പാലാ: മാനസികാരോഗ്യരംഗത്ത് മികച്ച എന്‍ജിഒ യ്ക്കുള്ള വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് - വൈഎഫ്എംഎച്ച് ഏഷ്യ-പസഫിക് അവാര്‍ഡ് പാലാ മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫിന്. വൈഎഫ്എംഎച്ച് സെക്രട്ടറി ജനറല്‍ ഡോ. ഗബ്രിയേല്‍ (ലണ്ടന്‍), വൈസ് പ്രസിഡന്റ് ഡോ. റോയ് കള്ളിവയലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.