ലോകപൗരസ്ത്യസുറിനാനി ഭാഷാദിനാചരണത്തോടനുബന്ധിച്ച് സുറിയാനിഭാഷയും പൈതൃകവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാറ്റസ് വീഡിയോ മത്സരം സംഘടിപ്പിച്ചിരിക്കുന്നു. പാലാ രൂപതയുടെ സുറിയാനി പഠന,ഗവേഷണകേന്ദ്രമായ മുട്ടുചിറ ബേസ് അപ്രേം നസ്രാണി ദയറയാണ് സംഘാടകര്‍.
സുറിയാനിഭാഷാദിനാശംസകള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ ആയിരിക്കണം. പോര്‍ട്രെയ്റ്റ് മോഡില്‍ തയ്യാറാക്കിയ വീഡിയോ 30 സെക്കന്‍ഡില്‍ കൂടരുത്. വീഡിയോ നവംബര്‍ 12 നുമുമ്പ് bethapremnazranidayra@gmail.com എന്ന ഇ - മെയില്‍ വിലാസത്തില്‍ പേരും ഫോണ്‍നമ്പറും സഹിതം അയയ്‌ക്കേണ്ടതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതം സമ്മാനമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 8848869901, 9496703588, 6238514297.