എന്മലയാളമെന്നമ്മയ്ക്കു തുല്യമാം
നന്മകളേറെ നിറഞ്ഞ മനോഹരി
മറ്റുള്ള ഭാഷകളെത്രയെന്നാകിലും
ചിറ്റമ്മമാര്‍ മാത്രമാം നമുക്കെപ്പൊഴും
ആംഗലേയത്തെപ്പെറ്റമ്മയ്ക്കുമപ്പുറം
ആരാധ്യയായ്ക്കാണും പുത്തന്‍തലമുറ
അമ്മയാം കൈരളി തന്‍ വ്യഥയെന്തെന്ന-
തല്പവും ചിന്തിച്ചിടുന്നില്ല കഷ്ടമേ!