പാലാ: എട്ടു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏപ്രില്‍ 20 മുതല്‍ 23 വരെ അരുണാപുരം പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് സിവില്‍ സര്‍വ്വീസ് റെസിഡെന്‍ഷ്യല്‍ ക്യാമ്പ് നടത്തുന്നു. 20 ന് രാവിലെ 10 ന് ലഫ.് ജനറല്‍ മൈക്കിള്‍ മാത്യൂസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഹനീഷ് ഐ.എ.എസ്., റ്റി.കെ ജോസ് ഐ.എ.എസ്, എസ്. ഹരികിഷോര്‍ ഐ.എ.എസ്., ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ്., അലക്‌സിന്‍ ജോര്‍ജ് ഐ.പി.ഒ.എസ്., നിഥിന്‍രാജ് പി. ഐ.പി.എസ്., ഡോ. സിറിയക് തോമസ് തുടങ്ങിയ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കും. 100 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കും. വിവരങ്ങള്‍ക്ക് 9539381100.