തലശ്ശേരി: ക്രിസ്തുവിനു സാക്ഷ്യം വഹിക്കാന്‍ നിരവധി മാതൃകകളുണ്ടെന്നും മിഷന്‍ലീഗിലൂടെ പ്രേഷിതപ്രവര്‍ത്തനം നടത്തുന്ന അല്മായര്‍ മിഷണറിമാരായി മാറുകയാണെന്നും തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനി. ''വിളിയറിഞ്ഞ് ഒരുമയോടെ വിളഭൂമിയിലേക്ക്'' എന്ന മുദ്രാവാക്യമുയര്‍ത്തി ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചെറുപുഷ്പ മിഷന്‍ലീഗ് (സിഎംഎല്‍) സംസ്ഥാനതല വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍, തലശേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോസഫ് വടക്കേപ്പറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്റോ തകിടിയേല്‍, അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, തലശേരി അതിരൂപത പ്രസിഡന്റ് ഷിജോ സ്രായില്‍, മലബാര്‍ റീജണല്‍ ഓര്‍ഗനൈസര്‍ രഞ്ജിത്ത് മുതുപ്ലാക്കല്‍, ജനറല്‍ ഓര്‍ഗനൈസര്‍ തോമസ് അടുപ്പുകല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, അന്തര്‍ദേശീയ വൈസ് പ്രസിഡന്റ് ഏലിക്കുട്ടി എടാട്ട്, ദേശീയ റീജണല്‍ ഓര്‍ഗനൈസര്‍ ബെന്നി മുത്തനാട്ട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്‌നേഹ വര്‍ഗീസ്, എക്‌സിക്യൂട്ടീവംഗം ആര്യ റെജി എന്നിവരും സന്നിഹിതരായിരുന്നു.