ആതുരശുശ്രൂഷയില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന പാലാ മാര്‍സ്ലീവാ മെഡിസിറ്റി മികവുറ്റ സേവനത്തിന്റെ നാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. സമര്‍ഥരായ ഡോക്ടര്‍മാരുടെ നിരയും നൂതനമായ ഉപകരണങ്ങളും അത്യാധുനികമായ പരിശോധനാസൗകര്യങ്ങളും വളരെ കുറഞ്ഞ കാലംകൊണ്ട് മാര്‍ സ്ലീവാ മെഡിസിറ്റിയെ മികവിന്റെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിച്ചു. രോഗീപരിചരണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കരുതലും നിതാന്തശ്രദ്ധയും ഇവിടുത്തെ പ്രത്യേകതയാണ്. മധ്യതിരുവിതാംകൂറിന്റെ ആരോഗ്യപരിപാലനരംഗത്ത് നൂതനാധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ആതുരശുശ്രൂഷാകേന്ദ്രമാണ് മാര്‍സ്ലീവാ മെഡിസിറ്റി.
ആതുരസേവനരംഗത്ത് അന്തരാഷ്ട്രഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കി 2018 ലാണ് മാര്‍ സ്ലീവാ മെഡിസിറ്റി പ്രവര്‍ത്തനം തുടങ്ങിയത്. 45 ചികിത്സാവിഭാഗങ്ങളും ഇരുന്നൂറില്‍പ്പരം വിദഗ്ധഡോക്ടര്‍മാരുമുള്ള ആശുപത്രിയില്‍ നാലു വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തോളം കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ നടത്തിയതുകൂടാതെ, രണ്ടായിരത്തിലധികം മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍, 26 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍, മൂന്നരലക്ഷത്തോളം റേഡിയോളജി പഠനങ്ങള്‍ എന്നിവയും വിജയകരമായി പൂര്‍ത്തിയാക്കി. 650 കിടക്കകളുള്ള ആശുപത്രിയില്‍ 23 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും 19 സ്‌പെഷ്യാലിറ്റികളും പ്രവര്‍ത്തിക്കുന്നു.
ജനഹൃദയങ്ങളില്‍ ഇടംനേടിയ പാലാ മാര്‍സ്ലീവാ മെഡിസിറ്റിയെ ലോകനിലവാരത്തില്‍ ഉയര്‍ത്തുകയാണു ലക്ഷ്യമെന്ന് നാലാം വാര്‍ഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍സ്ലീവാ മെഡിസിറ്റി സ്ഥാപകനും രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കലിന്റെ നേതൃത്വത്തില്‍, ജസ്റ്റിന്‍ തോമസ്, ഫാ. ജോസ് കീരഞ്ചിറ, ഫാ. ഡോ. ഇമ്മാനുവല്‍ പാറേക്കാട്ട്, ഫാ. മാത്യു ചേന്നാട്ട്, ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, ഫാ. തോമസ് മണ്ണൂര്‍, ഡോ. സണ്ണി ജോണ്‍, ഡോ. പോളിന്‍ ബാബു,ഡോ. ജേക്കബ് ജോര്‍ജ് പി. എന്നിവരടങ്ങുന്ന ടീം മെഡിസിറ്റിയെ മികവുറ്റ രീതിയില്‍ മുന്നോട്ടു നയിക്കുന്നു.