പാലാ: സംസ്ഥാനത്തെ മികച്ച കായികനേട്ടങ്ങള്‍ കരസ്ഥമാക്കുന്ന കോളജിനുള്ള ജി.വി. രാജാ പുരസ്‌കാരം പാലാ അല്‍ഫോന്‍സാ കോളജിന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പിണറായി വിജയന്‍ സമ്മാനിച്ചു.
അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഷാജി പുന്നത്താനത്തുകുന്നേല്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ സി. ഡോ. മിനിമോള്‍ മാത്യു, സി. ഡോ. മഞ്ജു കുരുവിള, ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരായ ഡോ. തങ്കച്ചന്‍ മാത്യു, ഡോ. സിനി തോമസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകരായ നവാസ്, വാഹിബ്, പൊന്നി, ജോസ് വിപിന്‍, ഫ്രാന്‍സീസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ചടങ്ങില്‍ കായികമന്ത്രി വി. അബ്ദുള്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു ആശംസകള്‍ നേര്‍ന്നു.