മനസ്സിലാക്കും?
മതങ്ങളും മതങ്ങളിലെ ഈശ്വരന്മാരും
സമുദായങ്ങളും സമുദായസ്‌നേഹികളും
രാജ്യങ്ങളും രാജ്യാതിര്‍ത്തികളും
ദേശങ്ങളും ദേശസ്‌നേഹവും
ഒന്നും ഒന്നും ഇല്ലായിരുന്നെങ്കില്‍
വെട്ടിപ്പിടിച്ചത് വെണ്ണീറാവുകയും
വെട്ടിപ്പിടിച്ചവന്‍ മണ്ണിലലിയുകയും ചെയ്യുന്നു
കര്‍മ്മമണ്ഡലങ്ങളെ തൃഷ്ണയില്‍നിന്നകറ്റി,
ശാന്തമായി ഒഴുകാന്‍
എന്നാണു മാനവനാവുക?
ലളിതവും സരളവുമായ ജീവിതത്തെ
എന്തിനിങ്ങനെ സങ്കീര്‍ണ്ണമാക്കുന്നു?