പാലാരൂപത ഡി.സി.എം.എസ്. സംഘടനയുടെ ആഭിമുഖ്യത്തില്‍ 2023 ഫെബ്രുവരി 25-ാം തീയതി ശനിയാഴ്ച പാലാ ളാലം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് കരിയര്‍ ഗൈഡന്‍സ് സെമിനാറും പ്രതിഭകള്‍ക്ക് അവാര്‍ഡു ദാനവും നടത്തി. ഡി.സി.എം.എസ്. പാലാ രൂപത സ്‌കോളര്‍ഷിപ്പിന്റെയും സീറോ മലബാര്‍ ദളിത് വികാസ് സൊസൈറ്റിയുടെ (ടഉഢട) 63 കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെയും വിതരണവും നടന്നു. പ്രസിഡന്റ് ബിനോയ് ജോണിന്റെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന യോഗത്തില്‍ പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സി. ഡോ. ഡോണ ടഇഢ, പ്രഫ. ജോര്‍ജ്ജ് കരുണയ്ക്കല്‍ എന്നിവര്‍ വിദ്യാര്‍ഥിസമൂഹത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ഉന്നതവിദ്യാഭ്യാസമേഖലയെക്കുറിച്ചും ക്ലാസ്സുകള്‍ നയിച്ചു.
സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, പ്രസിഡന്റ് ബിനോയ് ജോണ്‍, ഫെമിന സിബിച്ചന്‍, ബിന്ദു ആന്റണി, ബേബി പാറയ്ക്കല്‍, മേരി എം. പി, അഞ്ജലി ബേബി കോളുകണ്ടത്തില്‍, കുമാരി സോന ഷാജി, കുമാരി ട്രീസ ബേബി, കുമാരി ആന്‍മരിയ ജോബി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
സംസ്ഥാനതലത്തില്‍ വെയിറ്റ്ലിഫ്റ്റിങ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ അമല്‍ സാലസ് (പാലാ കത്തീഡ്രല്‍) സംസ്ഥാന വോളിബോള്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ സീന ബൈജു (ഉള്ളനാട്), സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ സംസ്ഥാനതലത്തിലും ജില്ലാ, ഉപജില്ലാതലങ്ങളിലും ഇലക്ട്രിക്കല്‍ വയറിങ്ങിന് ഒന്നാംസ്ഥാനം നേടിയ അലന്‍ പൗലോസ് (മരങ്ങോലി), സംസ്ഥാന പ്രവൃത്തി പരിചയമേളയിലും ഉപജില്ലാതലത്തിലും ഇലക്ട്രിക്കല്‍ വയറിങ്ങിന് ഒന്നാംസ്ഥാനവും, ഉപജില്ലാ തലത്തില്‍ ഗ്രൂപ്പ് ഡാന്‍സിന് സെക്കന്‍ഡ് എ ഗ്രേഡും കരസ്ഥമാക്കിയ അലീന പൗലോസ് (മരങ്ങോലി), ഉപജില്ലാ തലത്തില്‍ തമിഴ് പ്രസംഗത്തിന് ഒന്നാംസ്ഥാനം നേടിയ ആന്‍മരിയ ജോബി (അരുണാപുരം) എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു.