പാലാ: എം.ജി. യൂണിവേഴ്‌സിറ്റി എം.എ. മള്‍ട്ടിമീഡിയ ഒന്നാം റാങ്ക് പാലാ രൂപത വൈദികന്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം കരസ്ഥമാക്കി. രൂപത കെയര്‍ ഹോംസ്, കേരള ലേബര്‍ മൂവ്‌മെന്റ്, ദീപിക ഫ്രണ്ട്‌സ് ക്ലബ് എന്നിവയുടെ ഡയറക്ടര്‍കൂടിയായ അദ്ദേഹം ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. രത്‌നഗിരി ഇടവകാംഗമായ ഫാ. ജോര്‍ജ്, നെല്ലിക്കുന്നുചെരിവുപുരയിടം എന്‍.എം. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനാണ്.
ഫാ. ജോര്‍ജിനെക്കൂടാതെ, പാലാ രൂപതയില്‍നിന്ന് ഫാ. ജയിംസ് പനച്ചിക്കല്‍കരോട്ട് നാലാംറാങ്കും, ഫാ. ജോസഫ് മുണ്ടയ്ക്കല്‍, ഫാ. മൈക്കിള്‍ തോട്ടുങ്കല്‍ എന്നിവര്‍ ഒമ്പതാം റാങ്കും കരസ്ഥമാക്കി.