•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കുഞ്ഞോമന

ണ്ടുപേര്‍ക്കും ഒരേ കമ്പനിയില്‍ ഉദ്യോഗം. ഐ.ടി. കമ്പനിയില്‍ ആദ്യം ഉദ്യോഗം ലഭിച്ചത് ജസ്റ്റിന്. മാസങ്ങള്‍ക്കുശേഷം അതേ കമ്പനിയില്‍ ജാന്‍സിക്കും.
രണ്ടുപേരും നല്ല ജോടി. ദിവസങ്ങള്‍ നീങ്ങവേ അവര്‍ പരസ്പരം അടുത്തു. ക്രമേണ സ്‌നേഹമായി, പ്രേമമായി, പ്രണയമായി.
രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ വിവാഹിതരായി. ഇരുവീട്ടുകാരും അറിഞ്ഞ് അനുഗ്രഹിച്ച വിവാഹം.
വര്‍ഷങ്ങള്‍ മൂന്നു കടന്നുപോയി. ഒരു കുഞ്ഞു വേണമെന്നു ജസ്റ്റിനു  മോഹം. ഉദ്യോഗത്തില്‍ കുറച്ചുകാലംകൂടി തുടര്‍ന്നിട്ടു മതിയെന്നു ജാന്‍സി. ഒടുവില്‍ ഭര്‍ത്താവിന്റെ ഇംഗിതത്തിനു വഴങ്ങി.
അടുത്ത വര്‍ഷം അവര്‍ക്കു കുഞ്ഞു ജനിച്ചു. നല്ല അഴകുള്ള ഒരു സുന്ദരിക്കുഞ്ഞ്. നിലാവിന്റെ നിറം. ഓമനത്തമുള്ള മുഖം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ നല്ലൊരു തക്കടമുണ്ടത്തി! ഓഫീസ് വിട്ടാല്‍ അമ്മയെയും കുഞ്ഞുമോളെയും കാണാന്‍ ജസ്റ്റിന്‍ ഓടിയെത്തും. അമ്മയ്ക്കും കുഞ്ഞിനും മുത്തം കൊടുക്കും.
പ്രസവാവധി കഴിഞ്ഞു ജോലിക്കു കയറേണ്ട സമയമായി. ജാന്‍സി ചിന്താമൂകയാണ്. കുഞ്ഞിനെ നോക്കാനും ശുശ്രൂഷിക്കാനും പറ്റിയ ആളുവേണം. ജസ്റ്റിനോടു ചോദിച്ചു:
''ചേട്ടാ, ലീവ് എക്സ്റ്റന്റ് ചെയ്യാന്‍ പറ്റുമോ?''
''അതൊന്നും നടപ്പില്ല.''
''പിന്നെന്തു വേണം?''
''നിന്റെ ജോലി രാജിവയ്ക്കണം.''
''അയ്യോ! ഇത്രയും ശമ്പളമുള്ള ജോലി...''
''ഉദ്യോഗത്തെക്കാള്‍ വലുതാണ് നമ്മുടെ കുഞ്ഞ്. വിഷമിക്കേണ്ട. എനിക്കു ശമ്പളമുണ്ട്. കുഞ്ഞിന് നിന്റെ സ്‌നേഹവും സാന്നിധ്യവുമാണ് ഇപ്പോള്‍ ആവശ്യം. എന്താ ജാന്‍സി ആലോചിക്കുന്നത്?''
''അല്ലാ...''
''കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കുന്നതുവരെ നീ  ഒപ്പമുണ്ടാവണം. സ്‌കൂളില്‍ പോയിത്തുടങ്ങിയാല്‍ നിനക്കു വേറേ ഉദ്യോഗം അന്വേഷിക്കാം. അതൊന്നും പ്രശ്‌നമല്ല.''
ജസ്റ്റിന്റെ അഭിപ്രായം തീരുമാനമായി.
കുഞ്ഞിനെ കൊഞ്ചിച്ചും ലാളിച്ചും കുളിപ്പിച്ചും ചിരിപ്പിച്ചും ദിനങ്ങളും ആഴ്ചകളും മാസങ്ങളും നീങ്ങി. കുഞ്ഞ് ഇരിക്കുന്നതും മുട്ടിലിഴയുന്നതും പിടിച്ചുനില്‍ക്കുന്നതും മോണകാട്ടി ചിരിക്കുന്നതും ക്രമേണ ഒറ്റയടി വയ്ക്കുന്നതും  എല്ലാം ആഹ്ലാദപൂര്‍വ്വം  ജസ്റ്റിനും ജാന്‍സിയും ആസ്വദിച്ചു. വീട്ടിനുള്ളില്‍ സ്വര്‍ഗം വിരിഞ്ഞ സന്തോഷം.
വര്‍ഷങ്ങള്‍  നാലഞ്ചു കടന്നുപോയി. കുഞ്ഞുമോളെ നഴ്‌സറി സ്‌കൂളില്‍ ചേര്‍ത്തു. അടുത്ത വര്‍ഷം ഒന്നാം ക്ലാസിലും. എല്ലാ ദിവസവും വായ നിറയെ വര്‍ത്തമാനവും കിലുക്കാംപെട്ടിപോലുള്ള ചിരിയുമായി കുസൃതിക്കുട്ടിയെത്തും.
ഒരു ദിവസം കുഞ്ഞുമോളെത്തിയത് നേരിയ പനിയുമായിട്ടാണ്. കമ്പളി പുതപ്പിച്ചു മോളെ കിടത്തി. ജസ്റ്റിന്‍ വന്നു. നെറ്റിയില്‍ തൊട്ടുനോക്കിയപ്പോള്‍ പൊള്ളുന്ന ചൂട്.
പിറ്റേന്നു കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. മരുന്നു കുറിച്ചു. അതു കഴിച്ചിട്ടും പനി കുറഞ്ഞില്ല. കുഞ്ഞിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്തു. പനിക്കു ശമനമില്ല. കുഞ്ഞിന് ക്ഷീണം വര്‍ധിച്ചു. എപ്പോഴും മയക്കം. കൂടുതല്‍ പരിശോധനയില്‍ പനി ന്യൂമോണിയായാണെന്നു സ്ഥിരീകരിച്ചു. മൂന്നു നാലു ദിവസം മരുന്നുകളും ഇന്‍ജക്ഷനുകളും തുടര്‍ന്നെങ്കിലും സ്ഥിതി മോശമായി. രാവിലെ കുഞ്ഞുമോള് കൂടുവിട്ടുപറന്നു. ജസ്റ്റിന്‍ വാവിട്ടു കരഞ്ഞു. ജാന്‍സി തല കറങ്ങി വീണു.
അവര്‍ രണ്ടുപേരും രണ്ടു ദുഃഖങ്ങളായി മാറി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജസ്റ്റിന്‍  ഓഫീസില്‍ പോയിത്തുടങ്ങി. ജാന്‍സി ഒതുക്കാനാവാത്ത സങ്കടത്തോടെ കുഞ്ഞിനെയോര്‍ത്തു വിതുമ്പി.
ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. കുഞ്ഞിന്റെ സ്വരം ഓരോ മുറിയില്‍നിന്നും മുഴങ്ങുന്നതുപോലെ ജാന്‍സിക്കു തോന്നി. എല്ലാം ഓര്‍ത്തു ദുഃഖം ഘനീഭവിച്ചതുപോലെ ഇരുന്നു.
പെട്ടെന്ന് കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടു. ജാന്‍സി ഞെട്ടി. നിറമിഴികള്‍ തുടച്ച് വേഗം ചെന്നു വാതില്‍ തുറന്നു.
വന്നത് ജസ്റ്റിന്‍.
കരഞ്ഞുവീര്‍ത്ത മുഖം കണ്ടു മനോവിഷമത്തോടെ ചോദിച്ചു:
''നീ കരയുകയായിരുന്നോ? എന്താ  ജാന്‍സി ഇത്?''
''സ്‌നേഹിച്ചു കൊതിതീരാത്ത മോള്... ഓമനിച്ചു മതിവരാത്ത നമ്മുടെ പൊന്നുമോള്...'' ഇതും പറഞ്ഞ്  വിതുമ്പി.
''നീയിങ്ങനെ കരഞ്ഞാല്‍ പോയ മോളു തിരിച്ചുവരുമോ ജാന്‍സി?''
''മോളുടെ അടുത്തേക്ക് എന്നെയും കൊണ്ടുപോകാനാണ് എന്റെ പ്രാര്‍ഥന.'' 
''എന്നെ ഇവിടെ തനിച്ചാക്കിയിട്ടോ? എനിക്കു പിന്നെ ആരാ... ചുമ്മാ വല്ലതും പറയാതെ.''
നിമിഷനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം ജസ്റ്റിന്‍ തുടര്‍ന്നു: ''ഞാന്‍ ഓഫീസില്‍ പോയാലും മോളെ നിനക്ക് എപ്പോഴും കാണാന്‍വേണ്ടിയാണ്, കൊച്ചിന്റെ ചിരിക്കുന്ന ഫോട്ടോ എന്‍ലാര്‍ജു ചെയ്ത് ഈ ചുമരില്‍ കൊളുത്തിയത്. ഇതില്‍ നോക്കുമ്പോഴാണ് നിനക്കു കൂടുതല്‍ ദുഃഖമെങ്കില്‍ ഇതിവിടന്ന് എടുത്തുമാറ്റാം. വേണോ?''
എന്തു പറച്ചിലാണിത്?
''എല്ലാം വിധി എന്നു വിചാരിക്കൂ ജാന്‍സീ. ദൈവത്തിനു കൂടുതലിഷ്ടമുള്ളവരെയാണ് വേഗം വിളിക്കുക. നമ്മുടെ കുഞ്ഞ്  സ്വര്‍ഗത്തില്‍ മറ്റു കുഞ്ഞുങ്ങളോടും മാലാഖമാരോടുമൊത്തു ചിരിച്ചു കളിച്ചുനടക്കുന്നുണ്ടാവും. അതില്‍ സന്തോഷിക്ക്... സമാധാനിക്ക്...'''
''അടുത്ത വര്‍ഷം മോള് കുമ്പസാരിച്ചു കുര്‍ബാന കൈക്കൊള്ളേണ്ടതായിരുന്നു. എത്ര മോഹിച്ചതായിരുന്നു എന്റെ കുഞ്ഞ്. പള്ളിയിലേക്ക്... നെറ്റും മുടിയുംവച്ച്  മെഴുകുതിരിയും പിടിച്ച്....'' അപ്പോഴേക്കും കണ്ഠമിടറി.
അന്നു രാത്രി രണ്ടുപേരും അത്താഴം കഴിഞ്ഞു  നേരത്തേ കിടന്നു. ജസ്റ്റിന്‍ വേഗം ഉറക്കത്തിലേക്കു നീങ്ങി. ജാന്‍സി  ഉറക്കം വരാതെ കുഞ്ഞിനെയോര്‍ത്തു പലതും ചിന്തിച്ചു കിടന്നു. മയങ്ങിയതും ഉറങ്ങിയതും  എപ്പോഴാണെന്നറിയില്ല.
ഉറക്കത്തില്‍ ജാന്‍സി  അത്യപൂര്‍വമായൊരു സ്വപ്നം കണ്ടു. താന്‍ സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കൗതുകത്തോടെ ചുറ്റും നോക്കിയപ്പോള്‍ അതാ കുറച്ചകലെനിന്നു ശുഭ്രവസ്ത്രധാരികളായ ഒട്ടനവധി കുഞ്ഞുങ്ങള്‍ സാവധാനം നടന്നു നടന്നുവരുന്നു. എല്ലാവരുടെയും കൈകളില്‍ കത്തുന്ന മെഴുകുതിരികളുണ്ട്.  ആകാംക്ഷയോടെ ഓരോരുത്തരെയും മാറി മാറി നോക്കി. എവിടെയാണ് തന്റെ കുഞ്ഞ്? ഒടുവില്‍ തന്റെ കുഞ്ഞിനെ കണ്ടെത്തി. ആ കുഞ്ഞിന്റെ തല താണിരിക്കുന്നു. മുഖം വാടിയിരിക്കുന്നു. ആ കൈയിലെ മെഴുകുതിരി കത്തുന്നുണ്ടായിരുന്നില്ല. അതിലെ തീനാളം കെട്ടുപോയിരുന്നു. അയ്യോ, എന്തുപറ്റി?
''എന്താ എന്റെ പൊന്നുകുഞ്ഞേ, നിന്റെ കൈയിലെ തിരി മാത്രം കെട്ടുപോയത്?'' എന്ന് ഉത്കണ്ഠയോടെ താന്‍ ചോദിച്ചു. കുഞ്ഞു മറുപടി പറഞ്ഞു:
''അമ്മയുടെ കണ്ണുനീര്  വീണാണ് ഈ തിരി കെട്ടുപോയത്. എന്റെ അമ്മ ഇനി ഒരിക്കലും കരയരുത്. എനിക്കിതു സഹിക്കാനാവില്ല.''
ഇവിടെവച്ച് സ്വപ്നം മുറിഞ്ഞു. ജാന്‍സി ഞെട്ടിത്തെറിച്ച്, പൊട്ടിക്കരഞ്ഞുകൊണ്ട് ഉച്ചത്തില്‍ പറഞ്ഞു: ''ഇല്ല മോളേ... ഇനി  ഞാന്‍ കരയില്ല.'' ജാന്‍സിയുടെ കരച്ചില്‍ കേട്ടു ജസ്റ്റിന്‍ ഞെട്ടിയുണര്‍ന്നു.
''ജാന്‍സി! എന്തുപറ്റി... എന്തു പറ്റി? എന്താ നീ കരയുന്നേ...''
''ഞാന്‍... ഞാന്‍... ഒരു സ്വപ്നം കണ്ടു...''
''സ്വപ്നമോ?''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)