കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെയും അവരുടെ കൃഷിയെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്ന വാര്‍ത്ത ദിനംപ്രതി കൂടിവരികയാണ്. മൃഗശാലയ്ക്കു വെളിയില്‍നിന്നു പുലിയെയും കടുവയെയും മറ്റും കാണുക വിനോദകരമാണെങ്കിലും പാതിരാവിലും പകല്‍വെളിച്ചത്തിലും അവ നമ്മുടെ വീട്ടുമുറ്റത്തുവന്നു വാ പൊളിച്ചാല്‍, മുക്രയിട്ടാല്‍ പേടിക്കാത്തവരുണ്ടോ?
കുറഞ്ഞൊരുകാലംകൊണ്ട് എത്രയേറെ മനുഷ്യജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞത്! ഗുരുതരമായി പരിക്കേറ്റു കിടക്കപ്പായയിലായവര്‍ വേറെ. നശിപ്പിക്കപ്പെട്ട കാര്‍ഷികവിളകള്‍ക്കു കൈയും കണക്കുമില്ല. ഇതിന് അറുതി വരുത്തിയേ മതിയാവൂ. മൃഗസംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെയും പേരു പറഞ്ഞുള്ള മെല്ലെപ്പോക്കുനയം അധികാരികള്‍ തിരുത്തണം. വനങ്ങളും വന്യജീവികളും തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. പക്ഷേ, അതു സാധാരണ മനുഷ്യരുടെ ജീവനു വില പേശിക്കൊണ്ടാവരുത്.
പോള്‍ ജോര്‍ജ് തുലാപ്പിള്ളി