•  Published From Palai
  •  Contact Us
  •  Previous Issues
  •  10 Jul 2025
  •  ദീപം 58
  •  നാളം 18
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
അന്തർദേശീയം

ഓസ്‌ട്രേലിയയിലെ പൈശാചിക ആഘോഷത്തിനെതിരേ പ്രതിഷേധം

  • *
  • 22 June , 2023

ഹോബാര്‍ട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹോബാര്‍ട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ 2 ന് ആരംഭിച്ച പൈശാചികാഘോഷമായ ഡാര്‍ക്ക് മോഫോ ഫെസ്റ്റിവലിനെതിരേ പ്രതിഷേധം ശക്തമാകുന്നു. തലതിരിച്ച കുരിശുരൂപങ്ങളും ഇരുട്ടിനെ പുകഴ്ത്തുന്ന സംഗീതപരിപാടികളും പൈശാചികത നിറഞ്ഞ വൈദ്യുതാലങ്കാരങ്ങളും ആഘോഷത്തിന്റെ ഭാഗമായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെല്ലാം പുറമേ, സ്ത്രീപുരുഷവ്യത്യാസമില്ലാതെ ഡെര്‍വെന്റ് നദിയിലുള്ള പൂര്‍ണ നഗ്‌നമായ നീന്തലും വിവാദമായിരിക്കുകയാണ്. പരിപാടിക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍.) രംഗത്തുവന്നു.
ഡാര്‍ക്ക് മോഫോ ആഘോഷത്തെ ബഹിഷ്‌കരിക്കാന്‍ എ.സി.എല്‍. ആഹ്വാനം ചെയ്തു. സംഘാടകര്‍ 'നിരുപദ്രവകരമായ തമാശകളുടെ' നുണ ആവര്‍ത്തിക്കുകയാണെന്നും വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനമെന്ന പേരില്‍ പൈശാചികശക്തികളെ സ്വാഗതം ചെയ്യുന്ന അവരുടെ നിഗൂഢ അജണ്ട മനസ്സിലാവാതെപോകരുതെന്നും എ.സി.എല്‍. ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ബ്രോഹിയര്‍ മുന്നറിയിപ്പു നല്‍കി. ഭൂമിയില്‍ നരകം കൊണ്ടുവരുന്ന ഡാര്‍ക്ക് മോഫോ ആഘോഷത്തിനും അവരുടെ നിഗൂഢ അജണ്ടയ്ക്കുമെതിരേ ഓസ്‌ട്രേലിയന്‍ ജനത ശക്തമായ നിലപാടെടുക്കണമെന്നും ബ്രോഹിയര്‍ പറഞ്ഞു.
ഡാര്‍ക്ക് മോഫോ ആഘോഷത്തിന്റെ പ്രചാരണമെന്ന നിലയില്‍ ഹോബാര്‍ട്ട് വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യത്തില്‍ 'നരകത്തിലേക്കു സ്വാഗതം' എന്ന വിശേഷണമാണു നല്‍കിയിരുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ ബോര്‍ഡ് നീക്കം ചെയ്യുകയുണ്ടായി. ഡാര്‍ക്ക് മോഫോ നരകത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ്. ഈ പരസ്യബോര്‍ഡ് തിന്മയുടേതായ ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്ത വിശ്വാസികളായ മാതാപിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ബ്രോഹിയര്‍ പറയുന്നു. ആഘോഷത്തിന്റെ ഭാഗമായി ഹോബാര്‍ട്ടില്‍ പ്രസിദ്ധമായ സ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന തലകീഴായ കുരിശിനെതിരേ കത്തോലിക്കാ വൈദികരും രംഗത്തുവന്നിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി അക്രമവും രക്തച്ചൊരിച്ചിലും പ്രോത്സാഹിപ്പിക്കുന്ന പരിപാടികളാണ് ഈ ആഘോഷത്തിന്റെ ഭാഗമായി നടന്നുവരുന്നത്. ബലികര്‍മ എന്ന പേരില്‍ 2017 ല്‍ നടന്ന ആഘോഷത്തില്‍ ഒരു കാളയെ അറുക്കുന്നത് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതോടെ മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സംഘടനകളും ഈ ആഘോഷത്തിനെതിരേ രംഗത്തുവന്നു. 2021 ല്‍ കോളനിവത്കരണത്തോടുള്ള പ്രതിഷേധമെന്ന നിലയില്‍ രക്തത്തില്‍ മുക്കിയ ബ്രിട്ടീഷ്പതാക പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് അതു വേണ്ടെന്നുവയ്ക്കുകയായിരുന്നു. 2013 ലാണ് ആദ്യത്തെ ഡാര്‍ക്ക് മോഫോ ഫെസ്റ്റിവല്‍ നടന്നത്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)