പാലാ: പാലാ രൂപതയിലെ മികച്ച വിശ്വാസപരിശീലകന് വര്‍ഷംതോറും നല്കി വരുന്ന ഫാ. സെബാസ്റ്റ്യന്‍ നടയ്ക്കല്‍ മെമ്മോറിയല്‍ അവാര്‍ഡിന് അന്തീനാട് ഇടവകാംഗം കാരിമലയില്‍ കെ.കെ. ജോസഫ് അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കഴിഞ്ഞ 33 വര്‍ഷമായി വിശ്വാസപരിശീലനരംഗത്തു സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം 12 വര്‍ഷം സണ്‍ഡേ സ്‌കൂള്‍ പ്രഥമാധ്യാപകനായും സേവനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസവകുപ്പില്‍ രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസറാണ്. ഇടവക പാരീഷ് കൗണ്‍സില്‍ സെക്രട്ടറിയുമാണ്. ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസറായും വിദ്യാഭ്യാസവകുപ്പില്‍ അധ്യാപകനായും അധ്യാപകപരിശീലകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തനരംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന ജോസഫ് നല്ലൊരു കര്‍ഷകന്‍കൂടിയാണ്.
കരൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് താരമ്മ ജോസഫാണ് ഭാര്യ. ജ്യോതിസ്, തേജസ്, ജയ്‌റസ്, ജ്യോത്സന എന്നിവര്‍ മക്കളാണ്. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡ് സമ്മാനിച്ചു.