പാലാ: സാഹിത്യാഭിരുചിയുള്ളവരെ വളര്‍ത്തുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാസാഹിത്യക്വിസ്മത്സരം ഓഗസ്റ്റ് 31 ന് പാലാ അല്‍ഫോന്‍സാ കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്‍പതിലധികം ടീമുകള്‍ ആവേശോജ്ജ്വലമായ മത്സരത്തില്‍ പങ്കെടുത്തു.
അരനൂറ്റാണ്ടിലേറെയായി പാലായുടെ മണ്ണില്‍ ജ്വലിച്ചുനില്‍ക്കുന്ന ദീപനാളം കലയ്ക്കും സാഹിത്യത്തിനുമായി ചെയ്തുവരുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും അനേകരെ ആകര്‍ഷിക്കാന്‍ ദീപനാളത്തിന്റെ സംരംഭങ്ങള്‍ സഹായകമായിട്ടുണ്ടെന്നും മത്സരം ഉദ്ഘാടനം ചെയ്ത പ്രമുഖ സാമൂഹികപ്രവര്‍ത്തക നിഷ ജോസ് കെ.മാണി പറഞ്ഞു.
ദീപനാളം ഡയറക്ടറും ചീഫ് എഡിറ്ററുമായ ഫാ. കുര്യന്‍ തടത്തില്‍ ആമുഖപ്രഭാഷണം നടത്തി. അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. മാത്യു പുന്നത്താനത്തുകുന്നേല്‍, സെന്റ് തോമസ് കോളജ് പ്രഫസര്‍ സിജു ജോസഫ്, ക്വിസ് മാസ്റ്റര്‍ ഡോ. ജോബിന്‍ എസ്. കൊട്ടാരം, ജോയി മുത്തോലി എന്നിവര്‍ പ്രസംഗിച്ചു.
വിജയികള്‍ 15000, 10000, 5000, 3000, 2000 എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ദീപനാളം ചീഫ് എഡിറ്റര്‍ ഫാ. കുര്യന്‍ തടത്തിലില്‍നിന്ന് ഏറ്റുവാങ്ങി. നേരത്തേ നടത്തിയ ദീപനാളം കാവ്യോത്സവമത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നിഷ ജോസ്. കെ. മാണി സമ്മാനിച്ചു.
പരിപാടികള്‍ക്ക് ബ്രദര്‍ റിജു തുളവനാനിക്കല്‍, ജോര്‍ജ് കെ.എം, ജോഷി ജെ.യു, മാത്യു ഇ.എസ്, ജോണി തോമസ് മണിമല, ജോജോ ജോസഫ്, ബിനു സുതന്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍, സാഗര എസ്. എന്നിവര്‍ നേതൃത്വം നല്‍കി.