അച്ഛന്‍ മരിച്ചു...?
ജീനുകള്‍കൂടി
ശവപ്പെട്ടിയില്‍...?
വേണ്ട, മരിക്കട്ടെ
പാറിപ്പറക്കട്ടെ ചിന്തകളായി
ജ്വലിക്കട്ടെ കെടാവിളക്കുകള്‍
ചിന്തയില്‍ ഒളിപ്പിക്കാം;
കനലുകള്‍...?
കുഴിച്ചുമൂടാം...
കത്തിക്കാം...
ഓര്‍മപ്പുസ്തകം അടച്ചു
താഴിട്ടു ചിന്തകള്‍
തുറക്കുവാന്‍ കൊതിച്ചില്ല.
പൊഴിഞ്ഞ മെച്ചിയും പൊളിഞ്ഞ മച്ചും
മരിച്ച മനസ്സും മൊഞ്ചുള്ള വേശ്യയും
തിരിഞ്ഞുനോക്കി;
കളഞ്ഞ വെള്ളാരംകല്ലുകള്‍
പെറുക്കി സൂക്ഷിപ്പാന്‍.
ആംബുലന്‍സില്‍ മുഖക്കണ്ണാടി
എഴുതിവച്ചു ഞാന്‍ അച്ഛനല്ല
ഐസുപെട്ടിക്കുമേല്‍ അന്തിയുറങ്ങാന്‍...?
ഹൃദയം മരിച്ച് 'നിര്‍ഭയ' ആകുവാന്‍
അച്ഛനുറങ്ങില്ല എന്ന തത്ത്വശാസ്ത്രവും
തീവ്രനോവായി എരിഞ്ഞുതീരവേ
കനലുകളിലൊന്ന് ഊതിപ്പിടിപ്പിക്കവേ
ഉള്‍ക്കണ്ണില്‍ ജ്വലിച്ചു അച്ഛന്റെ ദീപം
ജാലിയന്‍വാലാബാഗില്‍
രുധിരനൃത്തത്തില്‍ അമര്‍ന്നീടവേ
അച്ഛന്‍ പറഞ്ഞു:
ജീനുകള്‍... കൈമോശം വരരുത്.
നേര്‍ത്ത വിശ്വാസങ്ങളാല്‍
വിസ്മൃതിയില്‍ സ്വയം അലിയവേ
ഉമ്മറത്ത് ഉണ്മയറ്റവള്‍ പുലമ്പി
അച്ഛന്‍ എനിക്കെന്താ നീക്കിവച്ചത്?
ഹോമകുണ്ഡത്തില്‍ ജ്വാലയായി
ടീസ്റ്റാ സെതല്‍വാദും
ചങ്ങലയിട്ട സ്റ്റാന്‍സ്വാമിയും
ശരിയത്തിന്‍ വിലങ്ങിട്ട കൈകളാല്‍...
പുനര്‍ജനിയായി അച്ഛന്‍,
ഈച്ചരവാര്യര്‍ ആകുവാന്‍...
കവിത
അച്ഛനുറക്കമില്ല
