കയ്യൂര്‍: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് അന്തരിച്ച കെ.എം. മാത്യവിന് (കുട്ടിച്ചേട്ടന്‍) ആയിരങ്ങളുടെ യാത്രാമൊഴി. കയ്യൂര്‍ ക്രിസ്തുരാജദൈവാലയത്തിലും വീട്ടിലും മേയ് 11 നു നടന്ന സംസ്‌കാരശുശ്രൂഷയില്‍ സീറോ മലബാര്‍ സഭയിലെയും ലത്തീന്‍, മലങ്കര സഭകളിലെയും ബിഷപ്പുമാര്‍, വൈദികര്‍, സന്ന്യസ്തര്‍, അല്മായപ്രമുഖര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു.
വീട്ടിലെ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും പള്ളിയില്‍ കെ.സി.ബി.സി. പ്രസിഡന്റും മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ്പുമായ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവയും മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ജോസ് പുളിക്കന്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജെയിംസ് അത്തിക്കളം, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ പോളികാര്‍പോസ്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, യൂഹനോന്‍ മാര്‍ തിയോഡോഷ്യസ്, ഏബ്രാഹം മാര്‍ യൂലിയോസ്, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍ തുടങ്ങിയവര്‍ പ്രാര്‍ഥനാശുശ്രൂഷകളില്‍ പങ്കെടുത്തു.
മന്ത്രിമാരായ വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എം.പി. മാരായ ആന്റോ ആന്റണി, തോമസ് ചാഴികാടന്‍, ജോസ് കെ. മാണി, എം.എല്‍.എ. മാരായ പി. ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ ഒട്ടേറെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സംസ്‌കാരത്തലേന്ന് പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെത്തി പരേതന് അന്തിമോപചാരം അര്‍പ്പിക്കുകയുണ്ടായി.