ഒക്‌ടോബര്‍ 16 വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന്റെ തിരുനാള്‍
സെന്റ് മാര്‍ഗരറ്റ് മേരി അലക്കോക്ക ് - ഈശോയുടെ തിരുഹൃദയദര്‍ശനങ്ങളാല്‍ അനുഗൃഹീതയായ വിശുദ്ധ; തിരുഹൃദയഭക്തി പ്രചരിപ്പിക്കാന്‍, ഈശോതന്നെ തിരഞ്ഞെടുത്ത പുണ്യവതി.
ഗാത്തിയര്‍ അച്ചാ,
''തൃശിനാപ്പള്ളി സെമിനാരിയില്‍ അച്ചന്‍ എന്നെ പഠിപ്പിച്ചിട്ടുള്ളതാണ്. ദൈവശാസ്ത്രത്തില്‍ ഉപരിപഠനത്തിനായി പാലാ ബിഷപ് എന്നെ ഇവിടെ റോമിലേക്ക് അയച്ചിരിക്കുകയാണ്. അടുത്തമാസംമുതല്‍ രണ്ടു മാസത്തേക്ക് റോമില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെല്ലാം അവധിയാണല്ലോ. ഈ അവധിക്കാലത്ത്, ഫ്രാന്‍സില്‍ ഏതെങ്കിലും പള്ളിയിലോ മറ്റേതെങ്കിലും മതസ്ഥാപനത്തിലോ താമസിച്ച് അവധിക്കാലം ചെലവഴിക്കുന്നതിനു സഹായിക്കാമോ? അച്ചന്‍ ഫ്രഞ്ചുകാരന്‍ ആണല്ലോ. ഞാന്‍ അച്ചന്റെ പൂര്‍വവിദ്യാര്‍ഥിയും.''
ഗാത്തിയര്‍ അച്ചന്‍ ഉടന്‍ പോക്കറ്റില്‍നിന്ന് ഒരു കടലാസുകഷണം എടുത്ത് ഒരു മേല്‍വിലാസം എഴുതിത്തന്നു. - ഫ്രാന്‍സില്‍, പാരീസ് തലസ്ഥാനത്ത്, ബൃഹത്തായ ഒരു മഠത്തിന്റെ ചാപ്ലിനായി ഒന്നരമാസത്തേക്ക്.
അച്ചന്‍ തന്ന ആ അഡ്രസ് വാങ്ങി ഞാന്‍ എഴുതി; ഒരാഴ്ചയ്ക്കകം അനുകൂലമായ മറുപടിയും കിട്ടി. പാരീസിലെ മദര്‍ സുപ്പീരിയര്‍ ഇങ്ങനെ എഴുതി: ''പ്രിയ കട്ടയ്ക്കല്‍ ജേക്കബ് അച്ചാ, കത്തുകിട്ടി. സന്തോഷം! ലൂര്‍ദില്‍നിന്ന് പാരീസിനു പോകുന്ന ട്രെയിന്‍, നാലുമണിയോടെ പാരെ ലെ മൊണിയാല്‍ (ജമൃമ്യഹലങീിശമഹ) എന്ന കൊച്ചുസ്റ്റേഷനില്‍, മൂന്നുമിനിറ്റുനേരം നിറുത്തും. ഉടനെ കാണാമല്ലോ.''
എഴുത്തില്‍ സൂചിപ്പിച്ചിരുന്ന സമയത്ത്, പാരീസിലേക്കുള്ള ട്രെയിന്‍, പാരേ ലെ മോണിയാല്‍ സ്റ്റേഷനില്‍ വന്നുനിന്നു, മൂന്നുമിനിറ്റുനേരത്തേക്ക്. ഞാന്‍ വേഗം ഇറങ്ങി. ഇളം ചുവപ്പുനിറമുള്ള ഉടുപ്പുകള്‍ ധരിച്ച രണ്ടു കന്യാസ്ത്രീകള്‍ എന്റെ അടുത്തുവന്നു ചോദിച്ചു:
''ഫാ. കട്ടയ്ക്കല്‍?''
അപ്പോള്‍ എന്റെ മറുപടി: ''വീ, വീ.'' - അതേ, അതേ. സിസ്റ്റേഴ്‌സ് സമര്യാദം എന്റെ കൈയിലെ ചെറിയ സ്യൂട്ട്‌കെയ്‌സ് വാങ്ങിയെടുത്തു. അവര്‍ മുമ്പേ നടന്നു. എട്ടുമിനിറ്റുകൊണ്ട് അവരുടെകൂടെ മഠത്തിലെത്തി. ഞങ്ങളെ മൂവരെയും കണ്ടയുടനെ മഠത്തിലെ അന്തേവാസികളെല്ലാവരും വന്ന് അഭിവാദ്യം ചെയ്തു. ''ബോന്‍ ഷൂര്‍!'' (ഴീീറ റമ്യ).
കാപ്പിയും ലളിതസംഭാഷണവും കഴിഞ്ഞ്, പരിസരങ്ങള്‍ കാണുന്നതിന് ഞാനും മദറും മറ്റൊരു സിസ്റ്ററും ഇറങ്ങി - കര്‍ത്താവീശോ പല പ്രാവശ്യം മാര്‍ഗരറ്റ് മേരിക്കു പ്രത്യക്ഷപ്പെട്ടതും, ഈശോയുടെ തിരുഹൃദയഭക്തിയെപ്പറ്റി പ്രബോധിപ്പിക്കുന്നതുമെല്ലാം, മദറും മറ്റേ സിസ്റ്ററുംകൂടി സ്പഷ്ടമായി വിവരിച്ചു. മഠത്തിന്റെ പിന്നിലുള്ള സാമാന്യം വിശാലമായ ഉദ്യാനത്തിലാണ് ഈശോയുടെ തിരുഹൃദയരൂപം സ്ഥാപിച്ചിരിക്കുന്നത്.
ഈശോയുടെ തിരുഹൃദയരൂപം വളരെ പ്രഖ്യാതമാണ്. അഞ്ചരയടി (രണ്ടു മീറ്റര്‍) ഉയരമുള്ള, കൈവിരിച്ച് ഹൃദയം പ്രത്യേകം പ്രദര്‍ശിപ്പിച്ച്, സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടു നില്‍ക്കുന്ന ഈശോയുടെ രൂപമാണിത്. അനേകായിരം ആളുകള്‍ അനുദിനം വീക്ഷിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനു കാരണമാകുകയും ചെയ്ത ക്രിസ്തുരൂപം!
ഈ ഗാര്‍ഡനില്‍വച്ചു മേരി മാര്‍ഗരറ്റിനു കര്‍ത്താവീശോ നല്‍കിയ സന്ദേശങ്ങളാണ് ഈശോയുടെ തിരുഹൃദയഭക്തിയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍.
ഈശോ നേരിട്ടു പ്രത്യക്ഷപ്പെട്ടു നല്‍കിയ വാഗ്ദാനങ്ങളില്‍ ഒമ്പതാമത്തെ വാഗ്ദാനം വളരെ ശ്രദ്ധേയമാണ്. ആ ഒമ്പതാം വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ്, നമ്മുടെ വീടുകളില്‍, ഈശോയുടെ തിരുഹൃദയരൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്.
""I will bless every home where
a picture of my Sacred Heart
is publicly exposed and venerated''. (9th promise)
''എന്റെ തിരുഹൃദയത്തിന്റെ രൂപം, ഏതൊരു ഭവനത്തിലാണ് പരസ്യമായി വച്ചു വണങ്ങുന്നത്, ആ ഭവനത്തെ ഞാന്‍ അനുഗ്രഹിക്കും.'' (ഈശോയുടെ 9-ാം വാഗ്ദാനം)
ഈശോയുടെ ദര്‍ശനങ്ങളാല്‍ ധന്യയായ മാര്‍ഗരറ്റ് മേരി അലക്കോക്ക് 1690 ലാണ് നിത്യഭാഗ്യത്തില്‍ പ്രവേശിച്ചത്. കൈവിരിച്ചു നില്ക്കുന്നതും, ആള്‍വലുപ്പമുള്ളതുമായ രൂപത്തിലാണ്, ഈശോ ദര്‍ശനങ്ങള്‍ നല്‍കിയത്. ''മകളേ, കണ്ടാലും! മനുഷ്യമക്കളെ അനന്തമായി സ്‌നേഹിക്കുന്ന എന്റെ തിരുഹൃദയം!'' എന്ന് ഈ തിരുഹൃദയദര്‍ശനങ്ങളെക്കുറിച്ച് ഈശോതന്നെ സംസാരിച്ചിരുന്നു.
പാരെ ലെ മോണിയാലിലെ ഒരു ദിവസത്തെ താമസവും പരിചയവുംകൊണ്ട്, ആ പുണ്യസ്ഥലം നന്നായി പരിചയപ്പെടുന്നതിനു സാധിച്ചു. മേരി മാര്‍ഗരറ്റിനു കര്‍ത്താവീശോ നേരിട്ടു നല്‍കിയ ദര്‍ശനഫലമായി, ലോകം മുഴുവനിലും, ഈശോയുടെ തിരുഹൃദയഭക്തി പ്രചരിച്ചു; പ്രഭൂതമായ ദൈവാനുഗ്രഹപ്രാപ്തിക്കു കാരണവുമായി. ''ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.''