കൊച്ചി: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാനസമിതി 2022-23 പ്രവര്‍ത്തനവര്‍ഷത്തെ മികച്ച രൂപതകളെയും മേഖലകളെയും ശാഖകളെയും പ്രഖ്യാപിച്ചു. ''ജൂബിലിനിറവില്‍ പ്രേഷിതരാകാം, തോമാശ്ലീഹാതന്‍ വഴിയേ'' എന്ന പ്രത്യേക പഠനവിഷയത്തെ അടിസ്ഥാനമാക്കി പ്രേഷിതപ്രവര്‍ത്തനം, ദൈവവിളിപ്രോത്സാഹനം, വ്യക്തിത്വവികസനം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നീ അടിസ്ഥാനമൂല്യങ്ങളില്‍ അടിയുറച്ച് കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാനതലത്തില്‍ അംഗീകാരം നല്‍കുന്നത്. ഗോള്‍ഡന്‍ സ്റ്റാര്‍, സില്‍വര്‍ സ്റ്റാര്‍, മിഷന്‍ സ്റ്റാര്‍ എന്നീ ഗ്രേഡുകളിലായി രൂപത, മേഖല, ശാഖ തലങ്ങള്‍ക്കു ട്രോഫികള്‍ നല്‍കും.
തലശേരി, കോതമംഗലം, മാനന്തവാടി, പാലാ, താമരശേരി രൂപതകള്‍ ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌കാരം നേടിയപ്പോള്‍ മിഷന്‍ സ്റ്റാര്‍ രൂപതയായി ഇടുക്കി തിരഞ്ഞെടുക്കപ്പെട്ടു. ഗോള്‍ഡന്‍ സ്റ്റാര്‍ മേഖലകള്‍: കോതമംഗലം, മൂവാറ്റുപുഴ, ഊന്നുകല്‍, കാളിയാര്‍, പെരിന്തല്‍മണ്ണ, ചുങ്കക്കുന്ന്, കുറവിലങ്ങാട്, കുന്നോത്ത്, തളിപ്പറമ്പ്, നെല്ലിക്കാംപൊയില്‍, തോമാപുരം.
ഗോള്‍ഡന്‍ സ്റ്റാര്‍ ശാഖകള്‍: രാജപുരം, വടാട്ടുപാറ, വെളിയച്ചാല്‍, പെരുമ്പള്ളിച്ചിറ, നേര്യമംഗലം, തൊടുപുഴ, പൈങ്ങോട്ടൂര്‍, രണ്ടാര്‍, കോതമംഗലം, കാരക്കുന്നം, ആരക്കുഴ, അരിക്കുഴ, കട്ടിപ്പാറ, കൂടല്ലൂര്‍, മണിക്കടവ്, കരുവഞ്ചാല്‍.
സില്‍വര്‍ സ്റ്റാര്‍ ശാഖകള്‍: പാറത്തോട്, കാല്‍വരിമൗണ്ട്, മുതലക്കോടം, കദളിക്കാട്, മീനങ്ങാടി, നടവയല്‍, അട്ടക്കണ്ടം, മണ്ഡപം, കാര്‍ത്തികപുരം,
മിഷന്‍ സ്റ്റാര്‍ ശാഖകള്‍: നാരകക്കാനം, മരിയാപുരം, ഞീഴൂര്‍, കരയത്തുംചാല്‍, കനകപ്പള്ളി.
വിജയികള്‍ക്ക് ഒക്ടോബര്‍ രണ്ടിന് തലശേരി അതിരൂപതയിലെ ചെമ്പേരിയില്‍ നടക്കുന്ന 76-ാമത് സംസ്ഥാനവാര്‍ഷികസമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.