കൊച്ചി: കേരളത്തിലെ വിവിധ സന്ന്യസ്തസമൂഹങ്ങളുടെ കൂട്ടായ്മയായ ''കേരള കോണ്‍ഫെറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ്'' (കെ.സി.എം.എസ്.) പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതാദ്യമായി സന്ന്യാസിനി. ദൈവദാസന്‍ മാര്‍ ഇവാനിയോസ് സ്ഥാപിച്ച ക്രിസ്ത്വനുകരണ സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായ സി. ഡോ. ആര്‍ദ്ര എസ്.ഐ.സി. ആണ് പ്രസിഡന്റുസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പാലാരിവട്ടം പിഒസിയില്‍വച്ചുനടന്ന കെസിബിസി-കെസിഎംഎസ് സംയുക്തയോഗത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്. ഫാ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി വൈസ് പ്രസിഡന്റായും ഫാ. ജോസ് അയ്യങ്കനാല്‍ എംഎസ്ടി, ബ്ര. വര്‍ഗീസ് മഞ്ഞളി സിഎസ്ടി, സി. മരിയ ആന്റോ സിഎംസി, സി. ലിസി സിടിസി എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.