ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പാവപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന അനീതിക്കും ചൂഷണത്തിനുമെതിരേ, അവരുടെ പക്ഷംചേര്‍ന്നുകൊണ്ടു നിരന്തരം പോരാടി, ഒടുവില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന മിഷണറിസിസ്റ്റര്‍ വാഴ്ത്തപ്പെട്ട റാണി മരിയയുടെ വീരോചിതജീവിതം ബഹുഭാഷാചലച്ചിത്രമായി പ്രദര്‍ശനത്തിനൊരുങ്ങുന്നു. എമരല ീള വേല ളമരലഹല ൈഎന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിനുപുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനീഷ് ഭാഷകളിലും ഒരേസമയം പുറത്തിറങ്ങും.
റാണിമരിയയുടെ ജീവനെടുത്ത കൊലയാളിയെ സഹഹോദരനായി, മകനായി സ്വീകരിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ രചിച്ച അവിശ്വസനീയമായ സ്‌നേഹത്തിന്റെ വിപ്ലവഗാഥ, ചിത്രത്തിനു പുതിയ മാനം പകരുന്നു. പന്ത്രണ്ടു സംസ്ഥാനങ്ങളില്‍നിന്നുള്ള 150 ല്‍പ്പരം പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രത്തില്‍ സിസ്റ്റര്‍ റാണിമരിയയെ അവതരിപ്പിക്കുന്നത്, 2022 ലെ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരം കരസ്ഥമാക്കിയ വിന്‍സി അലോഷ്യസാണ്.
ശ്രീ ബേബിച്ചന്‍ ഏര്‍ത്തയിലിന്റെ പ്രൈംസ്റ്റോറിയെ ആധാരമാക്കി തിരക്കഥയൊരുക്കിയിരിക്കുന്നത് ആനന്ദന്‍ ജയപാലാണ്. സാന്ദ്രാ ഡിസൂസ റാണ നിര്‍മാണവും ഡോ. ഷെയിസണ്‍ പി ഔസേഫ് സംവിധാനവും നിര്‍വഹിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം പകരുന്നു. ഹരിഹരനും ചിത്രയും കൈലേഷ്‌ഘേറുമാണ് ഗായകര്‍. എഡിറ്റിംഗ്: രഞ്ജന്‍ എബ്രാഹം, ഛായാഗ്രഹണം: മഹേഷ് ആനേ. മുംബൈ ട്രിലൈറ്റ് ക്രിയേഷന്‍സ് ചിത്രം പ്രദര്‍ശനശാലകളിലേക്കെത്തിക്കുന്നു.