പുലരെ പൊഴിയുമീ മഴയില്‍
തുടരെ നനവാര്‍ന്നു നില്‍ക്കെ നീ
മഴനൂലിഴ നീക്കിയെന്‍ മിഴികള്‍
കുതുകേയെത്തി നോക്കി നിന്നെ
ഉടലാകെ നനഞ്ഞ നിന്നുടെ
ഇതളാകെ ചൂളി നില്‍ക്കവേ
മഴയായ് വന്നു തഴുകുവാന്‍
കൊതിപൂണ്ടൂ വിരല്‍ത്തുമ്പുകള്‍
ഇടതൂര്‍ന്ന മുടിത്തുമ്പിലായ്
അടരുന്ന നീര്‍മുത്തുതുള്ളികള്‍
അരുമയോടെന്‍ ഹൃത്തടത്തില്‍
തണുവായി പെയ്തു മഴപോല്‍
വിറകൊണ്ടധരത്തില്‍ മകരന്ദം
നുകരുവാനായൊരു ശലഭം
വരളുന്ന നാവൊന്നുനുണച്ചു
ചിറകനക്കുന്നെന്‍ ചുണ്ടില്‍