സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന്റെ അഭിമാനമായി പാലാ മുത്തോലി സ്വദേശിനി ഗഹന നവ്യ ജയിംസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്കാണ് ഗഹന കരസ്ഥമാക്കിയിരിക്കുന്നത്. പാലാ സെന്റ് തോമസ് കോളജ് റിട്ട. പ്രൊഫസര്‍ ഡോ. പി.കെ. ജയിംസിന്റെയും കാലടി സംസ്‌കൃതസര്‍വകലാശാല റിട്ട. പ്രൊഫസര്‍ ഡോ. ദീപാ ജോര്‍ജിന്റെയും മകളാണ്.
ആദ്യപരിശ്രമത്തില്‍ പ്രിലിമിനറിയില്‍പോലും എത്താന്‍ കഴിയാതിരുന്ന ഗഹന ഇത്തവണ ആറാംറാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ്. മികച്ച റാങ്ക് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് ഇത്ര വലിയ വിജയത്തിലെത്തിച്ചതെന്ന് ഗഹന പറയുന്നു.
സ്‌കൂള്‍വിദ്യാഭ്യാസകാലത്തുതന്നെ സിവില്‍ സര്‍വീസ് മേഖല എന്ന ലക്ഷ്യവും അതിനുള്ള പരിശ്രമവും ഗഹനയ്ക്കുണ്ടായിരുന്നു. എസ്.എസ്.എല്‍.സി. മുതല്‍ പിജി വരെയുള്ള പഠനം മികച്ച ഗ്രേഡിലും ഒന്നാം സ്ഥാനത്തോടെയുമാണ് ഗഹന പൂര്‍ത്തീകരിച്ചത്. പാലാ ചാവറ പബ്ലിക് സ്‌കൂള്‍, പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ്
ഗഹന എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനം നടത്തിയത്. എസ്.എസ്.എസ്.സി. പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഗഹന പാലാ അല്‍ഫോന്‍സാ കോളജില്‍നിന്ന് ബി.എ.
ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് പി.ജി. പൊളിറ്റിക്കല്‍ സയന്‍സും ഗഹന ഒന്നാം റാങ്കോടെയാണു പൂര്‍ത്തിയാക്കിയത്.
ഫോറിന്‍ പോളിസി ഇന്റര്‍നാഷണല്‍ റിലേഷന്‍സ് നല്ല രീതിയില്‍ പിന്തുടര്‍ന്നുപോന്നിരുന്ന ഗഹന ഈ വിഷയവുമായി ബന്ധപ്പെട്ട പിഎച്ച്.ഡിയാണ് മഹാത്മാ
ഗാന്ധി സര്‍വകലാശാലയില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജെ.ആര്‍.എഫ്.
സ്‌കോളര്‍ഷിപ്പോടെയാണ് ഗഹനയ്ക്ക് പിഎച്ച്.ഡി. പ്രവേശനം ലഭിച്ചത്. പഠനത്തില്‍ മാത്രമല്ല, പാഠ്യേതരപ്രവര്‍ത്തനങ്ങളിലും ഗഹനയ്ക്ക് മികച്ച നേട്ടങ്ങ
ളുണ്ട്. ഹിന്ദി പദ്യംചൊല്ലലിലും ഇംഗ്ലീഷ് കവിതാരചനയിലും യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാംസമ്മാനാര്‍ഹയായിട്ടുണ്ട്.
ചെറുപ്പംമുതല്‍ പത്രവായന ഒരു ശീലമായിരുന്നു. സ്വയം
പഠിച്ച് സിവില്‍ പരീക്ഷയെ അഭിമുഖീകരിച്ച ഗഹനയ്ക്ക് ഒറ്റയ്ക്കു
പഠിക്കുന്നതിലാണ് താത്പര്യം. പാലാ സെന്റ് തോമസ് കോളജില്‍ ബിരുദവിദ്യാര്‍ഥിയായ സഹോദരന്‍ ഗൗരവ് തനിക്ക് ഏറ്റവും വലിയ സപ്പോര്‍ട്ടര്‍ ആണെന്നും ഗഹന പറയുന്നു.
ജപ്പാനിലെ ഇന്ത്യന്‍ അംബാസിഡറായ പാലാ പൊടിമറ്റം സിബി
ജോര്‍ജ് ഗഹനയുടെ മാതൃസഹോദരനാണ്. അദ്ദേഹം തന്റെ
വിജയത്തിന് വലിയ പ്രചോദനമായി എന്ന് ഗഹന കൂട്ടിച്ചേര്‍ത്തു. മുട്ടുചിറ ചിറയ്ക്കല്‍ കുടുംബാംഗമായ ഡോ. സി.കെ. ജെയിംസ് 25 വര്‍ഷമായി മുത്തോലിയിലാണ് താമസം.
പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുലിയന്നൂരിലെ
ചിറയ്ക്കല്‍ വീട്ടിലെത്തി ഗഹനയെ അഭിനന്ദിക്കുകയുണ്ടായി.
ലേഖനം
സിവില്‍ സര്‍വീസ് തിളക്കത്തില്‍ പാലായുടെ അഭിമാനമായി ഗഹന നവ്യ ജയിംസ്
