പാലാ: പാലാ രൂപതയിലെ യുവവൈദികന്‍ ഫാ. ജോസഫ് താഴത്തുവരിക്കയില്‍(36) അഭിഭാഷകനായി സന്നത് എടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി പാലാ രൂപത കോടതി ജഡ്ജിയാണ്. ഇതോടൊപ്പം രൂപതയുടെ കരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനേജരുമാണ്. മൈസൂരു കെ.എന്‍. നാഗഗൗഡ ലോ കോളജില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്. ഭരണങ്ങാനം താഴത്തുവരിക്കയില്‍ തോമസ് - പെണ്ണമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റോണി, റോസ്മി.
രൂപതയിലെ വൈദികരില്‍ അഭിഭാഷകനാകുന്ന മൂന്നാമത്തെയാളാണ് ഫാ. ജോസഫ് താഴത്തുവരിക്കയില്‍. ഫാ. ജോസഫ് കടുപ്പില്‍, ഫാ. ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍ എന്നിവരാണ് മുമ്പ് അഭിഭാഷകരായത്. ഫാ. ആല്‍വിന്‍ പാലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. കാനന്‍നിയമപണ്ഡിതന്‍കൂടിയായ ഫാ. ഡോ. ജോസഫ് കടുപ്പില്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രഫസറും സെമിനാരി അധ്യാപകനുമാണ്.